ജോസ് കെ മാണിയെ തടഞ്ഞത് മൂന്ന് എംഎല്‍എമാരുടെ ‘കത്ത്’; ഇടതില്‍ ഉറച്ചു നില്‍ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാനെ അറിയിച്ചത് മന്ത്രി റോഷി അഗസ്റ്റിനും ജയരാജും പ്രമോദ് നാരായണനും; കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലെത്തിക്കാന്‍ ഇടനിലയായത് വമ്പന്‍ വ്യവസായി; ജോസ് കെ മാണിയെ ഇടതില്‍ ഉറപ്പിച്ച രാഷ്ട്രീയ കഥ

കോട്ടയം: കേരള രാഷ്ട്രീയത്തില്‍ വലിയൊരു ഭൂകമ്പം സൃഷ്ടിക്കുമെന്ന് കരുതപ്പെട്ട കേരള കോണ്‍ഗ്രസ് (എം)-ന്റെ യുഡിഎഫ് പ്രവേശനത്തിന് തിരിച്ചടിയായത് സ്വന്തം പാളയത്തിലെ കലാപം. പാര്‍ട്ടിയെ മുന്നണി മാറ്റാന്‍ ജോസ് കെ മാണി പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും, അഞ്ച് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഇടതിനൊപ്പം ഉറച്ചുനിന്നതോടെയാണ് ആ നീക്കം പാളിയത്. മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് എന്‍. ജയരാജ്, പ്രമോദ് നാരായണ്‍ എംഎല്‍എ എന്നിവര്‍ മുന്നണി വിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജോസ് കെ മാണിക്ക് കത്ത് നല്‍കിയതാണ് ഈ രാഷ്ട്രീയ

കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് കായിക താരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍! അന്വേഷണം ആരംഭിച്ച് പോലീസ്‌

കൊല്ലം : സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ രണ്ട് കായിക താരങ്ങളെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള സായി ഹോസ്റ്റലിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് കായിക പരിശീലനത്തിനായി വിളിക്കാന്‍ വാര്‍ഡനും സഹപാഠികളും എത്തിയപ്പോഴാണ് മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. വാതില്‍ ബലമായി തുറന്നപ്പോള്‍ രണ്ട് ഫാനുകളിലായി വിദ്യാര്‍ത്ഥിനികളെ

കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്യും

കണ്ണൂര്‍ : ‘കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അയോനയുടെ വിയോഗത്തിന്റെ വേദനയ്ക്കിടയിലും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. മരണശേഷവും മറ്റുള്ളവരിലൂടെ അയോന ജീവിക്കുമെന്ന ആശ്വാസത്തിലാണ് ഈ തീരുമാനം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അയോന.കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയില്‍ തലയ്ക്കും

യു.എസ്. ആക്രമണ ഭീതിയില്‍ ആകാശപാത അടച്ച് ഇറാന്‍! വിമാനങ്ങള്‍ റൂട്ട് മാറ്റുന്നു; ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങണമെന്ന് എംബസി

ടെഹ്‌റാന്‍ : ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടയില്‍ ആശങ്കയുയര്‍ത്തി ഇറാന്‍ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. അമേരിക്കന്‍ ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഈ തന്ത്രപരമായ നീക്കം. സുരക്ഷാ കാരണങ്ങളാല്‍ ഇറാന്റെ വ്യോമപാത അടച്ചതോടെ ആഗോള വിമാന സര്‍വീസുകള്‍ താറുമാറായി. ഇന്‍ഡിഗോ, ലുഫ്താന്‍സ, എയര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. പാത മാറ്റുന്നത് യാത്രാസമയം കൂടുന്നതിനും വിമാനങ്ങള്‍ വൈകുന്നതിനും കാരണമാകുമെന്ന് കമ്പനികള്‍ അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ വെബ്‌സൈറ്റ് വഴി

രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് അടിതെറ്റി! ഡാരില മിച്ചലിന്റെ സെഞ്ചുറിയില്‍ പരമ്പരയില്‍ തിരിച്ചടിച്ച് കീവീസ്‌

രാജ്‌കോട്ട് : രാജ്കോട്ട് ഏകദിനത്തില്‍ ഇന്ത്യയെ 7 വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 48-ാം ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കൊപ്പം (1-1) എത്തി. ആദ്യ പത്തോവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ഡെവന്‍ കോണ്‍വേയെയും (16) ഹെന്റി നിക്കോളാസിനെയും (10) നഷ്ടപ്പെട്ട് പതറിയ ന്യൂസീലന്‍ഡിനെ ഡാരില മിച്ചലും വില്‍ യങ്ങും ചേര്‍ന്നാണ് വിജയതീരത്തെത്തിച്ചത്.ഡാരില മിച്ചല്‍ 131 റണ്‍സുമായി പുറത്താകാതെ നിന്ന് കിവീസിന്റെ

ഭാവന നിയമസഭയിലേക്ക്? 2026-ല്‍ ‘സര്‍പ്രൈസ്’ നീക്കവുമായി സി.പി.എം; പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍; തിരിച്ചടിക്ക് മറുപടി ‘വിസ്മയ’ നീക്കത്തിലൂടെ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തെ ഞെട്ടിക്കുന്ന വമ്പന്‍ സ്ഥാനാര്‍ത്ഥി നീക്കത്തിനൊരുങ്ങി സി.പി.എം. മലയാളികളുടെ പ്രിയതാരം ഭാവനയെ മത്സരരംഗത്തിറക്കി ‘പിണറായി മാജിക്’ ആവര്‍ത്തിക്കാനാണ് സിപിഎം ഉന്നതതലത്തിലെ ആലോചന. രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയുള്ള ഭാവനയുടെ വരവ് സംസ്ഥാനത്തുടനീളം വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് ഐഷാ പോറ്റി സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം മറികടക്കാന്‍ ഭാവനയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്ന് പാര്‍ട്ടി കരുതുന്നു. ഐഷാ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ ‘വിസ്മയം’ എന്നാണ് യു.ഡി.എഫ് വിശേഷിപ്പിച്ചത്.

സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ദാസ് അറസ്റ്റില്‍; ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ നടപടി; വൈകിട്ട് ആറ് മണിയോട് കൂടി എസ്.പി ശശിധരന്റെ നേതൃത്വത്തിലുളള എസ്‌ഐടി സംഘം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കര്‍ദാസ് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റില്‍. ഇന്ന് വൈകിട്ട് ആറ് മണിയോട് കൂടി എസ്.പി ശശിധരന്റെ നേതൃത്വത്തിലുളള എസ്‌ഐടി സംഘം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം എസ് പി മെഡിഹോസ്പിറ്റില്‍ ഐസിയുവിലായിരുന്ന ശങ്കര്‍ദാസിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് മുതല്‍ ശങ്കര്‍ദാസ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പിതാവായതിനാലാണോ ശങ്കര്‍ദാസിനെ അറസ്റ്റ്

കേരള നിയമസഭ സമ്മേളനം 20-ന് തുടങ്ങും; ബജറ്റ് ജനുവരി 29-ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനത്തിന് ജനുവരി 20-ന് തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന ഈ സമ്മേളനത്തിലാണ് നിര്‍ണ്ണായകമായ 2026-27 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ച സമ്മേളന കലണ്ടറിലെ സഭയുടെ സമയക്രമം പ്രകാരം സഭാസമ്മേളനം ജനുവരി 20-ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങി. ജനുവരി 29-ന് 2026-27 വര്‍ഷത്തെ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സഭയില്‍ അവതരിപ്പിക്കും. നന്ദി പ്രമേയം ജനുവരി 22, 27, 28

ജില്ലാ പോലീസ് മേധാവിയുടെ കസേരയില്‍ ഇരുന്ന ആ കുഞ്ഞുങ്ങള്‍; എസ് പിയുടെ ഇന്നോവയിലും യാത്ര; ഗോത്ര കുട്ടികളുടെ സിവില്‍ സര്‍വ്വീസ് സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി സ്‌നേഹവിരുന്ന്; നോര്‍ത്ത് ഈസ്റ്റുകാരന്‍ വയനാട്ടിന് നല്‍കുന്നത് പുത്തന്‍ അനുഭവങ്ങള്‍; വെല്‍ഡണ്‍ തപോഷ് ബസുമതാരി ഐ.പി.എസ്

കല്പറ്റ: പോലീസിനെ പേടിയോടെ കണ്ടിരുന്ന ഒരു തലമുറയില്‍ നിന്ന്, ആത്മവിശ്വാസത്തോടെ പോലീസ് മേധാവിയുടെ കസേരയില്‍ അമര്‍ന്നിരിക്കുന്ന ഒരു പുതിയ തലമുറ. ഒരു ജി്ല്ലാ പോലീസ് മേധാവി ജനഹൃദയങ്ങളില്‍ ഇരിപ്പിടമൊരുക്കുകയാണ്. വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ്ഗ മേഖലയിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പഠനയാത്ര തീര്‍ത്തും വിസ്മയമായി. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ മഹത്വം വീണ്ടും വയനാട് നേരിട്ടറിഞ്ഞു. തിരുനെല്ലി എസ്.എ.യു.പി സ്‌കൂളിലെ 33 വിദ്യാര്‍ത്ഥികളാണ് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിനെ കാണാനെത്തിയത്.

കവടിയാറിലും തലശ്ശേരി വാടിക്കകത്തും ഭൂമിയ്ക്ക് ഒരേ വില! തിരുവനന്തപുരത്തെ 25 സെന്റ് 30 കൊല്ലത്തേക്ക് ജോസ് കെ മാണിക്ക് നല്‍കുന്നത് പ്രതിവര്‍ഷം ആര്‍ ഒന്നിന് നൂറ് രൂപയ്ക്ക്; മാണിക്കും കൊടിയേരിയ്ക്കും അംഗീകാരം; മന്ത്രിസഭയുടെ തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം എന്ത്?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ പുതുക്കിയ മാര്‍ഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതിനൊപ്പം ജോസ് കെ മാണിയുടെ ഇടതു മുന്നണിയ്ക്ക് അനുകൂലമായ പ്രസ്താവനയ്ക്ക് പിന്നാലെയുള്ള പ്രഖ്യാപനവും ചര്‍ച്ചകളിലുണ്ട്. തിരുവനന്തപുരം കവടിയാറില്‍ 25 സെന്റ് ഭൂമി കെ. എം. മാണി ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതിനായി ആര്‍. ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും. തുച്ഛമായ തുകയില്‍. സെന്റിന് ലക്ഷങ്ങള്‍ വിലവരുന്ന കണ്ണായ ഭൂമിയാണ് ഇത്. തലശ്ശേരി വാടിക്കകത്ത്  1.139 ഏക്കര്‍ ഭൂമിയില്‍ കോടിയേരി