കണ്ണൂര്‍ : ‘കണ്ണൂര്‍ പയ്യാവൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്സണ് (17) മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അയോനയുടെ വിയോഗത്തിന്റെ വേദനയ്ക്കിടയിലും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. മരണശേഷവും മറ്റുള്ളവരിലൂടെ അയോന ജീവിക്കുമെന്ന ആശ്വാസത്തിലാണ് ഈ തീരുമാനം.
പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അയോന.കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയില്‍ തലയ്ക്കും ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശബരിമല കട്ടിളപാളി കേസിൽ എ. പത്മകുമാറിന് ജാമ്യം; കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം അനുവദിച്ച് കോടതി
കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിലോ വീട്ടിലോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.


കോൺഗ്രസിനെതിരായ വ്യാജ പ്രചരണം: 100 ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി





