കൊല്ലം: ശബരിമല കട്ടിളപാളി കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായി 90 ദിവസം റിമാൻഡ് പൂർത്തിയായിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. നിയമപരമായ അവകാശം ചൂണ്ടിക്കാട്ടി പത്മകുമാർ നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
കട്ടിളപാളി കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും പത്മകുമാറിന് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. ശബരിമലയിലെ തന്നെ ദ്വാരപാലക പ്രതിമ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കൂടി റിമാൻഡിലായതിനാലാണ് ഇത്. ആ കേസിലും 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാകുന്നതോടെ ജാമ്യത്തിനായി കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. ഈ കേസുകളിൽ ഇതുവരെ അറസ്റ്റിലായ ആറ് പ്രതികളിൽ നാല് പേർക്കും അന്വേഷണ സംഘത്തിന്റെ വീഴ്ച മൂലം സ്വാഭാവിക ജാമ്യം ലഭിച്ചു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
അതേസമയം, കേസിലെ മറ്റൊരു പ്രമുഖ പ്രതിയും മുൻ ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷകൾ ഈ മാസം 23-ന് കോടതി പരിഗണിക്കും. തന്റെ മോശം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് ജാമ്യത്തിനായി ശ്രമിക്കുന്നത്. ശബരിമലയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കോടികളുടെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ശബരിമല യുവതീപ്രവേശനം; ഏപ്രില്‍ 7 മുതല്‍ പുതിയ ഒന്‍പതംഗ ബെഞ്ച് വാദം കേള്‍ക്കും; മാര്‍ച്ച് 14-നകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം


സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നതെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസര്‍; സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകള്‍ സൂക്ഷിച്ച മുറിയാണ് തുറന്നതെന്ന് വിശദീകരണം; അട്ടിമറി സംശയിച്ച് യുഡിഎഫ്; പേരാമ്പ്രയിലെ ചൂട് പുതിയ തലത്തില്‍





