കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിച്ചിട്ടുള്ളത്.
ശങ്കരദാസ് പ്രതിയായ രണ്ട് കേസുകളിലും കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിന് ഇന്നുതന്നെ ജെയിൽ മോചിതനാകാൻ കഴിയും.
ശങ്കരദാസിനു കൂടി ജാമ്യം ലഭിച്ചതോടെ ശബരിമല സ്വർണ്ണക്കൊ ള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ശങ്കരദാസ് മാത്രമാണ് ഇപ്പോൾ ജയിലിലുള്ളത്.
പ്രത്യേക അന്വേഷണസംഘം 90 ദിവസമെന്ന നിയമപ്രകാരമുള്ള സമയപരിതിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ശങ്കരദാസിന് കോടതി ജാമ്യം അനുവദിച്ചത്. ശബരിമല കേസുമായി ബന്ധപ്പെട്ട പ്രതികളിൽ തന്ത്രി കണ്ഠരരു മഹേശ്വരര് ഒഴികെയുള്ള ബാക്കിയെല്ലാവർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഒമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി





