ശബരിമല സ്വര്‍ണ്ണക്കേസില്‍ പോറ്റിയും പുറത്തിറങ്ങുമോ? മുരാരി ബാബുവിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി ; ശബരിമല കൊള്ളയില്‍ ഇനിയെന്ത്?

Sabarimala-Gold-Scam

പത്തനംതിട്ട : ശബരിമലയുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഇന്ന് നിര്‍ണ്ണായക ദിനം. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ കട്ടിളപ്പാളി കേസിലും പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.

ശബരിമല കട്ടിളപ്പാളി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റി ജാമ്യം തേടുന്നത്.

ദ്വാരപാലക കേസില്‍ നേരത്തെ ജാമ്യം ലഭിച്ചതിനാല്‍, ഇന്നത്തെ വിധി അനുകൂലമായാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജയില്‍ മോചിതനാകാം.മുരാരി ബാബു, സുധീഷ് കുമാര്‍, എസ്. ശ്രീകുമാര്‍ എന്നിവര്‍ നേരത്തെ തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.ഇതിനിടെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്ന ഇ.ഡി, കൂടുതല്‍ മുന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ മുരാരി ബാബുവിന്റെ മൊഴി പുറത്തുവന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നും സ്വത്തുക്കള്‍ സുതാര്യമാണെന്നുമാണ് അദ്ദേഹം മൊഴി നല്‍കിയത്.മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കി. കള്ളപ്പണ ഇടപാടില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന.

പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് പോലീസിന്റെയും എസ്.ഐ.ടിയുടെയും വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കേസിലെ ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്ക് പുറത്തിറങ്ങാന്‍ കുറ്റപത്രം ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന ആരോപണം നിയമസഭയിലും വലിയ ചര്‍ച്ചയായിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.