ന്യൂഡല്‍ഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്ഥിരീകരിച്ചു. ഇരു നേതാക്കളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നിര്‍ണ്ണായകമായ ഈ പ്രഖ്യാപനം ഉണ്ടായത്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയിരുന്ന ഉയര്‍ന്ന നികുതികള്‍ കുറച്ചതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള നികുതി നിലവിലെ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ട്രംപ് കുറച്ചു. ചില മേഖലകളില്‍ 50 ശതമാനം വരെ നികുതിയുണ്ടായിരുന്ന സ്ഥാനത്താണ് ഈ കുറവ് വരുന്നത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരമായി ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന അധികമായ 25 ശതമാനം ശിക്ഷാ നികുതി യുഎസ് എടുത്തുമാറ്റി.റഷ്യന്‍ എണ്ണയ്ക്ക് പകരം വെനസ്വേല: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നും പകരം അമേരിക്കയുടെയും വെനസ്വേലയുടെയും എണ്ണ വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടു. ഈ നടപടി റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ യുദ്ധക്കപ്പലിനെ ടോര്‍പ്പിഡോ അയച്ച് മുക്കി അമേരിക്ക; സ്ഥിരീകരിച്ച് ട്രംപ് ഭരണകൂടം; വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് സൂചന; ഇന്ത്യന്‍ മഹാസമുദ്രം യുദ്ധകളമാകുമോ?
കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഊര്‍ജ്ജം , സാങ്കേതികവിദ്യ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചതായി ട്രംപ് അറിയിച്ചു.അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പൂജ്യം ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഇന്ത്യ നീക്കം നടത്തുന്നതായും ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പോസ്റ്റില്‍ സൂചിപ്പിച്ചു.
‘ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറച്ചതില്‍ അതിയായ സന്തോഷമുണ്ട്. 140 കോടി ജനങ്ങളുടെ പേരില്‍ ട്രംപിന് നന്ദി പറയുന്നു,’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. രണ്ട് വലിയ സമ്പദ് വ്യവസ്ഥകള്‍ ഒത്തു പ്രവര്‍ത്തിക്കുന്നത് ലോകത്തിന് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്; എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണ മുന്നറിയിപ്പ്, ആഗോള വിപണിയിൽ ആശങ്ക.





