വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റിലെ സമാധാന നീക്കങ്ങളെയും യുദ്ധഗതിയെയും മാറ്റിമറിക്കാന്‍ പോന്ന രാഷ്ട്രീയ ഭിന്നതകളാണ് ലോകത്തെ ഏറ്റവും അടുത്ത രണ്ട് സഖ്യകക്ഷികള്‍ക്കിടയില്‍ പുകയുന്നതെന്ന് വെളിപ്പെടുത്തലുകള്‍. ഇറാനെതിരായ സൈനിക നീക്കം തുടരുന്നതുമായി ബന്ധപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഇരു നേതാക്കളും തമ്മില്‍ നടന്ന സുദീര്‍ഘമായ ടെലിഫോണ്‍ സംഭാഷണത്തിലാണ് മിഡില്‍ ഈസ്റ്റിനെ കലുഷിതമാക്കുന്ന ഈ തര്‍ക്കങ്ങള്‍ പരസ്യമായത്. ഇറാന് മേല്‍ വ്യോമാക്രമണം പുനഃരാരംഭിക്കണമെന്ന് നെതന്യാഹു വാശിപിടിക്കുമ്പോള്‍, സമാധാന ചര്‍ച്ചകള്‍ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന നിലപാടിലാണ് ഡൊണാള്‍ഡ് ട്രംപ്.
ട്രംപും നെതന്യാഹുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം അത്യന്തം നാടകീയമായിരുന്നു എന്നാണ് യു.എസ്. മാധ്യമമായ ‘ആക്സിയോസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപ് മുന്നോട്ടുവെച്ച യുദ്ധവിരുദ്ധ നിലപാടുകള്‍ കേട്ടതിന് പിന്നാലെ നെതന്യാഹു പൂര്‍ണ്ണമായും അസ്വസ്ഥനായെന്നും ‘തലയ്ക്ക് തീപിടിച്ച’ അവസ്ഥയിലായിരുന്നു അദ്ദേഹമെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ സൈനികശേഷിയും ആണവ നിലയങ്ങളും പൂര്‍ണ്ണമായി തകര്‍ക്കാനും ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും വ്യോമാക്രമണം ഉടന്‍ വേണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം. സമാധാന ചര്‍ച്ചകളെ ഇസ്രയേല്‍ അത്യധികം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍, പെട്ടെന്നൊരു യുദ്ധത്തിന് അമേരിക്ക തയ്യാറല്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.
യുഎസും ഇറാനും തമ്മില്‍ ഔദ്യോഗികമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണ്ണായകമായ ധാരണാപത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താനും ഖത്തറുമാണ് ഈ സമാധാനക്കരാറിന്റെ കരട് തയ്യാറാക്കുന്നത്. ഈ ധാരണാപത്രത്തില്‍ ഒപ്പിടുന്നതിലൂടെ ഇരുരാജ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കായി 30 ദിവസത്തെ സമയം ലഭിക്കും. ഈ ഒരു മാസക്കാലയളവ് ഇറാന്റെ വിവാദമായ ആണവപദ്ധതികള്‍ അവസാനിപ്പിക്കാനും, അന്താരാഷ്ട്ര വ്യാപാര മേഖലയായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി തുറന്നു കൊടുക്കാനും ഉള്ള ചര്‍ച്ചകള്‍ക്കായി ഉപയോഗിക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.
ആക്രമണം വീണ്ടും ആരംഭിക്കുന്നതിന് മുന്‍പ് നയതന്ത്രത്തിന് ഒരു അവസാന അവസരം കൂടി നല്‍കണമെന്നാണ് ട്രംപിന്റെ കര്‍ശന നിലപാട്. ചര്‍ച്ചകള്‍ വഴി ഒരു ധാരണയിലെത്താന്‍ സാധിക്കുമെന്നാണ് യു.എസ്. പ്രസിഡന്റ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഈ 30 ദിവസത്തെ സമയപരിധിക്കുള്ളില്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയോ ഇറാന് ധാരണ ലംഘിക്കുകയോ ചെയ്താല്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ശക്തമായ യുദ്ധത്തിന് അമേരിക്ക തയ്യാറാകുമെന്നും ട്രംപ് നെതന്യാഹുവിന് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ താല്കാലികമായിപ്പോലും ആക്രമണം വൈകിപ്പിക്കുന്നത് വലിയ തെറ്റാണെന്നാണ് ഇസ്രയേല്‍ വാദിക്കുന്നത്.
ട്രംപിന്റെ ഈ പുതിയ നീക്കത്തില്‍ വലിയ ആശങ്കയുണ്ടെന്ന് ഇസ്രയേലിന്റെ യു.എസിലെ എംബസി അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളെ (ഘമംാമസലൃ)െ രഹസ്യമായി അറിയിച്ചതായും വിവരമുണ്ട്. എന്നാല്‍ ഇസ്രയേല്‍ എംബസി ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. ട്രംപിന്റെ നിലപാട് മാറ്റം ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുമെന്ന ഭയം നെതന്യാഹുവിനുണ്ട്. ഈ സാഹചര്യത്തില്‍, ഫോണിലൂടെയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ട്രംപിനെ നേരിട്ട് കണ്ട് സമ്മര്‍ദ്ദം ചെലുത്താനുമായി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തരമായി വാഷിങ്ടണ്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നോര്‍വേയില്‍ യുദ്ധഭീതി! പൗരന്മാരുടെ സ്വത്തുക്കള്‍ സൈന്യം പിടിച്ചെടുത്തേക്കും; ട്രംപിന്റെ പരിഹാസത്തിന് പിന്നാലെ തയ്യാറെടുപ്പുകളുമായി നോര്‍വെ





