തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയില്‍ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് അദ്ദേഹം ജയിലിന് പുറത്തിറങ്ങിയത്. 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് ലഭിച്ച സ്വാഭാവിക ജാമ്യത്തിലാണ് ജയില്‍ മോചിതനായത്.
ശബരിമലയുമായി ബന്ധപ്പെട്ട ‘ദ്വാരപാലക കേസ്’, ‘കട്ടിളപ്പാളി കേസ്’ എന്നീ രണ്ട് കേസുകളിലും 90 ദിവസത്തിനകം കുറ്റപത്രം നല്‍കാത്തതിനാലാണ് ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം ലഭിച്ചത്.രണ്ടാള് ജാമ്യം, പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് പോലീസിന്റെയും സര്‍ക്കാരിന്റെയും ബോധപൂര്‍വ്വമായ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.ഉന്നതരായ സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ് കുറ്റപത്രം വൈകിപ്പിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം തുടരുകയാണ്.ശബരിമല കേസില്‍ സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നത് എന്നും, കോടതിയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ നീങ്ങുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു; 13 പ്രതികളുടെ ശിക്ഷ ശരിവെച്ചു
ജയില്‍ മോചിതനായെങ്കിലും ഉണ്ണികൃഷ്ണന് പോറ്റിക്ക് വിശ്രമമുണ്ടാകില്ല. കേസിലെ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന.


പത്മാപുരസ്കാരങ്ങളില്‍ തിളങ്ങി കേരളം, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷന്, മമ്മൂട്ടിയ്ക്കും വെളളാപ്പളളിയ്ക്കും പത്മഭൂഷണ്‍




