തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തെ ഞെട്ടിക്കുന്ന വമ്പന്‍ സ്ഥാനാര്‍ത്ഥി നീക്കത്തിനൊരുങ്ങി സി.പി.എം. മലയാളികളുടെ പ്രിയതാരം ഭാവനയെ മത്സരരംഗത്തിറക്കി ‘പിണറായി മാജിക്’ ആവര്‍ത്തിക്കാനാണ് സിപിഎം ഉന്നതതലത്തിലെ ആലോചന. രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയുള്ള ഭാവനയുടെ വരവ് സംസ്ഥാനത്തുടനീളം വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.
മുതിര്‍ന്ന നേതാവ് ഐഷാ പോറ്റി സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം മറികടക്കാന്‍ ഭാവനയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്ന് പാര്‍ട്ടി കരുതുന്നു. ഐഷാ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ ‘വിസ്മയം’ എന്നാണ് യു.ഡി.എഫ് വിശേഷിപ്പിച്ചത്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു ‘സര്‍പ്രൈസ്’ നല്കി രാഷ്ട്രീയ കളം പിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
ഭാവന സമ്മതം മൂളുകയാണെങ്കില്‍ താരത്തിന് ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ നല്‍കാനാണ് പാര്‍ട്ടിയിലെ പൊതുധാരണ. വടക്കന്‍ മലബാറിലെ സി.പി.എമ്മിന്റെ ഉറച്ച സീറ്റുകള്‍ ഇതിനായി പരിഗണിക്കുന്നു. കണ്ണൂരിലെ തലശ്ശേരി, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്. യുവ വോട്ടര്‍മാരെയും സ്ത്രീ വോട്ടര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുക.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഭാവന. അടുത്തിടെ മുഖ്യമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു. മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഈ സൗഹൃദം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരുന്നു. വിവിധ സാമൂഹിക വിഷയങ്ങളില്‍ താരം എടുത്ത ഉറച്ച നിലപാടുകള്‍ക്ക് ഇടതുപക്ഷം നേരത്തെ തന്നെ വലിയ പിന്തുണ നല്‍കിയിട്ടുണ്ട്.
ഇത്തവണ നടന് മുകേഷ് ഉള്‍പ്പെടെയുള്ള നിലവിലെ താര-പ്രതിനിധികളെ മാറ്റിനിര്‍ത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം. ആ നിരയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള പേരാണ് ഭാവനയുടേത്. അന്തിമ തീരുമാനം നടിയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഉണ്ടാകൂ. ഭാവന പച്ചക്കൊടി കാട്ടിയാല്‍ 2026-ലെ തിരഞ്ഞെടുപ്പ് ഗോദയില്‍ അതൊരു വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിവെക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


റിപ്പോര്‍ട്ട് വലിച്ചുകീറിയ എഡിജിപിക്ക് സസ്പെന്ഷന് വരുമോ? എം.ആര്. അജിത് കുമാറിനെതിരെ വ്യാജരേഖാ നിര്‍മ്മാണത്തിന് കേസെടുത്തേക്കും; നവകേരള മര്‍ദ്ദനക്കേസ് അട്ടിമറി പുതിയ തലത്തിലേക്ക്; ‘പിണറായിയുടെ വിശ്വസ്തന്’ വലയൊരുക്കി പുതിയ ആഭ്യന്തരവകുപ്പ്; ചെന്നിത്തല രണ്ടും കല്‍പ്പിച്ച്





