തിരുവനന്തപുരം ലോ കോളജ് ക്യാമ്പസിനുള്ളില്‍ നിര്‍മ്മിച്ച രക്തസാക്ഷി സ്തൂപത്തിന്റെ ഉദ്ഘാടന ചടങ്ങ് ഹൈക്കോടതി തടഞ്ഞു. നാളെ (ജനുവരി 17) സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സ്റ്റേ അനുവദിച്ചത്. ലോ കോളജ് ക്യാമ്പസില്‍ നിര്‍മ്മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനമോ പ്രതിമ അനാവരണമോ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്ന് ജില്ലാ കളക്ടറും മ്യൂസിയം പോലീസും നേരിട്ട് ഉറപ്പുവരുത്തണം. വീഴ്ചയുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം : കടുവയെ കിടുവ പിടിച്ചു. സംസ്ഥാന ഇന്റലിജന്‍സ് മേധാവി പി വിജയന്‍ ഐ പി എസ് ന്റെ പേരില്‍ ആള്‍ മാറാട്ടവും പണാപഹര രണ ശ്രമവും. അഡിഷണല്‍ ഡി ജി പി പി വിജയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഒന്‍പതാം തീയതി സൈബര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതിസ്ഥാനത്തു നാലു പേരാണുള്ളത്. പി വിജയന്‍ ഐ പി എസ് എന്നപേരില്‍ ഫേസ്ബുക്ക് ഐ ഡി ഉപയോഗിക്കുന്ന
തിരുവനന്തപുരം : മാധ്യമങ്ങളോട് സംസാരിക്കവെ എല്‍.ഡി.എഫ് സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എം. മാണി സ്മാരകം, ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനം, ശബരിമല സ്വര്‍ണ്ണക്കൊള്ള തുടങ്ങിയ വിഷയങ്ങളിലാണ് അദ്ദേഹം സിപിഎമ്മിനെ കടന്നാക്രമിച്ചത്. കെ.എം. മാണിക്ക് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി സതീശന്‍ പറഞ്ഞു.മാണി സാര്‍ ജീവിച്ചിരുന്നപ്പോള്‍ ‘നരകത്തീയില്‍ വെന്ത് മരിക്കട്ടെ’ എന്ന് ശപിച്ച സി.പി.എം നേതാക്കള്‍ തന്നെ ഇപ്പോള്‍ സ്മാരകത്തിന് സ്ഥലം നല്‍കുന്നത് വിരോധാഭാസമാണ്. വര്‍ഷങ്ങളായി നല്‍കാതിരുന്ന സ്ഥലം
കോഴിക്കോട്: വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനിടയില്‍ പന്തീരാങ്കാവ് ഒളവണ്ണ ടോള്‍ പ്ലാസയിലെ ജനകീയ സമരം സി.പി.എമ്മിന് രാഷ്ട്രീയ തലവേദനയാകുന്നു. ടോള്‍ പിരിവ് തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് ആരംഭിച്ച ശക്തമായ പ്രതിഷേധം പ്രദേശവാസികളുടെ പിന്തുണയോടെ വളരുന്നത് വരാനിരിക്കുന്ന പോരാട്ടങ്ങളില്‍ തിരിച്ചടിയാകുമോ എന്ന ഭയമാണ് ഭരണപക്ഷത്തെ അലട്ടുന്നത്. വെള്ളിയാഴ്ച രാവിലെ പന്തീരാങ്കാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം വെറുമൊരു രാഷ്ട്രീയ പ്രകടനം എന്നതിലുപരി വലിയൊരു ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്ത സമരത്തില്‍ ഉന്നയിക്കപ്പെട്ട
പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് തിരിച്ചടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക രേഖ പുറത്ത്. ക്ഷേത്രത്തിലെ പഴയ വസ്തുക്കളും വിഗ്രഹങ്ങളും തന്ത്രിയുടെ അവകാശമല്ലെന്നും അവ ദേവസ്വത്തിന്റെ പൊതുസ്വത്താണെന്നും വ്യക്തമാക്കുന്നത രേഖയില്‍ പറയുന്നു. കേരള തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരം 2012-ല്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ തന്ത്രിക്കെതിരെ ആയുധമാകുന്നത്. ആചാരപരമായ ചടങ്ങുകള്‍ കഴിഞ്ഞാല്‍ ക്ഷേത്രത്തിലെ ഭൗതിക വസ്തുക്കളായ വിഗ്രഹം, വാഹനം തുടങ്ങിയവയില്‍ തന്ത്രിക്ക് യാതൊരു അവകാശവുമില്ലെന്ന് ഇതില്‍ കൃത്യമായി പറയുന്നു. ഇത്തരം
തമിഴ് സൂപ്പര്‍താരം ധനുഷും ബോളിവുഡ് നടി മൃണാള്‍ താക്കൂറും വിവാഹിതരാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14-ന് ചെന്നൈയില്‍ വെച്ച് രഹസ്യമായി വിവാഹം നടക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഫെബ്രുവരി 14-ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായി വിവാഹം നടക്കുമെന്ന് ചില തമിഴ്, ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അജയ് ദേവ്ഗണ്‍ ചിത്രം ‘സണ്‍ ഓഫ് സര്‍ദാര്‍ 2’-ന്റെ പ്രീമിയറിനിടെ ഇരുവരും ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രണയവാര്‍ത്തകള്‍ സജീവമായത്. മൃണാളിന്റെ
തിരുവനന്തപുരം: കണ്ണൂരിലെ ക്വട്ടേഷന്‍-സ്വര്‍ണ്ണക്കടത്ത് സംഘങ്ങളിലെ തലവനായ അര്‍ജുന്‍ ആയങ്കി തലസ്ഥാന നഗരിയില്‍ തമ്പടിച്ച് നടത്തിയ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. തിരുവനന്തപുരം മേട്ടുക്കട കേന്ദ്രീകരിച്ച് നടന്ന ബോംബേറും തുടര്‍ന്നുണ്ടായ രാഷ്ട്രീയ നാടകങ്ങളും ആസൂത്രണം ചെയ്തത് ആയങ്കിയാണെന്നാണ് സൂചന. ശബരിമല ദര്‍ശനത്തിന് ശേഷമാണ് അര്‍ജുന്‍ ആയങ്കി തിരുവനന്തപുരത്ത് എത്തിയത്. മേട്ടുക്കടയിലെ വിവാദനായകനായ ഒരു സിപിഎം ബന്ധമുള്ള യുവാവാണ് ആയങ്കിയ്ക്ക് താമസസൗകര്യം ഒരുക്കിയത്. പാര്‍ട്ടിയ്ക്കുള്ളിലെ തന്നെ ക്രിമിനല്‍ ലിസ്റ്റിലുള്ള ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം നേരത്തെ തന്നെ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ
തിരുവനന്തപുരം: ശബരിമലയിലെ പഴയ സ്വര്‍ണ്ണക്കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠര് രാജീവര്‍ക്ക് കൈമാറിയത് ദേവസ്വം ബോര്‍ഡിന്റെ കര്‍ശനമായ ഉത്തരവുകള്‍ ലംഘിച്ചാണെന്ന നിര്‍ണ്ണായക തെളിവുകള്‍ പുറത്തുവന്നു. 2012-ല്‍ തന്നെ വാജിവാഹനം തന്ത്രിക്ക് കൈവശം വെക്കാന്‍ അധികാരമില്ലെന്ന് ദേവസ്വം കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും, ഇത് കാറ്റില്‍പ്പറത്തിയാണ് 2017-ല്‍ യുഡിഎഫ് ഭരണസമിതി തന്ത്രിക്ക് ഇത് നല്‍കിയത്. ഇതോടെ വാജിവാഹനം തന്ത്രിയുടെ അവകാശമാണെന്ന് വാദിച്ച മുന്‍ ദേവസ്വം ബോര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ അജയ് തറയില്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിന് കാരണമായ രേഖയുടെ പൂര്‍ണ്ണ രൂപം
ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന വ്യാപാര തീരുവയെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ തേടുന്നു. യുഎസ് വിപണിയിലെ തിരിച്ചടി നേരിടാന്‍ ചൈന, യുഎഇ, സൗദി അറേബ്യ തുടങ്ങി 12-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇളാര സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം മുന്‍പ് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 22.5% അമേരിക്കയിലേക്കായിരുന്നു. ഇപ്പോഴത് 17.8% ആയി കുറഞ്ഞു. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയ തൊഴില്‍ കേന്ദ്രീകൃതമായ
തിരുവനന്തപുരം: ശബരിമലയിലെ പഴയ സ്വര്‍ണ്ണക്കൊടിമരത്തിലെ വാജി വാഹനം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ പ്രതിക്കൂട്ടിലാകുന്നു. അജയ് തറയലിനെ അറസ്റ്റു ചെയ്‌തേയ്ക്കും. പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച പരിശോധനകളിലേക്ക് കടക്കുകയാണ്. ശബരിമലയിലെ മാറ്റുന്ന വസ്തുക്കളെല്ലാം ദേവസ്വം ബോര്‍ഡിന് പഴയ കൊടിമരത്തിലെ വാജി വാഹനം കീഴ് വഴക്കമനുസരിച്ച് തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും അതുകൊണ്ടാണ് കൈമാറിയതെന്നുമാണ് അജയ് തറയിലിന്റെ വാദം. എന്നാല്‍, ഈ കൈമാറ്റത്തിന് കൃത്യമായ രേഖകളൊന്നും നിലവിലില്ല










