തൃശൂരില്‍ ആവേശകരമായി നടന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ വിജയികള്‍ക്ക് സ്വര്‍ണ്ണക്കപ്പ് സമ്മാനിച്ചു. കടുത്ത പോരാട്ടത്തിനൊടുവില്‍ കണ്ണൂര്‍ ജില്ലയാണ് ഇത്തവണ കലോത്സവ കിരീടം ചൂടിയത്. അവസാന നിമിഷം വരെ നീണ്ടുനിന്ന വീറും വാശിയുമേറിയ പോരാട്ടത്തിനൊടുവില്‍ 1028 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്.ഒന്നാം സ്ഥാനം കണ്ണൂരും (1028 പോയിന്റ്), രണ്ടാം സ്ഥാനം: തൃശൂരും (1023 പോയിന്റ്) മൂന്നാം സ്ഥാനം കോഴിക്കോടും (1017 പോയിന്റ്)നാലാം സ്ഥാനം പാലക്കാടും (1013
തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇനിയും സുജയ്യാ പാര്‍വ്വതിയ്ക്ക് ഇടമുണ്ടാകില്ലെന്ന് സൂചന.. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുജയ്യ മത്സരിച്ചേക്കില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നും മാധ്യമപ്രവര്‍ത്തക ഇടം പിടിച്ചിട്ടില്ല. പട്ടികയുടെ അന്തിമ ഘട്ടത്തിലും സുജയ്യയുടെ പേര് പരിഗണനയില്‍ വരാത്ത സാഹചര്യത്തില്‍, ഇത്തവണ അവര്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. മത്സരത്തിന് ഇല്ലെന്ന് സുജയ്യയും ബിജെപി നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്. സുജയ്യ സ്ഥാനാര്‍ത്ഥിയാകുമെന്ന് വലിയ രീതിയിലുള്ള പ്രചരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ പട്ടികയിലും അവരുടെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്നാണ്
തിരുവനന്തപുരം :സി പി എം മുൻ നിയമസഭാഗം എസ് രാജേന്ദ്രനുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിൽ ജയിച്ചത് എം എം മണി. പക്ഷെ കനത്ത പ്രഹരമേറ്റത് സി പി എമ്മിനും. സംശയിച്ചിരുന്നതാണെങ്കിലും രാജേന്ദ്രന്റെ ബി ജെ പി പ്രവേശനം കനത്ത പ്രഹരമാണ് സി പി എമ്മിന് നൽകുന്നത്. ബി ജെ പി യുടെ റിക്രൂട്ടിംഗ് ഏജൻസി എന്ന ആക്ഷേപം ഇതുവരെ കോൺഗ്രസിന് എതിരെ ആയിരുന്നെങ്കിൽ ഇനി സി പി എമ്മിനും ഈ ആക്ഷേപം കേൾക്കേണ്ടി വരും. ഇടുക്കി ജില്ലയിലെ സി
നിറമണ്‍കരയില്‍ ‘സൈനിക സ്‌കൂള്‍’! സ്വപ്‌നത്തിന് അപ്പുറം നല്‍കിയിട്ടും സുകുമാരന്‍ നായര്‍ ചതിച്ചെന്ന് ബിജെപി; ധനലക്ഷ്മി ബാങ്കിലെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ പരിശോധന നടത്തിയേക്കും; തൃശൂര്‍ പിടിച്ച സുരേഷ് ഗോപിയെ പരിഹസിച്ച ജി സുകുമാരന്‍ നായര്‍ക്ക് പണി വന്നേക്കും; എന്‍ എസ് എസിന്റെ കൊലച്ചതിയില്‍ തിരിച്ചടിക്കാന്‍ ബിജെപി തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വവും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും ബിജെപിയെയും ലക്ഷ്യമിട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പരാമര്‍ശങ്ങളെ ഗൗരവത്തോടെയാണ് കേന്ദ്ര
തിരുവനന്തപുരം: കേരളത്തിലെ സാമുദായിക സമവാക്യങ്ങള്‍ തെറ്റിക്കുന്ന രീതിയില്‍ സമുദായ നേതാക്കളെ പ്രകോപിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ കര്‍ശന താക്കീത്. വെള്ളാപ്പള്ളി നടേശനെതിരെയുള്ള കടന്നാക്രമണവും എന്‍എസ്എസിനെതിരെയുള്ള പരോക്ഷ പരാമര്‍ശങ്ങളും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എഐസിസി ഇടപെടല്‍. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ വേദിയില്‍ വെച്ച് വെള്ളാപ്പള്ളിക്കെതിരെ നടത്തിയ ‘കാര്‍’ പ്രയോഗത്തില്‍ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ‘തിണ്ണ നിരങ്ങല്‍’ പോലുള്ള പ്രയോഗങ്ങള്‍ എന്‍ എസ് എസ്
കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ (41) ആത്മഹത്യയില്‍ ഞെട്ടി നാട്ടുകാരും ബന്ധുക്കളും. ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഒരു യുവതി ദീപക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെയില്‍സ് മാനേജറായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച ജോലി സംബന്ധമായ ആവശ്യത്തിനായി കണ്ണൂരിലേക്ക് പോയിരുന്നു. പയ്യന്നൂരില്‍ വെച്ച് ബസിനുള്ളില്‍ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഒരു യുവതി സെല്‍ഫി വീഡിയോ ചിത്രീകരിച്ചു. ഈ
തിരുവനന്തപുരം: ഒടുവിൽ സർക്കാർ ഉണർന്നു. വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ഉപജീവന ബത്ത ആറ് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ ഉത്തരവിറക്കി. ഉപജീവനബത്ത നൽകാനുള്ള ഉത്തരവിന്റെ കാലാവധി കഴിഞ്ഞ ഡിസംബർ മാസത്തോടെ അവസാനിക്കുമെന്നും ജീവിതസാഹചര്യങ്ങൾ ശരിയായിട്ടില്ലാത്തതിനാൽ ഉപജീവനബത്ത തുടർന്നും നൽകണമെന്ന് വയനാട് ജില്ലാ കളക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബർ 13ന് കളക്ടർ നൽകിയ ഈ കത്തിനോട് അനുകൂല നിലപാടല്ല സർക്കാർ സ്വീകരിച്ചത്. ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഉപജീവനബത്ത മുടങ്ങിയകാര്യം മാധ്യമങ്ങൾ വാർത്തയാക്കിയിട്ടും സർക്കാർ വേണ്ടത്ര ഇടപെടൽ
ഇടുക്കി : ദേവികുളം മുന്‍ എം.എല്‍.എയും സിപിഎം നേതാവുമായ എസ്. രാജേന്ദ്രന്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. 15 വര്‍ഷം സി.പി.എം പ്രതിനിധിയായി നിയമസഭയിലുണ്ടായിരുന്ന രാജേന്ദ്രന്റെ ഈ മാറ്റം സി.പി.എമ്മിന് വലിയ തിരിച്ചടിയാണ്. ഉപാധികളില്ല: ബി.ജെ.പിയില്‍ ചേരുന്നതിന് തനിക്ക് ഉപാധികളില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. തനിക്കൊപ്പം മറ്റാരെയും ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ആരെയും പ്രസ്ഥാനത്തില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വിശ്വസിച്ച പ്രസ്ഥാനത്തെ
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കോമ്പോകളിലൊന്നായ മോഹന്‍ലാലും മീര ജാസ്മിനും നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം ‘തുടരും’ എന്ന സിനിമയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ താരങ്ങള്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 2013-ല്‍ പുറത്തിറങ്ങിയ ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ എന്ന സിനിമയിലാണ് മോഹന്‍ലാലും മീര ജാസ്മിനും അവസാനമായി ഒന്നിച്ചു അഭിനയിച്ചത്. അതിനുശേഷം സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വ്വം’ എന്ന ചിത്രത്തില്‍ മീര കാമിയോ റോളില്‍ എത്തിയിരുന്നെങ്കിലും
ന്യൂഡല്‍ഹി : അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ വന്‍തോതില്‍ ഇറക്കുമതി തീരുവ ചുമത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിനാണ് തുടക്കം കുറിച്ചത്. അമേരിക്കന്‍ കയറ്റുമതിയുടെ നട്ടെല്ലായ പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍ക്ക് 30% തീരുവയാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% തീരുവ ചുമത്തിയതിനുള്ള മറുപടിയായാണ് ഇന്ത്യയുടെ ഈ നീക്കം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30-നാണ് മഞ്ഞക്കടല ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്. നവംബര്‍ ഒന്നു മുതല്‍










