തിരുവനന്തപുരം സെൻട്രലിൽ പ്രിയദർശൻ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ടുകൾ. വോട്ട് പിടിക്കാൻ മോഹൻലാലും എത്തുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ പുറത്തുവരുന്ന ആ സർപ്രൈസ് എന്താണ്?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തിറങ്ങുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ പ്രിയദര്‍ശന്റെ പേരും ഉള്‍പ്പെട്ടതായാണ് വിവരം. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാകും  ജനവിധി തേടുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങളെ മുന്‍നിര്‍ത്തി കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ ‘വിസ്മയ’ പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാണ് പ്രിയദര്‍ശന്റെ പേര്

പെരുന്നയും കണിച്ചുകുളങ്ങരയും ഒന്നിക്കുന്നു; ലക്ഷ്യം സതീശനെ തളയ്ക്കല്‍; മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ സുകുമാരന്‍ നായര്‍? സിപിഎമ്മിന് ‘ഭരണത്തുടര്‍ച്ചാ’ മോഹം; യുഡിഎഫില്‍ പുകയുന്ന ആശങ്ക; ബിജെപി കൈയ്യടിക്കും; ഇനി ‘നായടി മുതല്‍ നസ്രാണി വരെ’! ക്രൈസത്വ സഭകള്‍ കൈ കൊടുക്കില്ല

NSS and SNDP against V.D. Satheesan

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം സമുദായ ധ്രുവീകരണത്തിന്റെ പുതിയ തിരക്കഥകള്‍ ഒരുങ്ങുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യമായി രംഗത്തെത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്‍കുന്ന പൂര്‍ണ്ണ പിന്തുണ യുഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ‘നായടി മുതല്‍ നസ്രാണി വരെ’ എന്ന വെള്ളാപ്പള്ളിയുടെ മുദ്രാവാക്യത്തെ സുകുമാരന്‍ നായര്‍ സ്വാഗതം ചെയ്തതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് ബാങ്കുകള്‍ ചിതറുമോ എന്ന പേടിയിലാണ് കോണ്‍ഗ്രസ്

കുഞ്ഞ് കഴിച്ചത് വിഷം കലർത്തിയ ബിസ്‌കറ്റ്? നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സൂചന; അച്ഛൻ പോലീസ് കസ്റ്റഡിയിൽ

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവ് ഷിജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്‍ നല്‍കിയ ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. വെള്ളിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ജോലി കഴിഞ്ഞുവന്ന ഷിജില്‍ കുഞ്ഞിന് ബിസ്‌കറ്റും മുന്തിരിയും നല്‍കി. ഇത് കഴിച്ചതിന് പിന്നാലെ കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വരികയും ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം സംഭവിക്കുകയുമായിരുന്നു. ദമ്പതികള്‍ തമ്മിലുള്ള കുടുംബപ്രശ്‌നങ്ങളും കുഞ്ഞിന്റെ കൈ

ദിവ്യയെ ബിജെപി എടുക്കില്ല; ‘ക്രിമിനല്‍’ പരിവേഷം തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; സിപിഎമ്മിലെ ഇരട്ടനീതിയില്‍ അതൃപ്തി പുകയുന്നു

കണ്ണൂര്‍: സിപിഎം തരംതാഴ്ത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ രാഷ്ട്രീയ ഭാവി തുലാസിലാവുന്നു. പാര്‍ട്ടിക്കുള്ളിലെ കടുത്ത നടപടികളില്‍ അതൃപ്തയായ ദിവ്യ ബിജെപി ഉള്‍പ്പെടെയുള്ള മുന്നണികളുമായി ആശയവിനിമയം നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പ്രവേശനം അസാധ്യമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാളെ പാര്‍ട്ടിയിലെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ചില ബിജെപി നേതാക്കള്‍ ദിവ്യയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. എന്നാല്‍, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വൈകാരികമായ

ജെല്ലിക്കെട്ട് താരങ്ങള്‍ക്ക് ബംബര്‍ വാഗ്ദാനവുമായി സ്റ്റാലിന്‍; ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി! അത്യാധുനിക ചികിത്സാകേന്ദ്രവും വരുന്നു

ചെന്നൈ : തമിഴ്നാടിന്റെ തനത് കായിക വിനോദമായ ജെല്ലിക്കെട്ടില്‍ മികവ് തെളിയിക്കുന്ന യുവാക്കള്‍ക്ക് വലിയ വാഗ്ദാനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കൂടുതല്‍ കാളകളെ മെരുക്കി വിജയികളാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മധുരയിലെ അളങ്കാനല്ലൂര്‍ ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യവേയാണ് സ്റ്റാലിന്‍ ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ജെല്ലിക്കെട്ടിലൂടെ തമിഴ് പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കാനാണ് ഈ തീരുമാനം. വിജയികള്‍ക്ക് മൃഗസംരക്ഷണ വകുപ്പിലായിരിക്കും മുന്‍ഗണന നല്‍കി ജോലി നല്‍കുക.ജെല്ലിക്കെട്ട് കാളകളുടെ സംരക്ഷണത്തിനായി വിപുലമായ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രളയം; പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് 30 ലക്ഷം; ഏറ്റവു കൂടുതല്‍ അപ്പീല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന്

തൃശൂര്‍ : തൃശൂരില്‍ പുരോഗമിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രളയം. മത്സരാര്‍ത്ഥികള്‍ നല്‍കിയ അപ്പീലുകള്‍ വഴി പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് 30 ലക്ഷത്തിലധികം രൂപയാണ്. ശനിയാഴ്ച രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 402 അപ്പീലുകളാണ് ഇത്തവണ അനുവദിക്കപ്പെട്ടത്. ഓരോ അപ്പീലിനും 10,000 രൂപ വീതമാണ് കെട്ടിവയ്‌ക്കേണ്ടത്.അനുവദിച്ച 402 അപ്പീലുകളില്‍ നിന്നായി ലഭിച്ച തുകയില്‍, നിബന്ധനകള്‍ പാലിച്ച 101 പേര്‍ക്ക് പണം തിരികെ നല്‍കി. ബാക്കി 30.1 ലക്ഷം രൂപ നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുണ്ട്. പ്ലാന്‍

കേരളത്തിന്റെ ‘ലാറ്റിന്‍ അമേരിക്കയില്‍’ നിന്നും പാറിപ്പറന്ന പൂമ്പാറ്റ! ടെക്‌നോപാര്‍ക്കിനെ വിറപ്പിച്ച വില്ലനെ മധുരയില്‍ നിന്നും പൊക്കി മലയാളിയുടെ പ്രിയങ്കരനായി; മാഷിന്റേയും ടീച്ചറുടേയും മകന്‍ കഠിനാധ്വാനത്തിലൂടെ കൈപ്പക്കുളത്തെ ഐപിഎസായി; ഇനി നിയോഗം കോഴിക്കോട് റൂറലിലേക്ക്…! ടി ഫറാഷ് ഐപിഎസിന്റെ കഥ

t farash ips Story

തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ലോറി ഡ്രൈവറെ പോലീസ് പിടികൂടിയത് എല്ലാ അര്‍ത്ഥത്തിലും തിളക്കമുള്ള പോലീസ് സ്‌റ്റോറിയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് അത് സാധ്യമായത്. പുലര്‍ച്ചെ രണ്ട് മണിക്ക് നടന്ന അക്രമമായതിനാലും വീടിനുള്ളില്‍ ഇരുട്ടായിരുന്നതിനാലും പരാതിക്കാരിക്ക് പ്രതിയുടെ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ പ്രദേശത്തെ ക്യാമറകളില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ ലോറി ഡ്രൈവറെ കണ്ടെത്തുകയായിരുന്നു. മധുരയില്‍ നിന്നും പ്രതിയെ പൊക്കി. അന്ന് ഈ

കോടികളുടെ നിക്ഷേപ തട്ടിപ്പില്‍ പിടിമുറുക്കി ക്രൈംബ്രാഞ്ച്; പുതുവര്‍ഷത്തില്‍ ക്രൈംബ്രാഞ്ചിന്റെ വക 18 കേസുകള്‍! മെല്‍ക്കര്‍ ഫിനാന്‍സും നെടുമ്പറമ്പില്‍ നിധിയും കുടുങ്ങി

തിരുവനന്തപുരം :പുതുവർഷദിനത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത് 18 എഫ് ഐ ആറുകൾ. ഇത്രയധികം കേസുകൾ ഒരു ദിവസം രജിസ്റ്റർ ചെയ്യുക സാധാരണമല്ല.സംസ്ഥാന ക്രൈംബ്രാഞ്ചിനു സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷനാണു ള്ളത്.തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഡയറക്ടറേറ്റിലാണ് ഈ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 2026 ജനുവരി ഒന്നിന് രജിസ്റ്റർ ചെയ്ത ഈ കേസുകളെല്ലാം സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. നേരത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം

ഓണ്‍ലൈന്‍ തട്ടിപ്പില്‍ തലവച്ച് മലയാളികള്‍ ! ഒരു വര്‍ഷത്തിനിടയില്‍ മലയാളികള്‍ക്ക് നഷ്ടമായത് ഒന്നേകാല്‍ കോടി!

തിരുവനന്തപുരം: കണ്ടാലും കൊണ്ടാലും പഠിക്കാതെ മലയാളികള്‍. വാര്‍ത്തകള്‍ ഏറെ വന്നിട്ടും പോലീസ് പലതരത്തില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും തട്ടിപ്പില്‍ തലവെച്ച് കൊടുക്കുന്നതില്‍ മലയാളികള്‍ ഇപ്പോഴും മുന്നില്‍തന്നെ. തിരുവനന്തപുരം സിറ്റി പോലീസിന്റെ കീഴിലുള്ള സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഈ വര്‍ഷം ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഇതില്‍ നാലെണ്ണവും ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളവയും.നാല് കേസുകളിലും കൂടി ഒന്നേകാല്‍ കോടി രൂപയാണ് നഷ്ടപ്പെട്ടത്.കൃത്യമായി പറഞ്ഞാല്‍ 1, 23,38,839 രൂപ. കഴിഞ്ഞ ഏഴാം തീയതിയാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ ഈ

സൈബര്‍ ഗുണ്ടായിസത്തിനെതിരെ പോലീസ് കേസ്! ഷാനിമോള്‍ ഉസ്മാന്‍ സി.പി.എമ്മിലേക്കെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ‘ജോണ്‍ ബ്രിട്ടാസ് ഫാന്‍സ്’ എന്ന ഫെയ്‌സ്ബുക്ക് പേജിനെതിരെ കേസെടുത്തു

അലപ്പുഴ : കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. താന്‍ സി.പി.എമ്മില്‍ ചേരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പേജുകള്‍ക്കെതിരെ ഷാനിമോള്‍ നല്‍കിയ പരാതിയില്‍ ആലപ്പുഴ സൗത്ത് പോലീസാണ് നടപടിയെടുത്തത്. ‘കമ്മ്യൂണിസ്റ്റ് കേരള’, ‘ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് ഗ്രൂപ്പ്’ എന്നീ ഫേസ്ബുക്ക് പേജുകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഷാനിമോളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, ഈ പേജുകളുടെ അഡ്മിന്‍മാരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. മുന്‍ സി.പി.എം എം.എല്‍.എ ഐഷ പോറ്റി കോണ്‍ഗ്രസില്‍