‘ആത്മഹത്യയല്ല, പോരാട്ടമായിരുന്നു വേണ്ടത്’; രക്തദാനം കഴിഞ്ഞ് മടങ്ങിയ ദീപക്കിന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി സന്തോഷ് പണ്ഡിറ്റ്; ദീപക്കിനെ ഓര്‍ത്ത് വിങ്ങി മലയാളികള്‍

കോഴിക്കോട്: ഒരു ഫോണ്‍ ക്യാമറയ്ക്കും സോഷ്യല്‍ മീഡിയയ്ക്കും ഒരാളുടെ ജീവിതം എത്രമേല്‍ തകര്‍ക്കാനാകുമെന്നതിന്റെ നോവാകുകയാണ് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണം. ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്ത് മടങ്ങുന്ന വഴിക്കാണ് ഇത്തരമൊരു ദുരനുഭവം ദീപക്കിന് ഉണ്ടായതെന്ന വിവരം പുറത്തുവന്നതോടെ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദീപക്കിന്റെ മരണത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. ‘ഇദ്ദേഹം നിരപരാധിയാണെങ്കില്‍ ഈ അവസ്ഥയെ ധൈര്യപൂര്‍വ്വം

പഴയ പാളികള്‍ മുക്കി; ‘അച്ചുണ്ടാക്കി’ പുതിയത് വെച്ചു; ശബരിമലയില്‍ നടന്നത് ഞെട്ടിക്കുന്ന സ്വര്‍ണ്ണക്കൊള്ള! എല്ലാ ശ്രദ്ധയും ഹൈക്കോടതിയിലേക്ക്; പുറത്തുള്ള കടത്തുകാര്‍ നെട്ടോട്ടത്തില്‍

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അതീവ സുരക്ഷയുള്ള ശ്രീകോവിലിന് മുന്നില്‍ നടന്നത് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രിത കൊള്ളയെന്ന് സൂചന. ദ്വാരപാലക ശില്പങ്ങളിലും കട്ടിളകളിലും പതിപ്പിച്ചിരുന്ന പഴയ സ്വര്‍ണ്ണപ്പാളികള്‍ അപ്പാടെ മാറ്റിയശേഷം, പുതിയ അച്ചുണ്ടാക്കി ചെമ്പില്‍ വ്യാജ പാളികള്‍ നിര്‍മ്മിച്ച് നേരിയ തോതില്‍ സ്വര്‍ണ്ണം പൂശി തിരികെ വെച്ചെന്നാണ് വി എസ് എസ് സി ലാബിന്റെ ശാസ്ത്രീയ പരിശോധന നല്‍കുന്ന സൂചനയെന്നാണ് റിപ്പോര്‍ട്ട്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണപ്പാളികള്‍ കടത്തിക്കൊണ്ടുപോയി പകരം ‘ഡ്യൂപ്ലിക്കേറ്റ്’ സ്ഥാപിച്ചെന്ന് കണ്ടെത്തിയുട്ടുണ്ടെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ

മാധ്യമ വിപണിയില്‍ ‘ബിഗ്’ മാറ്റം; സുജയയുടെ പടിയിറക്കത്തില്‍ കോളടിച്ചത് ജീവനക്കാര്‍ക്ക്; റിപ്പോര്‍ട്ടര്‍ ടിവിയില്‍ ശമ്പള വര്‍ദ്ധന പതിനായിരങ്ങള്‍; കേരളത്തില്‍ വരുന്നത് ശതകോടീശ്വരന്മാരുടെ ചാനല്‍ യുദ്ധം

കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് ഇതുവരെ കാണാത്ത വിധം വലിയ രാഷ്ട്രീയ-സാമ്പത്തിക അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. പ്രമുഖ അവതാരക സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ ടിവി വിട്ട് ‘ബിഗ് ടിവി’  മലയാളം ചാനലിന്റെ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കാനൊരുങ്ങുന്നതോടെ ചാനല്‍ വിപണിയില്‍ ജീവനക്കാരുടെ ‘കൂടുമാറ്റവും’ ശമ്പള വിപ്ലവവും തുടങ്ങിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മാധ്യമങ്ങളെ വരുതിയിലാക്കാന്‍ വന്‍കിട നിക്ഷേപകരും ശതകോടീശ്വരന്മാരും രംഗത്തിറങ്ങിയതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ‘സുവര്‍ണ്ണകാലം’ വന്നിരിക്കുകയാണ്. സുജയ പാര്‍വ്വതിയുടെ രാജിയും അതിനു പിന്നാലെ ഉണ്ടായേക്കാവുന്ന കൂട്ടരാജി ഭീഷണിയും കണക്കിലെടുത്ത്

ജാതി ചോദിച്ച പ്രദീപ് കുമാര്‍ മുതല്‍ സജി ചെറിയാന്‍ വരെ; സി.പി.എമ്മിന്റെ ‘ഹാട്രിക്’ കണക്കിലെ ജാതി രസതന്ത്രം

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്ന് മാത്രമല്ല, സ്ഥിരമായ നിലപാടുകളുമില്ലെന്ന് സി.പി.എം വീണ്ടും തെളിയിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ ജാതി തിരിച്ച് കണക്ക് ചോദിച്ച എ. പ്രദീപ് കുമാറിന്റെ പഴയ നിയമസഭാ ചോദ്യം അന്ന് വലിയ വിവാദമായിരുന്നു. ജാതിയും മതവും ഭരണത്തില്‍ കലര്‍ത്തുന്നു എന്നാരോപിച്ച് അന്ന് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയവര്‍, ഇന്ന് ഹാട്രിക് വിജയം ലക്ഷ്യമിട്ട് അതേ ജാതി-മത ധ്രുവീകരണത്തിന്റെ പാതയിലാണ്. അന്ന് വിവാദമായപ്പോള്‍ ചോദ്യം പിന്‍വലിച്ച് തടിയൂരിയ പ്രദീപ് കുമാറില്‍ നിന്ന്, ഇന്ന്

‘വലതുപക്ഷ വ്യതിയാനം…്’ എന്ന ഒറ്റവാക്കില്‍ സുരേഷ് കുറിച്ച എഫ് ബി കുറിപ്പില്‍ ചര്‍ച്ചകളില്‍; വിഎസിന്റെ വിശ്വസ്തന്‍ പാലക്കാട്ടോ മലമ്പുഴയിലോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമോ? കേരളം വലത്തേക്ക് മറിഞ്ഞെന്ന നിരീക്ഷണത്തിന് പല അര്‍ത്ഥ തലം; സുരേഷും ‘വിസ്മയം’ ആകുമോ?

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ പോരാട്ടത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷ് കുമാറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇടത് ക്യാമ്പുകളില്‍ മുനവെച്ച ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നു. ‘വലതുപക്ഷ വ്യതിയാനം…’ എന്ന ഒറ്റവാക്കില്‍ സുരേഷ് കുറിച്ച ഫെയ്സ്ബുക്ക് കുറിപ്പ് വെറുമൊരു പോസ്റ്റല്ല, വരാനിരിക്കുന്ന രാഷ്ട്രീയ മലക്കംമറിച്ചിലിന്റെ പ്രഖ്യാപനമാണെന്നാണ് അണിയറ സംസാരം. വി.എസിന്റെ വിയോഗത്തില്‍ ‘അനാഥനായി’ എന്ന് പരിതപിച്ചതിന് തൊട്ടുപിന്നാലെ സുരേഷ് നടത്തിയ ഈ ചുവടുമാറ്റം സഖാക്കള്‍ക്കിടയില്‍ അമ്പരപ്പും നേതൃത്വത്തില്‍ അമര്‍ഷവും പടര്‍ത്തിയിട്ടുണ്ട്.

പാലക്കാട് ഒറ്റപ്പാലത്തെ നടുക്കി ഇരട്ടക്കൊലപാതകം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; നാല് വയസ്സുകാരന് ഗുരുതര പരിക്ക്; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പൊക്കി

പാലക്കാട് : ഒറ്റപ്പാലം തോട്ടക്കരയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം. ദമ്പതികളായ നാലകത്ത് നസീര്‍ (63), ഭാര്യ സുഹറ (60) എന്നിവരെയാണ് വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. അര്‍ദ്ധരാത്രിയോടെ നടന്ന അക്രമത്തില്‍ ഇവരുടെ വളര്‍ത്തുമകളുടെ മകനായ നാല് വയസ്സുകാരനും ഗുരുതരമായി പരിക്കേറ്റു. അര്‍ദ്ധരാത്രിയില്‍ വീടിനുള്ളില്‍ നിന്ന് ദമ്പതികളുടെ വളര്‍ത്തുമകള്‍ സുല്‍ഫിയത്ത് എന്ന യുവതി ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമായി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ വീട്ടിലെത്തിയപ്പോഴാണ് ദമ്പതികളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ

കേരളം പിടിക്കാന്‍ ‘പിണറായി ബ്രാന്‍ഡ്’ വേണമെന്ന് സംസ്ഥാന നേതൃത്വം; കൈയ്യടിച്ച് അംഗീകരിച്ച് ബേബിയും കൂട്ടരും; രണ്ടു ടേം നിബന്ധന മാറും; ശൈലജ മത്സരിക്കും; ഭാവനയ്ക്കും സ്വാഗതം; ചിട്ടയായ നീക്കങ്ങളുമായി സിപിഎം; കേന്ദ്ര കമ്മറ്റിയില്‍ ക്യാപ്ടനെ നിശ്ചയിച്ചത് മുഖ്യമന്ത്രിയാക്കാന്‍ തന്നെ

Pinarayi brand

തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ധാരണയിലെത്തി. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയെ അതീവ ഗൗരവത്തോടെ കാണുന്ന പാര്‍ട്ടി, നായകനെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ്. ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യത്തിനായി ചില സുപ്രധാന വിട്ടുവീഴ്ചകള്‍ക്കും പുതുമകള്‍ക്കും പാര്‍ട്ടി തയ്യാറെടുക്കുകയാണ്. ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിയായി പിണറായാ തുടരും. കേരളത്തിലെ അധികാരം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പോരാട്ടമാണ്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് ജനങ്ങളെ

കുതിക്കുന്ന സ്വര്‍ണ്ണ വിലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍; ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന് കൂടുതല്‍ ആനുകൂല്യം; ഫെബ്രുവരി 1 ലെ ബഡ്ജറ്റില്‍ നിര്‍ണ്ണായകം നിര്‍ദ്ദേശങ്ങളുണ്ടായേക്കും

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ നികുതി ഘടനയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍ തുടരുന്ന സാഹചര്യത്തില്‍, ജി.എസ്.ടി കുറയ്ക്കണമെന്നും ഡിജിറ്റല്‍ സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നുമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമനോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ സ്വര്‍ണ്ണത്തിന് 3 ശതമാനമാണ് ജി.എസ്.ടി ചുമത്തുന്നത്. വിലക്കയറ്റം റീട്ടെയില്‍ വിപണിയെ തളര്‍ത്തുന്നതിനാല്‍ ഇത് 1.5 ശതമാനമായി കുറയ്ക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നികുതി കുറയുന്നത് ആഭരണ

ഇന്ത്യയില്‍ കിവീസിന് ചരിത്രനേട്ടം! സെഞ്ചുറി നേടിയ കോലിയുടെ പോരാട്ടം പാഴായി

ഇന്‍ഡോര്‍ : ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ 41 റണ്‍സിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ചരിത്രനേട്ടം സ്വന്തമാക്കി. ഇന്ത്യയില്‍ വെച്ച് ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ടീം എന്ന ഖ്യാതിയാണ് ഇതോടെ കിവീസിന് ലഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും (58/3), മധ്യനിരയില്‍ ഡാരില്‍ മിച്ചലും (137) ഗ്ലെന്‍ ഫിലിപ്സും (106) നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് അവരെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മിച്ചല്‍-ഫിലിപ്സ് സഖ്യം 219 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

തിരുനാവായയില്‍ കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം! നിളാതീരത്തേക്ക് സന്യാസി പ്രവാഹം; ഗവര്‍ണര്‍ കൊടിയുയര്‍ത്തും; പത്തുദിവസം ഭക്തിസാന്ദ്രം

മലപ്പുറം : കേരളത്തിന്റെ കുംഭമേളയെന്ന് അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ ഇന്ന് തുടക്കമാകും. ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരം ഫെബ്രുവരി 3 വരെ ഭക്തസാന്ദ്രമാകും. ഇന്ന് രാവിലെ 11-ന് ഗോവ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്ക് തുടക്കമാകും.തമിഴ്നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ നിന്നുള്ള ശ്രീചക്ര രഥയാത്ര ഇന്ന് പുറപ്പെടും. ഇത് ജനുവരി 22-ന് തിരുനാവായയില്‍ എത്തും. ഫെബ്രുവരി 3-ന് രാവിലെ നടക്കുന്ന അമൃതസ്നാനത്തോടെയും യതി പൂജയോടെയും മഹോത്സവം അവസാനിക്കും.വര്‍ഷങ്ങള്‍ക്ക്