പോലീസിന് നാണക്കേടായി 47 സെക്കന്‍ഡ് വീഡിയോ; ഡി.ജി.പി ക്യാബിനില്‍ യുവതികള്‍ക്കൊപ്പം ചുംബനരംഗങ്ങളുടെ വീഡിയോ പുറത്ത്; രാമചന്ദ്ര റാവുവുനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

കര്‍ണാടക പോലീസിനെയാകെ നാണക്കേടിലാഴ്ത്തി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തായി. സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഡി.ജി.പിയായ ആര്‍. രാമചന്ദ്ര റാവുവാണ് ഓഫീസ് മുറിയില്‍ യുവതികളുമായി മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കുടുങ്ങിയത്. യൂണിഫോമില്‍ തന്റെ ഔദ്യോഗിക ക്യാബിനിലിരിക്കെ വിവിധ സമയങ്ങളില്‍ എത്തിയ യുവതികളെ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പല ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ഓഫീസിനുള്ളില്‍ വെച്ച് തന്നെ ചിത്രീകരിച്ചതാണ് ഈ ദൃശ്യങ്ങള്‍ എന്നതും പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. സംഭവം

ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി! ഡി.ഐ.ജി അന്വേഷിക്കണം; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തിരുവനന്തപുരം :ബസിൽ ലൈംഗികാതിക്രമം ആരോപിച്ച് യുവതി ഇട്ട വീഡിയോയെ തുടർന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. സംഭവത്തെ ക്കുറിച്ച് ഡി.ഐ.ജി. അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തു കയായിരുന്നു. നോർത്ത് സോൺ ഡി.ഐ.ജി.അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവിൽ പറയുന്നത്.അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. അടുത്ത ഫെബ്രുവരി 19 ന് കോഴിക്കോട്

ദീപക്കിന്റെ മരണത്തില്‍ യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം; കമ്മീഷണര്‍ക്ക് പരാതി നല്‍കി; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡീആക്ടീവ് ചെയ്ത് യുവതി

കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരത്ത് സൈബര്‍ വിചാരണയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ദീപക്കിന്റെ കുടുംബം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ 302-ാം വകുപ്പ് അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ജോലി ആവശ്യത്തിനായി യാത്ര ചെയ്ത ദീപക്കിനെ തിരക്കുള്ള ബസില്‍ വെച്ച് യുവതി മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു.കളക്ടര്‍ക്കും, മനുഷ്യാവകാശ കമ്മീഷനും, ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.പരാതി ഗൗരവത്തോടെ കാണുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ്

ചൈനയില്‍ ജനനനിരക്ക് കുത്തനെ ഇടിഞ്ഞു! ജനനനിരക്ക് 17% ഇടിഞ്ഞതോടെ കുഞ്ഞുങ്ങളുളളവര്‍ക്ക് വന്‍ ഓഫറുമായി സര്‍ക്കാര്‍

ബീജിംഗ് : ജനസംഖ്യാ വര്‍ധന നിയന്ത്രിക്കാന്‍ ദശകങ്ങളോളം നടപ്പിലാക്കിയ ‘ഒറ്റക്കുട്ടി നയം’ ചൈനയ്ക്ക് ഇപ്പോള്‍ വലിയ തിരിച്ചടിയായി മാറുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചൈനയിലെ ജനനനിരക്കില്‍ 17 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യ കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം. കഴിഞ്ഞ വര്‍ഷം ചൈനയില്‍ ജനിച്ചത് 7.92 ദശലക്ഷം കുഞ്ഞുങ്ങള്‍ മാത്രമാണ്. 2024-നെ അപേക്ഷിച്ച് 1.62 ദശലക്ഷം കുറവാണിത്, അതായത് 17 ശതമാനം. ഒരു

ദീപക്കിന്റെ മരണത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി ; വൈറലാകാന്‍ എന്ത് നെറികേടും കാണിക്കുമോ?

കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചിലര്‍ക്ക് ഒരു ജീവിതം തകരുന്നത് പ്രശ്‌നമല്ലെന്ന് അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. വീഡിയോ പ്രചരിപ്പിച്ച സ്ത്രീയും അത് കണ്ട ഉടനെ കമന്റ് ബോക്‌സില്‍ വന്ന് തെറിവിളിച്ചവരും ദീപക്കിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കാള പെറ്റു എന്ന് കേള്‍ക്കും മുന്‍പേ കയറെടുക്കുന്ന സ്വഭാവം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമാണെന്നും അവര്‍

നിയമസഭാ സമ്മേളനം നാളെ മുതൽ; ജനുവരി 29-ന് ബജറ്റ്; തിരഞ്ഞെടുപ്പിന് മുൻപ് സഭയിൽ പോരാട്ടം മുറുകും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള നിയമസഭയുടെ സമ്മേളനം നാളെ ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനമാണ് നാളെ തുടങ്ങുന്നത്. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026 -27 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസാക്കുകയും ചെയ്യും. ജനുവരി 20 മുതൽ മാർച്ച് 26 വരെയാണ് സഭാസമ്മേളനം ഉണ്ടാവുക. ഈ കാലയളവിൽ ആകെ 32 ദിവസം സഭ ചേരും. ജനുവരി 29 വ്യാഴാഴ്ചയാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം. ഫെബ്രുവരി 2,

കരിയര്‍ തകരുമെന്ന് ഭയന്നു! കാന്താരയില്‍ വില്ലത്തിയായി വന്ന് ഞെട്ടിച്ച രുക്മിണി വസന്ത് ഇനി ‘ടോക്‌സിക്കില്‍’ യഷിന്റെ നായിക

കന്നഡ സിനിമയിലെ പുത്തന്‍ തരംഗമായ രുക്മിണി വസന്ത് തന്റെ കരിയറിനെക്കുറിച്ചും ‘കാന്താര ചാപ്റ്റര്‍ 1’-ലെ നെഗറ്റീവ് വേഷത്തെക്കുറിച്ചും പ്രതികരിച്ചു. ‘സപ്ത സാഗരദാച്ചേ എല്ലോ’ എന്ന ചിത്രത്തിലെ ശാന്ത സ്വഭാവമുള്ള പ്രിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം, കാന്താരയിലെ വില്ലന്‍ വേഷം തന്റെ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. നടിമാര്‍ ഒരു പ്രത്യേക തരം വേഷങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന മുന്‍വിധി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നതിനാല്‍, ഒരു നെഗറ്റീവ് റോള്‍ ചെയ്യുന്നത് തന്റെ ഭാവിയെ

ശബരിമല സ്വര്‍ണ്ണക്കൊള്ള: എന്‍. വാസു ജയിലില്‍ തുടരും ! 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയാണ് വാസുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കിയ എന്‍. വാസുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സ്വര്‍ണ്ണക്കൊള്ളയില്‍ വാസുവിന് നേരിട്ട് പങ്കുണ്ടെന്ന വിജിലന്‍സിന്റെ വാദം പരിഗണിച്ചാണ് നടപടി. ഇതോടെ അദ്ദേഹം ജയിലില്‍ തന്നെ തുടരും. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ആരോപണവിധേയനായ ശബരിമല തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന്

പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി;കാമുകന്‍ നിധിനെ വെറുതെ വിട്ടു

കണ്ണൂര്‍ : കേരളത്തെ നടുക്കിയ കണ്ണൂര്‍ തയ്യില്‍ പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. എന്നാല്‍, കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിക്കപ്പെട്ട ശരണ്യയുടെ സുഹൃത്തും രണ്ടാം പ്രതിയുമായ നിധിനെ കോടതി വെറുതെ വിട്ടു. ഒന്നര വയസ്സുകാരനായ വിയാനെ കാമുകനൊപ്പം ജീവിക്കാന്‍ തടസ്സമാകുമെന്ന് കരുതി ശരണ്യ തന്നെ കൊലപ്പെടുത്തിയതാണെന്ന് കോടതി ശരിവെച്ചു.ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശം കണ്ടെത്തിയത് നിര്‍ണ്ണായകമായി. ചോദ്യം ചെയ്യലില്‍ ഇതിന് മറുപടി നല്‍കാന്‍ ശരണ്യയ്ക്ക്

പറവൂരില്‍ സതീശനെ പൂട്ടാന്‍ ‘പിണറായി തന്ത്രം’; കൂട്ടിന് ജി.എസ്-വെള്ളാപ്പള്ളി ഐക്യം; ലക്ഷ്യം അനില്‍ അക്കര മോഡല്‍; പുതിയ സോഷ്യല്‍ എന്‍ജിനീയറിങിന് പിന്നിലെ കഥ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വന്തം തട്ടകമായ പറവൂരില്‍ വീഴ്ത്താന്‍ സി.പി.എം അണിയറയില്‍ ഒരുക്കുന്നത് വന്‍ നീക്കങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം കടന്നാക്രമിക്കുന്ന സതീശനെ ഇത്തവണ സഭയ്ക്ക് പുറത്തിരുത്തുക എന്നത് സി.പി.എമ്മിന്റെ അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ തവണ പിണറായിയുടെ കടുത്ത വിമര്‍ശകരായിരുന്ന അനില്‍ അക്കരയെയും വി.ടി. ബല്‍റാമിനെയും തോല്‍പ്പിച്ച അതേ തന്ത്രം സതീശന്റെ കാര്യത്തിലും ആവര്‍ത്തിക്കാനാണ് നീക്കം. പറവൂരിലെ നിര്‍ണ്ണായകമായ ഈഴവ-നായര്‍ വോട്ടുകളെ സ്വാധീനിക്കാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍