ബീജിംഗ് : ജനസംഖ്യാ വര്‍ധന നിയന്ത്രിക്കാന്‍ ദശകങ്ങളോളം നടപ്പിലാക്കിയ ‘ഒറ്റക്കുട്ടി നയം’ ചൈനയ്ക്ക് ഇപ്പോള്‍ വലിയ തിരിച്ചടിയായി മാറുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചൈനയിലെ ജനനനിരക്കില്‍ 17 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യ കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം.
കഴിഞ്ഞ വര്‍ഷം ചൈനയില്‍ ജനിച്ചത് 7.92 ദശലക്ഷം കുഞ്ഞുങ്ങള്‍ മാത്രമാണ്. 2024-നെ അപേക്ഷിച്ച് 1.62 ദശലക്ഷം കുറവാണിത്, അതായത് 17 ശതമാനം. ഒരു രാജ്യം അതിന്റെ ജനസംഖ്യ നിലനിര്‍ത്താന്‍ 2.1 എന്ന ഫെര്‍ട്ടിലിറ്റി റേറ്റ് ആവശ്യമാണ്. എന്നാല്‍ ചൈനയില്‍ ഇത് ഒന്നായി (1.0) താഴ്ന്നു. ഇത് ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ്.
ജനനനിരക്ക് കൂട്ടാനായി ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വമ്പന്‍ ഇളവുകള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നില്ല എന്നതാണ് വാസ്തവം.ഓരോ കുട്ടി ജനിക്കുമ്പോഴും ഏകദേശം 47,000 ഇന്ത്യന്‍ രൂപ അതായത് 3,600 യുവാന്‍ വീതം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.ഡേ കെയറുകള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍ എന്നിവയ്ക്ക് നികുതി കുറച്ചു. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു.
ജഡ്ജിമാർക്ക് രാജ്യസ്നേഹമില്ല!” സുപ്രീം കോടതി വിധിയെ തള്ളി ഡൊണാൾഡ് ട്രംപ്; പത്ത് ശതമാനം അധിക ചുങ്കം നടപ്പിലാക്കുമെന്ന് പ്രഖ്യാപനം.
2015-ല്‍ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് രണ്ടുകുട്ടികളായും 2021-ല്‍ മൂന്ന് കുട്ടികളായും അനുമതി നല്‍കിയിരുന്നു. എന്നാല്‍ കുട്ടികളെ വളര്‍ത്തുന്നതിനുള്ള ഭാരിച്ച ചെലവ്, തൊഴില്‍ മേഖലയിലെ കടുത്ത മത്സരം, ജീവിതനിലവാരം നിലനിര്‍ത്താനുള്ള പ്രയാസം എന്നിവ കാരണം യുവാക്കള്‍ വിവാഹത്തില്‍ നിന്നും കുട്ടികളില്‍ നിന്നും അകന്നുനില്‍ക്കുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. 2023-ല്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നിരുന്നു.


ഇറാന് – യുഎസ് സമാധാന ചര്‍ച്ച പരാജയപ്പെട്ടു; ആണവ നിബന്ധനകളില്‍ വിട്ടുവീഴ്ചയില്ലാതെ ഇരുരാജ്യങ്ങളും; ജെഡി വാന്‍സ് മടങ്ങി; വെടിനിര്‍ത്തല്‍ പ്രതിസന്ധിയില്‍;





