കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക പരിശോധന നടത്തുമ്പോള്‍ തെളിയുന്നതും രാഷ്ട്രീയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുമ്പാണ് ഈ റെയ്ഡുകള്‍. ഇതോടെ മോദിയും കേരളത്തില്‍ ശബരിമല വിഷയമാക്കുമെന്ന് മനസ്സിലായി. ശബരിമല കൊള്ളയില്‍ ഇഡിയാണ് അന്വേഷണം നടത്തുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലാണ് ഇഡി. എന്നാല്‍ ശബരിമലയിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരീക്ഷിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കും. ശബരിമല കേസിലെ എഫ്
സന്നിധാനം: അയ്യപ്പസ്വാമിയുടെ മണ്ണില്‍ കള്ളപ്പണത്തിന്റെയും മാഫിയാ വാഴ്ചയുടെയും നാറുന്ന കഥകള്‍ പുറത്തേക്ക്. മകരവിളക്കിന് സന്നിധാനത്ത് എത്തിയ മലേഷ്യന്‍ സ്വദേശിയായ ഭക്തനോട് ഒരൊറ്റ മുറിക്കായി ദേവസ്വം ലോബി ആവശ്യപ്പെട്ടത് നാലു ലക്ഷം രൂപയാണ്. തീര്‍ത്ഥാടനകാലം ഭക്തിനിര്‍ഭരമാകേണ്ട സന്നിധാനത്ത് പണക്കൊതിയന്മാരുടെ മാഫിയാ വിളയാട്ടമാണ് നടന്നതെന്ന് ഇതോടെ വ്യക്തമാകുന്നു. പണമില്ലാത്ത സാധാരണ ഭക്തന്‍ വിസര്‍ജ്യങ്ങള്‍ക്കിടയില്‍ പായ വിരിക്കുമ്പോള്‍, പണക്കൊഴുപ്പുള്ള സ്പോണ്‍സര്‍മാര്‍ക്ക് മകരവിളക്ക് കാണാന്‍ വിഐപി പരിഗണന നല്‍കി സസുഖം സൗകര്യമൊരുക്കുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്. മകരവിളക്ക് ദിനം സ്‌പോണ്‍സര്‍മാരായിരുന്നു സന്നിധാനത്തെ രാജാവ്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് ആരംഭിച്ചു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം ക്രിമിനല്‍ വശങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ്, ഈ തട്ടിപ്പിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളും കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്താന്‍ ഇഡി രംഗത്തിറങ്ങിയത്. കേസിലെ പ്രധാന പ്രതികളുടെയും ആരോപണവിധേയരുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്.ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എന്‍. വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും പരിശോധന തുടരുന്നു.കേസിലെ മുഖ്യപ്രതിയായ ഇദ്ദേഹത്തിന്റെ
പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം അതിനിര്‍ണ്ണായക ഘട്ടത്തിലേക്ക്. ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ക്ക് പുറമെ, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണവും അപഹരിക്കപ്പെട്ടുവെന്ന കണ്ടെത്തലോടെ അഞ്ച് പ്രമുഖര്‍ കൂടി ഉടന്‍ അറസ്റ്റിലായേക്കും. ഇതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇന്ന് സന്നിധാനത്തെത്തിയ എസ്.ഐ.ടി സംഘം സ്‌ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കും.സ്വര്‍ണ്ണപ്പാളികളുടെ കൂടുതല്‍ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയക്കും. ശ്രീകോവിലിന്റെ
കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതിയായ ഷിംജിത മുസ്തഫ ഒളിവിലാണെന്ന് സൂചന. ഇന്‍സ്റ്റാഗ്രാം റീലിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച് ദീപക്കിനെ സൈബര്‍ വിചാരണയ്ക്ക് വിട്ടുകൊടുത്ത സംഭവത്തില്‍ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബസ് യാത്രയ്ക്കിടെയുണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നു എന്നായിരുന്നു ഷിംജിത അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര പോലീസ് വ്യക്തമാക്കിയതോടെ ഷിംജിതയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. വീഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍
ഇന്ത്യന്‍ ബാഡ്മിന്റണിലെ ഇതിഹാസ താരം സൈന നെഹ്വാള്‍ ഔദ്യോഗികമായി വിരമിച്ചു. ദീര്‍ഘകാലമായി അലട്ടുന്ന കാല്‍മുട്ടിലെ പരുക്കും ആര്‍ത്രൈറ്റിസും കാരണമാണ് മുപ്പത്തിനാലാം വയസ്സില്‍ സൈന കോര്‍ട്ടിനോട് വിടപറയുന്നത്. ബാഡ്മിന്റണില്‍ ഇന്ത്യക്കായി ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ താരം എന്ന ഖ്യാതിയോടെയാണ് സൈന പടിയിറങ്ങുന്നത്. 2016-ലെ റിയോ ഒളിമ്പിക്‌സിനിടെ ഏറ്റ പരുക്കാണ് സൈനയുടെ കരിയറില്‍ വില്ലനായത്. പിന്നീട് മികച്ച തിരിച്ചുവരവുകള്‍ നടത്തിയെങ്കിലും കാല്‍മുട്ടിലെ തേയ്മാനം സ്ഥിതി വഷളാക്കി.പണ്ട് ദിവസവും 9 മണിക്കൂര്‍ പരിശീലിച്ചിരുന്ന തനിക്ക് ഇപ്പോള്‍ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍
ന്യൂഡല്‍ഹി : ബിജെപിയുടെ പതിനൊന്നാമത് ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ഇന്ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും. 45 വയസ്സുകാരനായ നിതിന്‍ നബിന്‍ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ്. ഇന്നലെ നടന്ന പത്രികാ സമര്‍പ്പണത്തില്‍ നിതിന്‍ നബിന്റെ പേരില്‍ മാത്രമാണ് നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചതെന്ന് ദേശീയ റിട്ടേണിംഗ് ഓഫീസര്‍ ഡോ. കെ. ലക്ഷ്മണ്‍ അറിയിച്ചു. ഇതോടെ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം ജെ.പി. നഡ്ഡ ഇന്ന് പദവി ഒഴിയും. ബിഹാറില്‍ നിന്നുള്ള അഞ്ച്
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശശി തരൂര്‍ എന്ന അതികായന്റെ കരുത്ത് ചോര്‍ത്താന്‍ ഉന്നതതലത്തില്‍ കൃത്യമായ തിരക്കഥ ഒരുങ്ങുന്നതായി സൂചന. കൊച്ചിയില്‍ നടന്ന ‘മഹാ പഞ്ചായത്ത്’ ഉദ്ഘാടന വേദിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുലര്‍ത്തിയ നിശബ്ദതയും സംഘാടകരുടെ തന്ത്രപരമായ നീക്കങ്ങളും വിരല്‍ ചൂണ്ടുന്നത് തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിലേക്കാണ്. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗമായിട്ടും വേദിയിലുണ്ടായിരുന്ന പ്രമുഖ നേതാക്കളെ ഒട്ടുക്കും പേരെടുത്ത് പരാമര്‍ശിച്ച രാഹുല്‍ ഗാന്ധി, തന്റെ തൊട്ടടുത്തിരുന്നിട്ടും ശശി തരൂരിന്റെ പേര് മാത്രം വിഴുങ്ങിയത്
കോഴിക്കോട്: സമൂഹമാധ്യമ ങ്ങളിൽ ആളാകാനുള്ള ഷിംജിത മുസ്തഫയുടെ ശ്രമം പാളി: ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക്പോലീസ് കേസെടുത്തു. ബസ്സിൽ യുവാവ് ലൈംഗികാതിക്രമംനടത്തിയെന്ന് ആരോപിച്ചു ഒരു യുവാവിന്റെ ദൃശ്യങ്ങളോടെഷിംജിത സാമൂഹ്യ മാധ്യമങ്ങളിൽവീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾവ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ആരോപണവിധേയനായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തിരുന്നു. ഇല്ലാത്ത സംഭവത്തിന്റെ പേരിൽ അപമാനിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യചെയ്യുകയായിരുന്നെന്ന് ആരോപണ മുയർന്നിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിയിൽ സജീവമായ ഷിംജിതയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമുയർന്നു. ഷിംജിതയ്‌ക്കെതിരെ ദീപക്കിന്റെ കുടുംബം ഇന്ന് സിറ്റി
കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് നടപടി. ദീപക്കിനെതിരെ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകയും മുന്‍ പഞ്ചായത്ത് അംഗവുമായ ഷിംജിത മുസ്തഫയ്ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. ദീപക്കിന്റെ മാതാപിതാക്കള്‍ സിറ്റി പോലീസ് മേധാവിക്കും കളക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസിന്റെ









