തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളം എന്താണെന്നോ ഇവിടുത്തെ രാഷ്ട്രീയ സാഹചര്യം എന്താണെന്നോ കേന്ദ്രമന്ത്രിക്ക് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്രത്തിന്റെ പണം ലഭിക്കണമെങ്കില്‍ എന്‍.ഡി.എയുടെ ഭാഗമാകണം എന്ന കേന്ദ്രമന്ത്രിയുടെ നിലപാട് ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍
ചെന്നൈ : തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മ്മ പരാമര്‍ശം വിദ്വേഷ പ്രസംഗമാണെന്ന് മദ്രാസ് ഹൈക്കോടതി. സനാതന ധര്‍മ്മം ഇല്ലാതാക്കണമെന്ന ഉദയനിധിയുടെ ആഹ്വാനം ഭരണഘടനാ വിരുദ്ധമാണെന്നും കോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കെതിരെ തിരുച്ചിറപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിര്‍ണ്ണായക പരാമര്‍ശങ്ങള്‍.ദ്രാവിഡ കഴകവും ഡിഎംകെയും നൂറ് വര്‍ഷമായി ഹിന്ദുമതത്തിനെതിരെ ആക്രമണം നടത്തുന്നുണ്ടെന്നും ഉദയനിധി ആ പ്രത്യയശാസ്ത്ര പരമ്പരയുടെ ഭാഗമാണെന്നും
കൊച്ചി: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ എന്ന നടനോടുള്ള ആരാധന പലപ്പോഴും അതിരുകള്‍ കടക്കാറുണ്ട്. അത്തരത്തില്‍ പ്രിയതാരത്തെ നേരില്‍ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഒരാള്‍ക്ക് മനുഷ്യ മനസ്സിനെ ഇത്രയേറെ സ്വാധീനിക്കാന്‍ കഴിയുമോ?’ എന്ന ചോദ്യത്തോടെയാണ് ആരാധകര്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത്. പൊതുപരിപാടിക്കിടെ മോഹന്‍ലാലിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോഴാണ് യുവതി വികാരാധീനയായത്. തന്റെ പ്രിയതാരത്തെ തൊട്ടരികില്‍ കണ്ട ആവേശം കണ്ണീരായി മാറുകയായിരുന്നു. ആരാധകരുടെ സ്നേഹത്തിന് മുന്നില്‍ വിനയാന്വിതനായി നില്‍ക്കുന്ന
തിരുവനന്തപുരം: ആറടി രണ്ടിഞ്ച് പൊക്കം, വാക്കുകള്‍ കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന ശൈലി, നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യം-മലയാളി പ്രേക്ഷകര്‍ക്ക് ഹാഷ്മി താജ് ബീഗം വെറുമൊരു വാര്‍ത്താ അവതാരകനല്ല, ഒരു ആവേശമാണ്. തന്റെ തനതായ ‘ഇന്‍ട്രോ’കളിലൂടെ വാര്‍ത്താ വായനയെ ഒരു കലയാക്കി മാറ്റിയ ഹാഷ്മിയുടെ പിന്നാമ്പുറ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. അച്ഛന്‍ നല്‍കിയ ഇന്‍ട്രോ; അന്ന് തുടങ്ങിയ യാത്ര പന്തളം എന്‍.എസ്.എസ് സ്‌കൂളിലെയും കോളേജിലെയും പഠനകാലത്താണ് ഹാഷ്മിയിലെ പ്രസംഗകന്‍ രൂപപ്പെടുന്നത്. അദ്ധ്യാപകനായ അച്ഛന്‍ കുറിച്ചു നല്‍കിയ ഉഗ്രന്‍
കൊച്ചി:കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം പോത്തന്‍കോട് സുധീഷിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജിഷ്ണു പ്രദീപിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുമുണ്ട്. കേസിലെ പത്താം പ്രതിയായിരുന്നു ജിഷ്ണു പ്രദീപ്. തിരുവനന്തപുരം പോത്തന്‍കോട് ലക്ഷംവീട് കോളനിയില്‍ കല്ലൂര്‍ പാണന്‍ വിളയില്‍ സുധീഷിനെ (35) വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തുകയും കാല്‍ വെട്ടിമാറ്റുകയും ചെയ്ത കേസില്‍ ജിഷ്ണു ഉള്‍പ്പടെ 11പ്രതികളെ നെടുമങ്ങാട് പ്രത്യേക കോടതി ജീവപര്യത്തം കഠിനതടവിനു ശിക്ഷിച്ചിരുന്നു. സുധീഷ് ഉണ്ണി, ഒട്ടകം രാജേഷ്, ശ്യാംകുമാര്‍, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്,
കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഷിംജിത മുസ്തഫ അറസ്റ്റിലായി. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ബിഎന്‍എസ് 108 ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷിംജിതയ്ക്കായി പോലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസ് സംശയിച്ചിരുന്നു. അറസ്റ്റിന് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പ്രതിയെ ഉടന്‍ തന്നെ കോഴിക്കോട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശന്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. വോട്ടുവിഹിതത്തില്‍ എല്‍ഡിഎഫിനെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ യുഡിഎഫിന് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. ഡേറ്റ അനാലിസിസ് സ്ഥാപനമായ വോട്ടുവൈബുമായി ചേര്‍ന്നുള്ള സര്‍വേയാണിത്. 22.4 ശതമാനം പേരാണ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് 18 ശതമാനം പേരും കെ.െക.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും അഭിപ്രായപ്പെട്ടു. രാജീവ് ചന്ദ്രശേഖരനെ 14.7 ശതമാനം
കോഴിക്കോട്: പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഷിംജിത മുസ്തഫ മുങ്ങി: മാംഗ്ലൂരിലേക്ക് കടന്നതായാണ് പോലീസ് കരുതുന്നത്. സംസ്ഥാനംവിട്ട ഷിംജിതയെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഗൾഫിൽ ഒട്ടേറെ ബന്ധുക്കളുള്ളഇവർ വിദേശത്തേയ്ക്ക്കടക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. ബസ് യാത്രക്കാരനായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ യൂട്യൂബർ കൂടിയായ ഷിംജിതയ്ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാവ് കെ കന്യക സിറ്റിപോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 19നാണ്
തിരുവനന്തപുരം: നാട്ടുകാര്‍ രാത്രി കാത്തിരുന്നത് മാലിന്യം റോഡില്‍ ഉപേക്ഷിക്കുന്നവരെ. എന്നാല്‍ കുടുങ്ങിയത് വന്‍ കഞ്ചാവ് കടത്ത് സംഘവും. തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ പേയാടാണ് സംഭവം. ഇവിടെ ചെറുകോട്- മൂങ്ങോട് റോഡില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തിന് സമീപമാണ് മാലിന്യം നിക്ഷേപിക്കുന്നവരെ കാത്തിരുന്ന നാട്ടുകാരുടെ മുന്നില്‍ കഞ്ചാവ് സംഘം വന്നുപെട്ടത്. അതുവഴി വന്ന ഒരു മാരുതി ഓംനി വാനില്‍ നിന്നും ഒരു പൊതിക്കെട്ട് വലിച്ചെറിയുന്ന കണ്ടാണ് മാലിന്യം എറിയുന്നവരെ പിടികൂടാന്‍ പതുങ്ങിയിരുന്ന നാട്ടുകാര്‍ വാഹനം തടയുന്നത്. പൊതിക്കെട്ട് തുറന്നു പരിശോധിച്ചപ്പോള്‍
തിരുവനന്തപുരം: ലഹരി കച്ചവടക്കാരുമായി ബന്ധമുണ്ടെന്നതിന്റെ പേരിൽ സസ്പെൻഷനിലായ സിവിൽ പോലീസ് ഓഫീസർമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് തുടക്കമായി. തിരുവനന്തപുരം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ജെ കെ ദിനിൽ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം റൂറൽ കമാൻഡ് സെന്റർ (കൺട്രോൾ റൂം)ലെ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ, അഭിജിത്ത് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. റൂറൽ നർകോട്ടിക് സെൽ ഡിവൈ എസ് പി കെ പ്രദീപിന്റെ സ്പെഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ










