പോത്തൻകോട് സുധീഷ് വധക്കേസ്: പത്താം പ്രതി ജിഷ്ണു പ്രദീപിന് ജാമ്യം! ജീവപര്യന്തം ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു; കൊലപാതകത്തിൽ പങ്കില്ലെന്ന വാദം കോടതി അംഗീകരിച്ചു!

കൊച്ചി:കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം പോത്തന്‍കോട് സുധീഷിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജിഷ്ണു പ്രദീപിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുമുണ്ട്. കേസിലെ പത്താം പ്രതിയായിരുന്നു ജിഷ്ണു പ്രദീപ്. തിരുവനന്തപുരം പോത്തന്‍കോട് ലക്ഷംവീട് കോളനിയില്‍ കല്ലൂര്‍ പാണന്‍ വിളയില്‍ സുധീഷിനെ (35) വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തുകയും കാല്‍ വെട്ടിമാറ്റുകയും ചെയ്ത കേസില്‍ ജിഷ്ണു ഉള്‍പ്പടെ 11പ്രതികളെ നെടുമങ്ങാട് പ്രത്യേക കോടതി ജീവപര്യത്തം കഠിനതടവിനു ശിക്ഷിച്ചിരുന്നു.

സുധീഷ് ഉണ്ണി, ഒട്ടകം രാജേഷ്, ശ്യാംകുമാര്‍, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുണ്‍, സച്ചിന്‍, സൂരജ്, നന്ദു എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കഴിഞ്ഞ ഏപ്രിലിലാണ് വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചു വിധി പ്രസ്താവിച്ചത്. ജിഷ്ണു പ്രദീപ് കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന പ്രതിഭാഗത്തിന്റര്‍ വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്കിയിരിക്കുന്നത്. ജിഷ്ണുവിന് വേണ്ടി അഡ്വ. ഗോകുല്‍ ഡി.സുധാകരന്‍, വൈഷ്ണവ് ദത്ത്, അനീഷ്രാജ് എന്നിവര്‍ ഹാജരായി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.