തിരുവനന്തപുരം: കിളിമാനൂര്‍ അപകടവുമായി ബന്ധപ്പെട്ട് ഐപിഎസ് ഉദ്യോഗസ്ഥയായ അജിതാ ബീഗത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ജിഷ്ണുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടമുണ്ടാക്കിയ കാറില്‍ നിന്നും ജിഷ്ണുവിന്റെ ഐഡി കാര്‍ഡ് കണ്ടെത്തിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ അപകടസമയത്ത് ജിഷ്ണു സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉറപ്പിച്ചു. കേസില്‍ 60,000 രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണവും തള്ളുകയാണ് പോലീസ്, പോലീസുകാരനായ ജിഷ്ണു മികച്ചൊരു ക്രിക്കറ്റ് താരം കൂടിയാണ്. അപകടം നടന്ന സമയത്ത് അദ്ദേഹം അങ്കമാലിയിലെ ബൗണ്ടറി ക്രിക്കറ്റ്
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ കുറ്റപത്രം നൽകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെ സ്വാഭാവിക ജാമ്യത്തിന് പ്രതികൾ അർഹരായി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും മറ്റൊരു പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും കൊല്ലത്തെ പ്രത്യേക വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. മുരാരി ബാബുവിന് രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹം ഇന്ന് ജയിൽ മോചിതനാകും. ഇന്നാണ് മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക്
Latest News, Latest News HD
ശബരിമലയില്‍ പിണറായിയുടെ വിശ്വസ്തനും കുടുങ്ങും; പി.എസ്. പ്രശാന്ത് അറസ്റ്റിലേക്ക്? മരാമത്ത് വിഭാഗത്തെ അറിയിക്കാതെ ശ്രീകോവിലില്‍ ‘കള്ളക്കളി’; ദ്വാരപാലക ശില്പങ്ങള്‍ ഇളക്കിമാറ്റിയത് ഹൈക്കോടതിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തി; സന്നിധാനത്തെ സ്വര്‍ണ്ണക്കൊള്ളയില്‍ പുതിയ എഫ്‌ഐആര്‍ വരുമോ?
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ള വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം നീളുന്നു. ശ്രീകോവിലിന്റെ അതീവ സുരക്ഷയുള്ള ഭാഗങ്ങള്‍ ഇളക്കിമാറ്റിയതില്‍ ദേവസ്വം മരാമത്ത് വിഭാഗത്തെപ്പോലും അറിയിക്കാതെ നടത്തിയ ഗൂഢനീക്കങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തിയ ഈ നീക്കത്തില്‍ പ്രശാന്തിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ശ്രീകോവിലിനുള്ളിലെ പ്രധാന ഭാഗങ്ങള്‍ മാറ്റുമ്പോഴോ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴോ മരാമത്ത് വിഭാഗത്തിന്റെ പങ്കാളിത്തം നിര്‍ബന്ധമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍
തിരുവനന്തപുരം: കേരളാ പോലീസിന്റെ തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍ എത്തിയതോടെ കാക്കിയിലെ കളികള്‍ക്ക് അറുതിയാവുന്നു. ഉന്നതനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല, തെറ്റു ചെയ്താല്‍ തൊപ്പി തെറിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് കിളിമാനൂര്‍ സംഭവത്തിലെ മിന്നല്‍ നടപടി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പഴയ പതിവ് ഇനി നടപ്പില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയോടെ സേനയില്‍ ശുദ്ധികലശം തുടങ്ങിയെന്നും തെളിയിക്കുന്നതാണ് കിളിമാനൂര്‍ എസ്.എച്ച്.ഒ ഡി. ജയന്‍, എസ്.ഐമാരായ അരുണ്‍, ഷജീം എന്നിവരുടെ സസ്പെന്‍ഷന്‍. നിരപരാധികളായ ഒരു ദമ്പതികളുടെ ജീവന്‍ റോഡില്‍ പൊലിഞ്ഞപ്പോള്‍,
പത്തനാപുരം: പോലീസ് വാഹനത്തിന് നേരെ സിനിമാ സ്‌റ്റൈലില്‍ ആക്രമണം നടത്തി മുങ്ങിയ പ്രതിയെ തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നും സാഹസികമായി പിടികൂടിയ സംഭവം ‘മാസ്സ്’ വീഡിയോയാക്കി ആഘോഷമാക്കുകയാണ് കേരള പോലീസ്. ‘അല്ലെങ്കില്‍ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്’ എന്ന തലക്കെട്ടോടെ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച റീല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പത്തനാപുരത്ത് വെച്ച് പ്രതിയായ സജീവ് (ദേവന്‍) പോലീസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടര്‍ന്ന് പോലീസ് ഇയാളെ അന്വേഷിച്ച്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലസ്ഥാന സന്ദര്‍ശനത്തില്‍ സ്വീകരണ ചടങ്ങുകളില്‍ മാറ്റം. വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തില്‍ മേയര്‍ വി.വി. രാജേഷ് പങ്കെടുക്കില്ല. പകരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുപരിപാടിയിലാകും മേയര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുക. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പ്രധാന വേദികളിലും കൃത്യസമയത്ത് എത്തിച്ചേരേണ്ടതിനാലാണ് വിമാനത്താവളത്തിലെ ചടങ്ങ് ഒഴിവാക്കുന്നതെന്ന് മേയര്‍ അറിയിച്ചു. നഗരസഭയുടെ വികസനരേഖ സമര്‍പ്പണം ഇന്നത്തെ ചടങ്ങില്‍ ഉണ്ടാകില്ലെന്ന് മേയര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാലാണ് പ്രഖ്യാപനം നീട്ടിവെച്ചത്. അടുത്ത മാസം ഡല്‍ഹിയില്‍ വെച്ച്
എറണാകുളം : ജനറല്‍ ആശുപത്രിയില്‍ ചരിത്രപരമായ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി (22) അന്തരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടടുത്തു വരുന്നതിനിടെയുണ്ടായ പെട്ടെന്നുള്ള ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനിതകപരമായുണ്ടാകുന്ന അതീവ അപൂര്‍വ്വമായ ‘ഡാനണ്‍’ രോഗമായിരുന്നു ദുര്‍ഗയ്ക്ക്. ഈ പാരമ്പര്യ രോഗം മൂലം ദുര്‍ഗയുടെ അമ്മയും സഹോദരിയും നേരത്തെ മരിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. ഡിസംബര്‍ 22-നായിരുന്നു ശസ്ത്രക്രിയ. കൊല്ലം സ്വദേശി ഷിബുവിന്റെ
തിരുവനന്തപുരം : കേരള പി.എസ്.സി നടത്തിയ എസ്.ഐ. നിയമനങ്ങളില്‍ നടന്നതായി പറയപ്പെടുന്ന വന്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് സംസ്ഥാന വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ നിയമന തട്ടിപ്പായി മാറാന്‍ സാധ്യതയുള്ള ഈ പരാതിയില്‍ ഏകദേശം 500-ഓളം എസ്.ഐ.മാരുടെ നിയമനമാണ് ഇപ്പോള്‍ നിഴലിലായിരിക്കുന്നത്. 2013-ലെ എസ്.ഐ. റാങ്ക് ലിസ്റ്റിന് ഒരു വര്‍ഷം മാത്രമായിരുന്നു കാലാവധി. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവോ പി.എസ്.സി തീരുമാനമോ ഇല്ലാതെ 2015 നവംബര്‍ വരെ ഈ ലിസ്റ്റില്‍ നിന്ന് അഡൈ്വസ് നടത്തിയെന്നാണ്
തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ച പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളില്‍ ഈ സന്ദര്‍ശനം നിര്‍ണ്ണായകമാണ്. നഗരസഭാ ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനമാണ് ഇതോടെ പാലിക്കപ്പെടുന്നത്. മേയര്‍ വി.വി. രാജേഷ് അധികാരമേറ്റ് 27-ാം ദിനമാണ് പ്രധാനമന്ത്രി എത്തുന്നത്. ബിജെപിയുടെ ഒരു മേയര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍
തിരുവനന്തപുരം : തിരുവനന്തപുരം കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതികളെ സഹായിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. കിളിമാനൂര്‍ എസ്.എച്ച്.ഒ ബി. ജയന്‍, എസ്.ഐ അരുണ്‍, ജി.എസ്.ഐ ഷജിം എന്നിവരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ജനുവരി നാലിന് പാപ്പാല ജംഗ്ഷനില്‍ വെച്ച് മഹീന്ദ്ര ഥാര്‍ ഇടിച്ച് രഞ്ജിത്ത് – അംബിക ദമ്പതികള്‍ മരിച്ച സംഭവത്തില്‍ തുടക്കം മുതല്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.അപകടമുണ്ടാക്കിയ വാഹനം (തൊണ്ടിമുതല്‍) എം.സി റോഡിന് സമീപം അലക്ഷ്യമായി സൂക്ഷിക്കുകയും പിന്നീട്










