പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്; നാല് പുതിയ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും; ട്വന്റി 20 ഇന്ന് എന്‍ഡിഎയുടെ ഭാഗമാകും

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ച പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളില്‍ ഈ സന്ദര്‍ശനം നിര്‍ണ്ണായകമാണ്.

നഗരസഭാ ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ എത്തിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനമാണ് ഇതോടെ പാലിക്കപ്പെടുന്നത്. മേയര്‍ വി.വി. രാജേഷ് അധികാരമേറ്റ് 27-ാം ദിനമാണ് പ്രധാനമന്ത്രി എത്തുന്നത്. ബിജെപിയുടെ ഒരു മേയര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള സമഗ്ര വികസന രേഖ മേയര്‍ വി.വി. രാജേഷ് പ്രധാനമന്ത്രിക്ക് കൈമാറും. വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ വിജയകരമായ വികസന മാതൃകകള്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

റെയില്‍വേയുടെ ഔദ്യോഗിക പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. സംസ്ഥാനത്തിന് അനുവദിച്ച നാല് പുതിയ ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് അദ്ദേഹം നിര്‍വ്വഹിക്കും:

തിരുവനന്തപുരം – താമ്പരം അമൃത് ഭാരത്

തിരുവനന്തപുരം – ഹൈദരാബാദ് അമൃത് ഭാരത്

നാഗര്‍കോവില്‍ – മംഗളൂരു അമൃത് ഭാരത്

ഗുരുവായൂര്‍ – തൃശ്ശൂര്‍ പാസഞ്ചര്‍

ഓവര്‍ ബ്രിഡ്ജില്‍ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. തുടര്‍ന്ന് പുത്തരിക്കണ്ടത്ത് ബിജെപിയുടെ വമ്പിച്ച പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.