തിരുവനന്തപുരം: മകരവിളക്ക് ദിവസം ശബരിമലയില്‍ സിനിമാ ചിത്രീകരണം നടന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചിട്ടും സന്നിധാനത്ത് ചിത്രീകരണം നടന്നുവെന്ന ആരോപണത്തില്‍, എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ വെളിപ്പെടുത്തലുമായി സംവിധായകന്‍ അനുരാജ് മനോഹര്‍ രംഗത്തെത്തി. ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നും എ.ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് സംവിധായകന്റെ വാദം. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ. ജയകുമാര്‍ അനുമതി നിഷേധിച്ച കാര്യത്തില്‍ തന്നിഷ്ടപ്രകാരം എ.ഡി.ജി.പി അനുമതി നല്‍കിയത് ഭരണപരമായ കടന്നുകയറ്റമായാണ് ബോര്‍ഡ് വിലയിരുത്തുന്നത്. ചാലക്കയം മുതല്‍
തിരുവനന്തപുരം: അഖിലേന്ത്യാ പൊലീസ് ഗെയിംസിൽ കേരള പൊലീസിന് മിന്നും വിജയം. വെസ്റ്റ് ബംഗാളിലെ സശസ്ത്ര സീമബൽ സിലിഗുരിയിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് ഹാൻഡ് ബാൾ ക്ലസ്റ്റർ 2025-26 ൽ ബാസ്കറ്റ് ബാളിൽ കേരള പൊലീസ് ടീം ചാമ്പ്യന്മാരായി. കേരള പൊലീസ് വനിതാ ടീം സ്വർണമെഡലും പുരുഷ ടീം വെള്ളിമെഡലും നേടി. ഉത്തർപ്രദേശ് പൊലീസായിരുന്നു ഫൈനലിൽ ഇരു ടീമിന്റെയും എതിരാളികൾ. കേരള പൊലീസ് വനിതാ ടീം രാജസ്ഥാൻ പൊലീസിനെ 71-46ന് തോൽപ്പിച്ചാണ് സെമിഫൈനൽ കടന്ന് ഫൈനലിലെത്തിയത്. പഞ്ചാബ് പൊലീസിനെ
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷ ഒരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം സിറ്റി പോലീസ് മേധാവിയുടെ അഭിനന്ദനം. പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തിയപ്പോൾ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ ഒരുക്കിയതി നാണ് സിറ്റി പോലീസ് മേധാവി കെ കാർത്തിക്ക് പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്. അതീവ സുരക്ഷയുള്ള പ്രധാനമന്ത്രി വന്നിട്ടും പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് കഴിയുന്നത്ര കുറച്ചായിരുന്നു പോലീസിന്റെ സുരക്ഷാ വിന്യാസം. ഇന്ന് പുലർച്ചെ ആരംഭിച്ച ഡ്യൂട്ടി പ്രധാനമന്ത്രി മടങ്ങിയശേഷം ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. തിരുവനന്തപുരം സിറ്റി,റൂറൽ എന്നിവിടങ്ങളിനു പുറമേ കൊല്ലം സിറ്റി,റൂറൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും
തിരുവനന്തപുരം: കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) അന്വേഷിക്കുന്ന കേസിലെ പ്രതികളായ ആറ് പിടികിട്ടാപ്പുള്ളികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടു. ഇതിൽ മൂന്നുപേരെ പിടികൂടാൻ ആവശ്യമായ വിവരങ്ങൾ നൽകുന്നവർക്ക് 7 ലക്ഷം രൂപ വീതവും ഒരാൾക്ക് മൂന്നുലക്ഷം രൂപയും പാരി തോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് രണ്ടു പേരെ പിടികൂടാൻ സഹായിക്കുന്നവർക്ക് അർഹമായ പ്രതിഫലമാണ് എൻ ഐ എയുടെ വാഗ്ദാനം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ)യുടെ പ്രവർത്തകരാണ് ആറുപേരും. അറസ്റ്റിന്
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ ഇഖാന്‍ മരിച്ച സംഭവത്തില്‍ നാടിനെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് പിതാവ് ഷിജിന്‍ പോലീസിന് മുന്നില്‍ സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചുവെന്ന് ഷിജിന്‍ പോലീസിനോട് സമ്മതിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് ക്രൂരമായ മര്‍ദ്ദന വിവരം പുറത്തുവന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിന്‍ – കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ കുഴഞ്ഞുവീണ് മരിച്ചത്. ബിസ്‌കറ്റും മുന്തിരിയും കഴിച്ചപ്പോള്‍ കുഴഞ്ഞുവീണു എന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം
തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ സുരക്ഷാ നിയന്ത്രണങ്ങളും ദേവസ്വം ബോര്‍ഡിന്റെ വിലക്കും ലംഘിച്ച് മകരവിളക്ക് ദിവസം സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചു. സംവിധായകന്‍ അനുരാജ് മനോഹറിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. : മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിംഗ് നടത്താന്‍ അനുമതി തേടിയിരുന്നെങ്കിലും ദേവസ്വം ബോര്‍ഡ് അത് കര്‍ശനമായി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ച് ഷൂട്ടിംഗ് നടന്നതായി പരാതി ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സ് എസ്.പിക്ക് ബോര്‍ഡ് അധ്യക്ഷന്‍ കെ.
തിരുവനന്തപുരം: കിളിമാനൂരിലെ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ സാഹസികമായി പിടികൂടി കേരളാ പോലീസ്. തമിഴ്നാട് അതിര്‍ത്തിയില്‍ വെച്ച് നടന്ന ഉദ്വേഗഭരമായ കാര്‍ ചെയ്സിനൊടുവിലാണ് വെഞ്ഞാറമൂട് സി.ഐ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പൊക്കിയത്. വിഷ്ണുവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. പാറശ്ശാല-പൂവാര്‍ മേഖലയില്‍ സി.ഐ ആയിരുന്ന കാലം മുതല്‍ക്കേ തമിഴ്നാട് അതിര്‍ത്തിയിലെ മുക്കും മൂലയും മനഃപാഠമാണ് ആസാദിന്. വിഷ്ണു അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ അദ്ദേഹം നടത്തിയ തന്ത്രപരമായ ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്. പോലീസ് വീഴ്ചയില്‍ ജനരോഷം
തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കളും അണികളും ആഴ്ചകളായി കൊട്ടിഘോഷിച്ച വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും നടത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. തലസ്ഥാനത്തെ വികസന കുതിപ്പിന് കരുത്താകുമെന്ന് കരുതിയ സില്‍വര്‍ ലൈന്‍, മെട്രോ റെയില്‍ രണ്ടാം ഘട്ടം, നേമം റെയില്‍വേ ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചത് ബിജെപി കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന വിപുലമായ റോഡ് ഷോയിലും രാഷ്ട്രീയ പൊതുയോഗത്തിലും മോദി പങ്കെടുത്തുവെങ്കിലും, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വികസന പാക്കേജുകളൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല. റെയില്‍വേ സംഘടിപ്പിച്ച പരിപാടിയിലും
തിരുവനന്തപുരം കിളിമാനൂരില്‍ ഥാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി വിഷ്ണുവിനെതിരെ കൊലക്കുറ്റം ചുമത്താന്‍ പോലീസ് തീരുമാനിച്ചു. നേരത്തെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ കൊലപാതക കുറ്റം ഉള്‍പ്പെടുത്തുന്നത്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ വീണുവെന്നറിഞ്ഞിട്ടും പ്രതി മനപ്പൂര്‍വ്വം വാഹനം പിന്നോട്ടെടുത്ത് ദമ്പതികളെ അപായപ്പെടുത്തിയെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. നിലവില്‍ ഒളിവില്‍ കഴിയുന്ന വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. അപകടത്തിന് ശേഷം ദമ്പതികളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ കടന്നുകളഞ്ഞത്
തിരുവനന്തപുരം: കേരള പോലീസ് സേനയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP), അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (Addl. SP) തലത്തില്‍ വന്‍ അഴിച്ചുപണി. അഡീഷണല്‍ എസ്.പി (അഡ്മിന്‍) കേഡറിലെ 11 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഇവയാണ്: ദിനില്‍ ജെ.കെ: തിരുവനന്തപുരം റൂറലില്‍ നിന്ന് കൊല്ലം സിറ്റിയിലേക്ക്. സിനോജ് ടി.എസ്: തൃശൂര്‍ റൂറലില്‍ നിന്ന് പാലക്കാട്ടേക്ക്. ഷംസുദ്ദീന്‍ എസ്: പാലക്കാട് നിന്ന് കോഴിക്കോട് സിറ്റിയിലേക്ക്. പ്രദീപ് കുമാര്‍ എ: കൊല്ലം സിറ്റി ജില്ലാ സ്‌പെഷ്യല്‍










