തിരുവനന്തപുരം: കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) അന്വേഷിക്കുന്ന കേസിലെ പ്രതികളായ ആറ് പിടികിട്ടാപ്പുള്ളികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടു. ഇതിൽ മൂന്നുപേരെ പിടികൂടാൻ ആവശ്യമായ വിവരങ്ങൾ നൽകുന്നവർക്ക് 7 ലക്ഷം രൂപ വീതവും ഒരാൾക്ക് മൂന്നുലക്ഷം രൂപയും പാരി തോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് രണ്ടു പേരെ പിടികൂടാൻ സഹായിക്കുന്നവർക്ക് അർഹമായ പ്രതിഫലമാണ് എൻ ഐ എയുടെ വാഗ്ദാനം.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ)യുടെ പ്രവർത്തകരാണ് ആറുപേരും. അറസ്റ്റിന് സഹായകമായ വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എൻ ഐ എ ഉറപ്പു നൽകിയി ട്ടുണ്ട്.
എറണാകുളം പറവൂർ മുപ്പത്തടം ഏലൂ ക്കര വടക്കേ യിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ മകൻ അബ്ദുൽ വഹാബ് (38), പാലക്കാട് മേലെപട്ടാമ്പി ഇട്ടിലെത്തൊടിയിൽ വീട്ടിൽ മുഹമ്മദ് കുട്ടി മകൻ മുഹമ്മദ് മൻസൂർ( 43), പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര വീട്ടിൽ മൊയ്തീൻ മകൻ കെ അബ്ദുൽ റഷീദ് (35), എറണാകുളം ആലങ്ങാട് നീറിക്കോട് പുളിക്കപറമ്പി ൽ വീട്ടിൽ അബ്ദുൽ ജബ്ബാർ മകൻ മുഹമ്മദ് യാസർ അറാഫത്ത് (34), എറണാകുളം എടവനക്കാട് തൈപ്പറമ്പിൽ വീട്ടിൽ അബ്ദുൽ റഹിമാൻ മകൻ ടി എ അയൂബ് (52), മലപ്പുറം പുള്ളനിക്കാട്ടിൽ വളാഞ്ചേരി വീട്ടിൽ ഇസ്മയിൽ മകൻ പി മൊയ്തീൻകുട്ടി(52) എന്നിവരെയാണ് എൻ ഐ എ തേടുന്നത്.
ഇതിൽ അബ്ദുൽ വഹാബ്, കെ അബ്ദുൽ റഷീദ്,ടി എ അയൂബ് എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 7 ലക്ഷം രൂപ വീതവും മുഹമ്മദ് മൻസൂറിനെ പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് മൂന്നുലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
എൻ ഐ എ യുടെ എറണാകുളം ഓഫീസ് വിലാസമാണ് വിവരമറിയിക്കാനായി നൽകിയിരിക്കുന്നത്. എൻ ഐ എ യുടെ അറിയിപ്പ് ജില്ലാ പോലീസ് മേധാവിമാർ അവരുടെ ഔദ്യോഗിക ഫേസ്ബുക്കിൽ ബുക്കിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോലീസായാലും സഖാക്കളുടെ അടി കൊണ്ടോളണം; അടിച്ചവര്‍ക്ക് ജാമ്യമുള്ള കേസ്; അടികൊണ്ട പോലീസുകാരനെതിരെ ജാമ്യമില്ലാ കേസ്! ഇതാണ് ‘ഇന്നത്തെ’ കേരള പോലീസ്; മാള്‍ ഓഫ് ട്രാവന്‍കൂറിലേത് പോലീസുകാരനോടുള്ള കൊടും നീതി നിഷേധം; എല്ലാം രാഷ്ട്രീയം നിശ്ചയിക്കുമ്പോള്‍





