ആലപ്പുഴ ജില്ലയിലെ പുന്നപ്ര പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇനി മുതൽ വിഎസ് അച്യുതാനന്ദന്റെ പേരിൽ അറിയപ്പെടും. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 1883ൽ സ്ഥാപിതമായ സ്കൂളാണ് പുന്നപ്ര പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. വി എസ് അച്യുതാനന്ദൻ ഇവിടെ പഠനം നടത്തിയിരുന്നു.
വി എസ്ന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നആവശ്യമുയർന്നിരുന്നു.പൊതുജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർതന്നെയാണ് ഇത്തരമൊരു നിർദ്ദേശം ആദ്യം മുന്നോട്ടുവെച്ചത്.തുടർന്ന് സ്കൂളിലെ അധ്യാപക- രക്ഷകർത്താ സമിതിയും ആലപ്പുഴ ജില്ല വിദ്യാഭ്യാസ ഓഫീസറും അനുകൂലമായ നിലപാടെടുക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രി കൂടിയായ വിഎസ് അച്യുതാനന്ദന്റെ ജന്മദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഈ വിദ്യാലയം ഇനിമുതൽ ‘വി എസ് അച്യുതാനന്ദൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പറവൂർ’ എന്ന് അറിയപ്പെടും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബെംഗളൂരുവിലെ മലയാളി വിദ്യാർഥി ആദിത്യൻ്റെ മരണം: അധ്യാപകന്റെ പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേരെന്ന് സഹപാഠികൾ





