ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ സാമ്പത്തിക നട്ടെല്ലും പ്രധാന എണ്ണ കയറ്റുമതി കേന്ദ്രവുമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ദ്വീപിലെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്നും യുദ്ധം എന്ന് അവസാനിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2500-ഓളം നാവിക ഉദ്യോഗസ്ഥരെയാണ് യുഎസ് പുതുതായി പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്.
ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെയും മറ്റ് ഉന്നത നേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 മില്യൺ ഡോളർ (ഏകദേശം 84 കോടി രൂപ) പാരിതോഷികം ട്രംപ് പ്രഖ്യാപിച്ചു. ഐആർജിസിയിലെ (IRGC) 10 ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചുള്ള നീക്കം ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പദ്ധതി വഴിയാണ് നടപ്പിലാക്കുന്നത്. വിവരങ്ങൾ നൽകുന്നവർക്ക് പൂർണ്ണമായ സംരക്ഷണം യുഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
സംഘർഷം മുറുകുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം സ്തംഭിച്ചിരിക്കുകയാണ്. മാനുഷിക സഹായങ്ങളുമായി എത്തുന്ന കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കണമെന്ന് യുഎൻ ഹ്യുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ ആവശ്യപ്പെട്ടു. ഐസിയു ഉപകരണങ്ങളും മെഡിക്കൽ സാമഗ്രികളും അതിർത്തികളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി.


ട്രംപിന്റെ റിസോർട്ടിൽ പുലർച്ചെ അതിക്രമിച്ചു കയറിയ തോക്കുധാരിയെ വധിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്?
ഇറാനില്‍ വീണ അമേരിക്കന്‍ കേണലിനെ മോചിപ്പിച്ചത് സിഐഎയുടെ തന്ത്രം; ശത്രുസൈന്യത്തെ വട്ടം കറക്കിയ മിന്നല്‍ ഓപ്പറേഷന്; ‘വി ഗോട്ട് ഹിം’ എന്ന് ട്രംപ്; ആ വൈമാനികനെ രക്ഷപ്പെടുത്തിയത് അത്ഭുതം





