ആഗോള ഭീമനായ പെപ്സികോയുടെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗങ്ങളുടെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഇന്ത്യന്‍ പ്രൊഫഷണല്‍ സവിത ബാലചന്ദ്രന്‍ ചുമതലയേറ്റു. തമിഴ്നാട് സ്വദേശിനിയായ സവിതയുടെ നിയമനം കോര്‍പ്പറേറ്റ് ലോകം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.ടാറ്റ ഗ്രൂപ്പിലെ ദീര്‍ഘകാല അനുഭവസമ്പത്തിന്റെ പിന്‍ബലവുമായാണ് പെപ്സികോയുടെ പുതിയ സാമ്പത്തിക തന്ത്രങ്ങള്‍ മെനയാന്‍ സവിത എത്തുന്നത്. ഒരു സാധാരണ തമിഴ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സാമ്പത്തിക ശാസ്ത്രത്തിലും മാനേജ്മെന്റിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. കേവലം ഒരു ധനകാര്യ വിദഗ്ധ എന്നതിലുപരി മികച്ചൊരു സ്ട്രാറ്റജിസ്റ്റ് കൂടിയാണ്.
തിരുവനന്തപുരം: ഭൂമിശാസ്‌ത്രപരമായി ബുദ്ധിമുട്ടുള്ള ജില്ലകളിൽ സർക്കാർ ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. കാസർഗോഡ്,വയനാട്, ഇടുക്കി ജില്ലകളിൽ സർക്കാർ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാനാണ് പുതിയ നടപടികൾ. ഈ മൂന്നു ജില്ലകളിൽ നിയമിക്കപ്പെടുന്ന സർക്കാർ ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഭരണ പരിഷ്കാര വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കി. കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ സർക്കാർ ജീവനക്കാർ അവധിയെടുത്തും സ്ഥലം മാറ്റം വാങ്ങിയും മറ്റു മാർഗങ്ങളിലൂടെയും ഒഴിഞ്ഞു പോകുന്നതിനാൽ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒന്നര വയസ്സുകാരന്‍ ഇഹാനെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷിജിന്റെ ക്രൂരതകളെക്കുറിച്ചുള്ള നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. പിഞ്ചുകുഞ്ഞിനോട് പ്രതിക്ക് കടുത്ത പകയുണ്ടായിരുന്നുവെന്നും ലൈംഗിക വൈകൃതങ്ങള്‍ക്കും സ്വഭാവദൂഷ്യത്തിനും ഉടമയായ ഇയാള്‍ ഒരു കൊടും ക്രിമിനലാണെന്നും പോലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനവും വ്യക്തമായി. കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലി ഷിജിന് കടുത്ത സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഭാര്യ കൃഷ്ണപ്രിയയുമായി ഇയാള്‍ നിരന്തരം വഴക്കിട്ടിരുന്നു. സംഭവദിവസം രാത്രി ദമ്പതികള്‍ക്കിടയില്‍ കുട്ടി ഉണര്‍ന്ന് കരഞ്ഞതാണ് ഷിജിനെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ ഇയാള്‍ കുട്ടിയുടെ
നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ ഇഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് ഷിജിന്റെ കൊടുംക്രൂരതകള്‍ വെളിവാക്കുന്ന ഞെട്ടിക്കുന്ന മൊഴികളാണ് പുറത്തുവരുന്നത്. ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസ്സമായതാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് അമ്മ കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയില്‍ പറയുന്നു. സംഭവദിവസം കൃഷ്ണപ്രിയയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞ് ഉറക്കമുണര്‍ന്ന് കരഞ്ഞതാണ് ഷിജിനെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ ഷിജിന്‍ കുഞ്ഞിനെ മടിയിലിരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ആഞ്ഞിടിക്കുകയായിരുന്നു. വേദനകൊണ്ട് പിടഞ്ഞ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഷിജിന്‍ തയ്യാറായില്ലെന്നും ഏറെ നേരത്തെ അപേക്ഷയ്ക്ക് ശേഷമാണ് കൊണ്ടുപോയതെന്നും പോലീസ് പറയുന്നു. ഷിജിന്‍ ഒരു
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കാന്‍ വമ്പന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ തട്ടകമായ ധര്‍മ്മടത്ത് തന്നെ വിറപ്പിക്കാന്‍ ഷാഫി പറമ്പിലിനെ രംഗത്തിറക്കാനാണ് പാര്‍ട്ടിയുടെ പ്രാഥമിക ധാരണ. വടകരയില്‍ കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയ ഷാഫിയുടെ കരുത്ത് ധര്‍മ്മടത്തും പ്രതിഫലിക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെയും സുനില്‍ കനഗോലുവിന്റെയും വിലയിരുത്തല്‍. ജനസ്വാധീനമുള്ള രണ്ട് സിറ്റിംഗ് എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കെ മുരളീധരന്‍
തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണ്ണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നു. ഇതിനിടെയിലും ശബരിമലയിലെ അയ്യപ്പന്റെ മണ്ണില്‍ നടന്ന കോടികളുടെ സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം പ്രഹസനമാകുന്നു. സ്വര്‍ണ്ണം മോഷ്ടിച്ച വമ്പന്‍ സ്രാവുകളെയും അവര്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയക്കാരെയും രക്ഷിക്കാന്‍ ദേവപ്രശ്‌നം നടത്തിയ ജ്യോത്സ്യന്മാരെയും തന്ത്രിയെയും ബലിയാടാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഈ വന്‍ കൊള്ളയ്ക്ക് പിന്നില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു പ്രമുഖ സ്വര്‍ണ്ണ വ്യാപാര ഗ്രൂപ്പാണെന്ന സത്യം പോലീസ് ബോധപൂര്‍വ്വം മൂടിവെക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി
ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ തുടര്‍ച്ചയായ പരാജയങ്ങളെത്തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണിനെതിരെ ആരാധകരോഷം ശക്തമാകുന്നു. ഓപ്പണിങ് റോളില്‍ ലഭിച്ച സുവര്‍ണ്ണാവസരങ്ങള്‍ വിനിയോഗിക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടതോടെ, ലോകകപ്പ് ടീമിലെ താരത്തിന്റെ സ്ഥാനവും ഇപ്പോള്‍ തുലാസിലായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 10 റണ്‍സിന് പുറത്തായ സഞ്ജു, രണ്ടാം മത്സരത്തില്‍ 6 റണ്‍സ് മാത്രമെടുത്ത് മടങ്ങി. പൂജ്യത്തിന് പുറത്താകേണ്ട അവസ്ഥയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട തൊട്ടടുത്ത പന്തില്‍ തന്നെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് കളഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘ഐപിഎല്‍ മാത്രം
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും മരണത്തിലേക്ക് തള്ളിവിട്ട കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ രക്ഷിക്കാന്‍ അണിയറയില്‍ വന്‍ നീക്കങ്ങള്‍. അന്തരിച്ച ഹൈക്കോടതി ജസ്റ്റിസ് ലക്ഷ്മി കുട്ടിയമ്മയുടെ സഹോദരപുത്രനും വളര്‍ത്തുമകനുമായ ഉണ്ണികൃഷ്ണന്റെ ഉന്നത ബന്ധങ്ങള്‍ കേസിലെ നീതി അട്ടിമറിക്കുമോ എന്ന ആശങ്ക ശക്തമാണ്. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിക്ക് അതിവേഗം ജാമ്യം ലഭിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നീതിപീഠത്തിലെ ഉന്നതരുമായുള്ള കുടുംബബന്ധം ഉപയോഗിച്ച് കേസിനെ ദുര്‍ബലപ്പെടുത്താനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. നേരത്തെ ജസ്റ്റിസ് ലക്ഷ്മി കുട്ടിയമ്മയുടെ മരണാനന്തര ചടങ്ങിനിടെ ഗ്രീമയും
തിരുവനന്തപുരം: കൊച്ചിയിലെ പരിപാടിയിലെ അവഗണനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനിന്ന ശശി തരൂര്‍ എംപി അയയുന്നു. പ്രിയങ്കാ ഗാന്ധി നേരിട്ട് തരൂരുമായി ബന്ധപ്പെട്ട് അനുനയ നീക്കങ്ങള്‍ നടത്തിയതായാണ് സൂചന. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യതകള്‍ക്ക് തരൂരിന്റെ സജീവ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയത്. നിലവില്‍ മാധ്യമങ്ങളോട് പരസ്യ പ്രതികരണത്തിന് തരൂര്‍ വിസമ്മതിക്കുന്നുണ്ടെങ്കിലും, പാര്‍ട്ടി വേദികളില്‍ സജീവമാകുമെന്ന വ്യക്തമായ സൂചന അദ്ദേഹം നല്‍കിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നതും ഡല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ
കൊച്ചി: മലയാള സിനിമയില്‍ വീണ്ടും നിവിന്‍ പോളി തരംഗം ആഞ്ഞടിക്കുന്നു. ‘ഫാര്‍മ’ സീരീസിന്റെ ഗംഭീര വിജയത്തിന് പിന്നാലെ ‘സര്‍വ്വം മായ’ നൂറു കോടി ക്ലബ്ബില്‍ ഇടംപിടിച്ചതോടെ നിവിന്‍ പോളിയുടെ ജൈത്രയാത്ര തുടരുകയാണ്. വിജയഗാഥകള്‍ക്കിടയിലേക്ക് തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രവുമായി ‘ബേബി ഗേള്‍’ എന്ന ചിത്രത്തിലൂടെ നിവിന്‍ എത്തുന്നു. ‘ഗരുഡന്‍’ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിവിന്‍ പോളിയുടെ സിംഹാസനം മലയാള സിനിമയില്‍ കൂടുതല്‍ ഭദ്രമാക്കുമെന്നുറപ്പാണ്. ആശുപത്രി അറ്റന്‍ഡന്റായ സനല്‍










