കാലിതീറ്റയില്‍ ലാലുവിനെ അഴിക്കുള്ളിലാക്കിയ സിബിഐ മികവ്; ഇന്ത്യയുടെ സാങ്കേതിക രഹസ്യാന്വേഷണ ഏജന്‍സിയിലെ ജോയിന്റെ ഡയറക്ടര്‍; അന്വേഷണ മികവില്‍ പേരെടുത്ത കേരളാ കേഡര്‍; ദിനേന്ദ്ര കശ്യപ് ക്രൈംബ്രാഞ്ച് മേധാവിയാകും

തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗ്‌സഥനായ ദിനേന്ദ്ര കശ്യപ് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയാകും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ദിനേന്ദ്ര കശ്യപ് ഐപിഎസിനെ കേരള പോലീസിലെ അതീവ പ്രാധാന്യമുള്ള തസ്തികകളിലേക്ക് നിയമിക്കാനാണ് തീരുമാനം. ക്രൈംബ്രാഞ്ച് മേധാവിയായുള്ള നിയമന ഫയല്‍ മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. ദിനേന്ദ്ര കശ്യപിന്റെ ക്രൈംബ്രാഞ്ച് മേധാവി നിയമനത്തിനൊപ്പം ഡിജിപി-എഡിജിപി തലത്തില്‍ ചെറിയ അഴിച്ചു പണിയും ഉണ്ടായേക്കും. നിലവില്‍ എച്ച് വെങ്കിടേഷാണ് ക്രൈംബ്രാഞ്ച് മേധാവി. ശബരിമല സ്വര്‍ണ്ണ കൊള്ളയിലെ അന്വേഷണ മേല്‍നോട്ടം ക്രൈംബ്രാഞ്ച് എഡിജിപിയെന്ന നിലയില്‍ എച്ച് വെങ്കിടേഷാണ്

ഷി ജിൻപിങ്ങിന്റെ വിശ്വസ്തൻ ചൈനയെ ചതിച്ചു ; നിർണ്ണായക ആണവരഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി; ജനറൽ ഷാങ് യോക്സിയക്കെതിരെ അന്വേഷണം

ബെയ്ജിങ്: ചൈനീസ് സൈന്യത്തിന്റെ തലപ്പത്ത് വൻ അഴിച്ചുപണിക്ക് വഴിയൊരുക്കി സൈനിക ഉപമേധാവി ജനറൽ ഷാങ് യോക്സിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചൈനീസ് സർക്കാർ. അഴിമതി മുതൽ രാജ്യത്തിന്റെ ആണവായുധ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്നുവരെയുള്ള ആരോപണങ്ങളാണ് 75-കാരനായ ജനറൽ ഷാങ്ങിനെതിരെ ഉയർന്നിരിക്കുന്നത്. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവിനെതിരെയുള്ള ഈ നീക്കം . ദ വോൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചൈനയുടെ ആണവായുധ പരിപാടിയുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ സാങ്കേതിക വിവരങ്ങൾ

“ഭോജ്പുരിക്കും ബിഹാറിക്കും സംഭവിച്ചത് തമിഴിന് സംഭവിക്കണോ? കേന്ദ്ര സർക്കാരിന്റെ ഹിന്ദി നയത്തിനെതിരെ ആഞ്ഞടിച്ചു ഉദയനിധി സ്റ്റാലിൻ ; ത്രിഭാഷാ നയം’ ഹിന്ദി അടിച്ചേൽപിക്കാനുള്ള തന്ത്രം

ചെന്നൈ: രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രാദേശിക ഭാഷകളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി ആധിപത്യം സ്ഥാപിക്കുന്നതോടെ മാതൃഭാഷകൾക്ക് അവയുടെ സ്വത്വം നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചെന്നൈയിൽ സംഘടിപ്പിച്ച ഭാഷാ രക്തസാക്ഷി ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ പല പ്രാദേശിക ഭാഷകളും ഹിന്ദിയുടെ കടന്നുകയറ്റത്തിൽ അപ്രത്യക്ഷമായതായി ഉദയനിധി ചൂണ്ടിക്കാട്ടി.ഹരിയാൻവി, ഭോജ്പുരി, ബിഹാറി, ഛത്തീസ്ഗഢി തുടങ്ങിയ ഭാഷകളെ ഉദാഹരണമായി അദ്ദേഹം ഉയർത്തിക്കാട്ടി.ഹിന്ദി അടിച്ചേൽപ്പിക്കലിലൂടെ ഈ ഭാഷകളുടെ

പ്രവാസി വോട്ടുകള്‍ മുക്കാന്‍ നീക്കം? അപേക്ഷകള്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹത; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന ആരോപണവുമായി എസ്.ഡി.പി.ഐ

തിരുവനന്തപുരം : പ്രവാസി വോട്ടര്‍മാരുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം നഷ്ടപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ രംഗത്തെത്തി. ലക്ഷക്കണക്കിന് പ്രവാസികളുടെ സമ്മതിദാനാവകാശം നിഷേധിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജോലിത്തിരക്കിനിടയില്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടി നല്‍കിയ അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം നഷ്ടപ്പെട്ടു എന്ന വിശദീകരണം വിശ്വസനീയമല്ലെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് യഥാര്‍ത്ഥ വോട്ടര്‍മാരെ പുറത്താക്കാനും വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റാനുമുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും അദ്ദേഹം

ആദ്യ ഐക്യം ആറുമാസം, ഇപ്പോൾ ഒൻപത് ദിവസം മാത്രം.എസ് എൻ ഡി പി -എൻ എസ് എസ് ഐക്യനീക്കത്തിൽനിന്നും പിന്മാറി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

തിരുവനന്തപുരം :വർഷങ്ങൾക്കു മുൻപ് വൻ ഹിറ്റായ പ്രിയദർശൻ സംവിധാനം ചെയ്ത ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’എന്ന മലയാള ഹാസ്യ ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെയും കുതിരവട്ടം പപ്പുവിന്റെയും കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലാണ് എസ് എൻ ഡി പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെയും ഇപ്പോഴത്തെ പ്രവർത്തികൾ. പതിനഞ്ചു വർഷം മുൻപ്,2011ലാണ് ഇതിനുമുൻപ് രണ്ടു സമുദായസംഘടനകളുംതമ്മിൽ ഐക്യനീക്കം നടക്കുന്നത്. പെട്ടെന്ന് ചേട്ടനും അനുജനുമായി കെട്ടിപ്പിടിച്ചവർ ആറുമാസം കഴിഞ്ഞപ്പോൾ അടിച്ചുപിരിയുകയായിരുന്നു. സംവരണത്തിന്റെ

വി. കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കി; രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം ‘പച്ചക്കള്ളമെന്ന്’ പാര്‍ട്ടി; പയ്യന്നൂര്‍ തെരുവുകളില്‍ ‘ഒറ്റുകാരന്‍’ പോസ്റ്ററുകള്‍

കണ്ണൂര്‍ : പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന കുഞ്ഞിക്കൃഷ്ണന്റെ ആരോപണം വിഭാഗീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് സി.പി.എം വിലയിരുത്തി. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കുഞ്ഞിക്കൃഷ്ണന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിലും രക്തസാക്ഷി ഫണ്ടിലും ക്രമക്കേട് നടന്നിട്ടില്ല. വ്യക്തിപരമായ ധനാപഹരണം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് നേരത്തെ

ആയുര്‍വേദ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്? കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം നടപ്പിലാക്കാത്തതില്‍ പ്രതിഷേധം; ധനമന്ത്രിക്ക് നിവേദനം നല്‍കി അസോസിയേഷന്‍!

തിരുവനന്തപുരം : കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് കേരള സ്റ്റേറ്റ് ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ഒമ്പതാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രൊഫഷണല്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം വിഭാവനം ചെയ്ത ഈ ആനുകൂല്യം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ലഭിക്കാത്തത് വലിയ നീതിനിഷേധമാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ആയുര്‍വേദ വിഭാഗത്തില്‍ പ്രമോഷന്‍ സാധ്യതകള്‍ വളരെ പരിമിതമാണ്. മറ്റ് പ്രൊഫഷണല്‍ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ നിശ്ചിത വര്‍ഷത്തെ സേവനത്തിന് ശേഷം ഉയര്‍ന്ന ഗ്രേഡും മറ്റ് ആനുകൂല്യങ്ങളും

ജനഗണമനയ്‌ക്കൊപ്പം വന്ദേമാതരത്തിനും പ്രോട്ടോക്കോള്‍.. പുതിയ പരിഷ്‌കാരം വരുന്നതോടെ വന്ദേമാതരം ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കിയേക്കും

ന്യൂഡല്‍ഹി : ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പ്രോട്ടോക്കോള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ തുടങ്ങിക്കഴിഞ്ഞു. നിലവില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ബന്ധമാണ്. എന്നാല്‍ വന്ദേമാതരത്തിന് അത്തരമൊരു നിര്‍ബന്ധിത നിയമം നിലവിലില്ല. പുതിയ പരിഷ്‌കാരം വരുന്നതോടെ വന്ദേമാതരം ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ എഴുന്നേറ്റ് നില്‍ക്കുന്നത് നിര്‍ബന്ധമാക്കിയേക്കും. ദേശീയ ഗാനത്തെ അപമാനിക്കുന്നത് 1971-ലെ ദേശീയ ബഹുമതികള്‍ സംരക്ഷിക്കുന്ന

ഏതെങ്കിലും ഒരു ചേരിക്കൊപ്പം നിന്നാല്‍ വില പോകുമെന്ന് തിരിച്ചറിഞ്ഞ് സുകുമാരന്‍ നായരുടെ പുതിയ ‘ചാണക്യതന്ത്രം’; എസ് എന്‍ ഡി പി-എന്‍ എസ് എസ് ഐക്യം ഇല്ല; പിന്മാറി പെരുന്നയിലെ നേതൃത്വം; ആശ്വാസം കോണ്‍ഗ്രസിന്

പെരുന്ന: സമുദായ സംഘടനകള്‍ക്കിടയില്‍ വലിയ കൊട്ടിഘോഷങ്ങളോടെ തുടങ്ങിയ എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യമെന്ന ‘മഹാസഖ്യം’ ശ്രമം ഒടുവില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. എസ്.എന്‍.ഡി.പിയുമായി കൈകോര്‍ക്കാനില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളോടുള്ള പഴയ ‘സമദൂര’ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും നായര്‍ സര്‍വീസ് സൊസൈറ്റി പ്രഖ്യാപിച്ചു. പെരുന്നയിലെ ആസ്ഥാനത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഐക്യനീക്കത്തെ പാടേ തള്ളിക്കൊണ്ടുള്ള ഈ തീരുമാനം പൊട്ടിച്ചത്. ഇതോടെ വിപ്ലവകരമെന്ന് കരുതിയ ഹൈന്ദവ ഐക്യനീക്കത്തിന് പാതിവഴിയില്‍ അന്ത്യമായി. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ഒന്നിച്ച് നില്‍ക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജി.

ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം

ഭാരതത്തിന്‍റെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആദരണീയനായ കേരളാ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എല്ലാ കേരളീയർക്കും ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും നേർന്നു. ഇന്ത്യൻ ഭരണഘടനയുടെ അംഗീകാരദിനം ഓർമ്മിപ്പിക്കുന്നതിനോടൊപ്പം രാഷ്ട്രത്തെ ഏകീകരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നീ ശാശ്വത മൂല്യങ്ങളെ പുനഃസ്ഥാപിക്കുന്നതുമായ ഒരു വിശുദ്ധ സന്ദർഭമാണ് റിപ്പബ്ലിക് ദിനമെന്ന് ഗവർണർ തന്‍റെ സന്ദേശത്തിൽ പറഞ്ഞു. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനയ്ക്ക് രൂപം നൽകിയ ക്രാന്തദർശികളായ ദേശാഭിമാനികളെയും, സ്വാതന്ത്ര്യത്തിനായി വീരമൃത്യു വരിച്ച ധീരയോദ്ധാക്കളേയും അദ്ദേഹം