ഷി ജിൻപിങ്ങിന്റെ വിശ്വസ്തൻ ചൈനയെ ചതിച്ചു ; നിർണ്ണായക ആണവരഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി; ജനറൽ ഷാങ് യോക്സിയക്കെതിരെ അന്വേഷണം

ബെയ്ജിങ്: ചൈനീസ് സൈന്യത്തിന്റെ തലപ്പത്ത് വൻ അഴിച്ചുപണിക്ക് വഴിയൊരുക്കി സൈനിക ഉപമേധാവി ജനറൽ ഷാങ് യോക്സിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചൈനീസ് സർക്കാർ. അഴിമതി മുതൽ രാജ്യത്തിന്റെ ആണവായുധ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്നുവരെയുള്ള ആരോപണങ്ങളാണ് 75-കാരനായ ജനറൽ ഷാങ്ങിനെതിരെ ഉയർന്നിരിക്കുന്നത്. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവിനെതിരെയുള്ള ഈ നീക്കം .
ദ വോൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചൈനയുടെ ആണവായുധ പരിപാടിയുമായി ബന്ധപ്പെട്ട അതീവ രഹസ്യമായ സാങ്കേതിക വിവരങ്ങൾ ഷാങ് അമേരിക്കയ്ക്ക് കൈമാറിയെന്നാണ് സംശയിക്കുന്നത്. സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കായി നടത്തിയ ആഭ്യന്തര ബ്രീഫിങ്ങിലാണ് ഈ വിവരങ്ങൾ പങ്കുവെക്കപ്പെട്ടത്. എന്നാൽ ചൈനീസ് പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
സൈന്യത്തിൽ സ്ഥാനക്കയറ്റങ്ങൾ നൽകുന്നതിനായി കോടികൾ കൈക്കൂലി വാങ്ങിയെന്നും സെൻട്രൽ മിലിട്ടറി കമ്മീഷനിൽ സ്വന്തം രാഷ്ട്രീയ വിഭാഗം രൂപീകരിക്കാൻ ശ്രമിച്ചെന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. മുൻ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ പുറത്താക്കിയതിന് പിന്നാലെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഷാങ്ങും ഇപ്പോൾ വലയിലായിരിക്കുന്നത്.ഷാങ്ങിന്റെ കീഴിൽ ജോലി ചെയ്തിരുന്ന നിരവധി ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു.
2023 മുതൽ ഇതുവരെ 50-ലേറെ മുതിർന്ന സൈനിക മേധാവികളെയാണ് ചൈന പുറത്താക്കുകയോ അന്വേഷണ പരിധിയിൽ കൊണ്ടുവരികയോ ചെയ്തത്.ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അഴിമതി തുടച്ചുനീക്കാനും സൈന്യത്തിന് മേലുള്ള തന്റെ നിയന്ത്രണം കൂടുതൽ ശക്തമാക്കാനുമുള്ള ഷി ജിൻപിങ്ങിന്റെ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.