തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിനുള്ളിൽ നിന്നും രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പുകൾ മോഷണം പോയ കേസിൽ ഇരുട്ടിൽ തപ്പി പോലീസ്. സംഭവം നടന്ന 7 ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ചു യാതൊരു സൂചനകളും ഇല്ലാതെ കുഴങ്ങുകയാണ് പോലീസ്.
കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യം സംസ്ഥാന പോലീസ് മേധാവിയുടെ പരിഗണനയിലാണ്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ ഇനിയും പുരോഗതി ഉണ്ടായില്ലെങ്കിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. പൂജപ്പുര പോലീസ് ആണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. എസ് എച്ച് ഒ ഷാജിമോനാണ് അന്വേഷണ ചുമതല.
അതീവ സുരക്ഷാ മേഖലയിലുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നും വലിപ്പമേറിയ ആനക്കൊമ്പുകൾ മോഷണം പോയ സംഭവം പോലീസിനെ മാത്രമല്ല സൈനിക ഉന്നതരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ പോലീസ് അന്വേഷണത്തിന് സമാന്തരമായി മിലിട്ടറി പോലീസും മിലിട്ടറി ഇന്റലിജൻസും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഈ അന്വേഷണങ്ങളിലും പ്രതിയെക്കുറിച്ച് ഒരു സൂചനയും കിട്ടിയിട്ടില്ല.
കഴിഞ്ഞ പതിനൊന്നാം തീയതിമുതൽ 12ന് രാവിലെ 9 മണിവരെയുള്ള സമയത്തിനിടയ്ക്കുള്ള ഏതോ സമയത്തുമാണ് ആനക്കൊമ്പുകൾ മോഷണം പോയിരിക്കുന്നത്. പന്ത്രണ്ടാം തീയതിയാണ് പോലീസിൽ പരാതി ലഭിക്കുന്നത്. അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തു.
പാങ്ങോട് മിലിട്ടറി സ്റ്റേഷൻ രണ്ടാം മദ്രാസ് റെജിമെന്റ് സുബൈദാർ ജിഎസ് വിനോദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ. പതിനൊന്നാം തീയതി മിലിട്ടറി സ്റ്റേഷനിൽ നടന്ന ഒരു ഡി ജെ പാർട്ടിയുമായി ബന്ധപ്പെട്ട് വന്ന ആരോ ആനക്കൊമ്പുകൾ മോഷ്ടിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. പാങ്ങോട് സൈനിക ക്യാമ്പിന്റെ മേധാവിയായ ബ്രിഗേഡിയറുടെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാന കേന്ദ്രത്തിനുള്ളിലുള്ള ഓഫീസേഴ്സ് മെസ്സിൽ സൂക്ഷിച്ചിരുന്നവയാണ് ഈ ആനക്കൊമ്പുകൾ.
പൊതുനിരത്തിൽനിന്നും ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിലാണ് ഈ മെസ്സ് സ്ഥിതി ചെയ്യുന്നത്. രാവും പകലും തോക്കേന്തിയ പട്ടാളക്കാർ കാവൽനിൽക്കുന്ന സ്ഥലമാണ് പ്രധാനകേന്ദ്രം. കർശന പരിശോധനയ്ക്ക് ശേഷമാണ് ഇവിടെ ഒരാളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. അങ്ങനെയുള്ള ഒരു സ്ഥലത്ത്നിന്നും എല്ലാവരുടെയും കണ്ണുവെട്ടിച്ച് എങ്ങനെ ഇത്ര വലിയ ആനക്കൊമ്പുകൾ കടത്തിയെന്ന് ആർക്കുമറിയില്ല.
ഡി ജെ പാർട്ടിയുമായി ബന്ധപ്പെട്ട് മെസ്സിലേക്ക് അന്യവാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഈ വാഹനങ്ങൾ ഏതെങ്കിലും ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷണ സംഘങ്ങൾ പരിശോധിക്കുന്നുണ്ട്. ഡി ജെ പാർട്ടിയുമായി ബന്ധപ്പെട്ട ആളുകളെ പോലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തിരുവിതാംകൂർ രാജകൊട്ടാരത്തിൽനിന്നും സൈന്യത്തിന് സംഭാവന നൽകിയവയാണ് ഈ ആനക്കൊമ്പുകൾ. അർഹിക്കുന്ന പ്രൗഡിയോടെ മെസ്സ് മന്ദിരത്തിൽ പ്രദർശിപ്പിച്ചിരിക്കുകയായിരുന്നു ഇവ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അടിത്തറയിളക്കി അണികളുടെ കലാപം; ഗോവിന്ദന് ‘കുരച്ചു ചാടുന്ന നായയും മാമുക്കോയയും’, പിണറായി ‘മാന്‍ഡ്രേക്ക്’; വോട്ട് മറിക്കാന്‍ ബിജെപിയില്‍ നിന്ന് കോടികള്‍; സിപിഎമ്മില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറി




