തിരുവനന്തപുരം : പ്രവാസി വോട്ടര്‍മാരുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം നഷ്ടപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍ രംഗത്തെത്തി. ലക്ഷക്കണക്കിന് പ്രവാസികളുടെ സമ്മതിദാനാവകാശം നിഷേധിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജോലിത്തിരക്കിനിടയില്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടി നല്കിയ അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം നഷ്ടപ്പെട്ടു എന്ന വിശദീകരണം വിശ്വസനീയമല്ലെന്ന് കൃഷ്ണന് എരഞ്ഞിക്കല്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് യഥാര്‍ത്ഥ വോട്ടര്‍മാരെ പുറത്താക്കാനും വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റാനുമുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ഇത് പ്രവാസികളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വില്ലേജുകളില്‍ നേരിട്ടെത്തി ഹിയറിംഗില്‍ പങ്കെടുക്കുക എന്നത് പ്രവാസികള്‍ക്ക് അപ്രായോഗികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെ വെട്ടി സ്വന്തം കലണ്ടര്‍ പുറത്തിറക്കി ലോക്ഭവന്, കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രവും
വോട്ട് ചോര്‍ച്ചയിലൂടെയും മറ്റും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും പ്രവാസികള്‍ക്ക് വോട്ടിനുള്ള അവകാശം ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തിരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.


കേരളം ലക്ഷ്യമിട്ട് മോദി വരുന്നു! ‘മിഷന് 2026’ പ്രഖ്യാപനം ജനുവരിയില്‍; 34 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ റെഡി!





