വട്ടിയൂര്‍ക്കാവില്‍ ‘രാജയോഗം’ വരുമോ? ആദിത്യ വര്‍മ്മയ്ക്കായി വലവിരിച്ച് കോണ്‍്രസും ബിജെപിയും; സാധ്യത തള്ളാതെ പ്രിന്‍സ് ആദിത്യ വര്‍മ്മ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടയൊരുക്കം സജീവമാകുമ്പോള്‍ അനന്തപുരിയിലെ രാഷ്ട്രീയ ശ്രദ്ധ കവടിയാര്‍ കൊട്ടാരത്തിലേക്ക്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മയെ കളത്തിലിറക്കാന്‍ ബി.ജെ.പി. ചുവടുവെക്കുന്നതിനിടെ, ഇതേ നീക്കവുമായി കോണ്‍ഗ്രസും രംഗത്തെത്തി. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആദിത്യ വര്‍മ്മ പൂര്‍ണ്ണമായും തള്ളിക്കളയാത്തത് മുന്നണികളുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ആദിത്യ വര്‍മ്മ വ്യക്തമാക്കി. ‘മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല. പൊതുരംഗത്തെ മത്സരങ്ങളോട് അത്ര വലിയ ഉത്സാഹമില്ലെന്നത് സത്യമാണ്.

ആക്കുളം കണ്ണാടി പാലം തകർച്ച: കരാറുകാരുടെ വാദം പൊളിഞ്ഞു; ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പുറത്ത്!

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടി പാലം നിർമാണത്തിനിടെ പൊട്ടിയ സംഭവത്തിൽ കരാറുകാരുടെ വാദം പൊളിച്ച് ശാസ്ത്രീയ പരിശോധനനാ റിപ്പോർട്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി സയന്റിഫിക് അസിസ്റ്റന്റ്, ഫോറൻസിക് ഫോട്ടോഗ്രാഫർ എന്നിവർ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ടിലാണ് കരാറുകാരുടെ വാദം പൊളിക്കുന്ന വസ്തുതകളു ള്ളത്. കണ്ണാടി പാലം നിർമ്മാണത്തിന്റെ ഭാഗമായി മൂന്ന് പാളികളായി ഫിറ്റ്ചെയ്തിട്ടുള്ള ഗ്ലാസ്‌ സ്ലാബിന്റെ ഏറ്റവും അടിഭാഗത്തുള്ള പാളിയിലാണ് കേടുപാടുകൾ വന്നതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ‘വൈബ്സ് കോ’എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വട്ടിയൂർകാവ് യൂത്ത് ബ്രിഗേഡ്

മാങ്ങാട്ടുകടവില്‍ ‘മീന്‍ കച്ചവടത്തിന്റെ’ മറവില്‍ ലഹരി മാഫിയ; സി.പി.എം നേതാവിന്റെ വീട് തകര്‍ത്തതിന് പിന്നില്‍ പാലത്തിന് സമീപത്തെ ഗുണ്ടാസംഘം?  പിന്നില്‍ കഞ്ചാവും എം.ഡി.എം.എയും ഒഴുകുന്ന മാഫിയാ സംഘം; മലയിന്‍കീഴ് പെരുകാവില്‍ സംഭവിച്ചത്

തിരുവനന്തപുരം: മലയിന്‍കീഴ് പെരുകാവില്‍ സി.പി.എം നേതാവ് ലിജു സിംഗിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ അന്വേഷണം മാങ്ങാട്ടുകടവ് കേന്ദ്രീകരിച്ച് സജീവമാകുന്നു. മാങ്ങാട്ടുകടവ് പാലത്തിന് സമീപം മീന്‍ കച്ചവടത്തിന്റെ മറവില്‍ തമ്പടിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണം ശക്തമാണ്. ലഹരി വില്‍പനയെ എതിര്‍ത്തതിലുള്ള പകയാണ് അക്രമത്തില്‍ കലാശിച്ചത്. മാങ്ങാട്ടുകടവ് പാലത്തിന് സമീപം മീന്‍ വില്‍ക്കാനെന്ന വ്യാജേന നില്‍ക്കുന്ന ചെറുപ്പക്കാര്‍ പുറത്തുനിന്നുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തി പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ ലഹരി കേന്ദ്രങ്ങളാക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കഞ്ചാവിനും എം.ഡി.എം.എയ്ക്കും അടിമകളായ

വിളവൂര്‍ക്കല്‍ പെരുകാവ് പ്രദേശത്തെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരി കച്ചവടത്തിനും എതിരെ ശബ്ദമുയര്‍ത്തി; ലഹരി മാഫിയയ്‌ക്കെതിരെ പോരാടി; സിപിഎം നേതാവിന്റെ വീട് സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു; മലയിന്‍കീഴിലെ പോലീസ് ഉണര്‍ന്നേ മതിയാകൂ….

തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പെരുകാവ് പ്രദേശത്തെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരി മാഫിയയ്ക്കുമെതിരെ ശബ്ദമുയര്‍ത്തിയ സി.പി.ഐ.എം നേതാവിന്റെ വീടിന് നേരെ ലഹരി സംഘത്തിന്റെ ക്രൂരമായ ആക്രമണം. സി.പി.എം വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പെരുകാവ് ലിജു സിംഗിന്റെ വീടാണ് ഇന്നലെ രാത്രി ഒരു സംഘം സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും മുന്‍വാതിലും പൂര്‍ണ്ണമായും തകര്‍ന്നു. കഴിഞ്ഞ കുറച്ചു കാലമായി പെരുകാവും പരിസര പ്രദേശങ്ങളും ലഹരി മാഫിയയുടെ പിടിയിലാണെന്ന് ആക്ഷേപമുണ്ട്. രാത്രികാലങ്ങളില്‍ ഈ സംഘം പരിസരത്ത്

അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു; നടുക്കത്തിൽ മഹാരാഷ്ട്ര

ബാരാമതി: എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവെ സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം തകർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അദ്ദേഹത്തെ പുറത്തെടുക്കുകയും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ വിമാനം തകർന്നു വീണു; അജിത് പവാറിന്റെ നില ഇപ്പോൾ ഗുരുതരമാണ്.

ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ വിമാനം ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നു വീണു. അപകടസ്ഥലത്ത് നിലവിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അജിത് പവാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

വിഷ്ണു രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം: ആരോപണവിധേയന് സിഐടിയു ജില്ലാ നേതൃത്വത്തില്‍ പദവി; സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു; പ്രതിക്കൂട്ടില്‍ മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിന് പിന്നാലെ തലസ്ഥാനത്തും സമാനമായ ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. വഞ്ചിയൂരില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ സ്മരണാര്‍ത്ഥം ശേഖരിച്ച ഫണ്ട് തട്ടിയെടുത്തെന്ന ആരോപണത്തിന് വിധേയനായ നേതാവിനെ സിഐടിയു ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പുകച്ചിലിന് വഴിവെച്ച ഈ നീക്കത്തിനെതിരെ വിഷ്ണുവിന്റെ കുടുംബം പരസ്യമായി രംഗത്തെത്തി. വിഷ്ണു രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തിരിമറി നടത്തിയെന്ന് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി തന്നെ കണ്ടെത്തിയ

മാതൃകയായി കേരള പോലീസ്; പ്രവാസിക്ക് നഷ്ടമായ ബാഗ് 12 മണിക്കൂറിനുള്ളില്‍ വീണ്ടെടുത്തു; കൊച്ചി മെട്രോയും പോലീസും കൈകോര്‍ത്തപ്പോള്‍ വിജയം; നെടുമ്പാശ്ശേരിയില്‍ സാബു പോലീസ് കൈയ്യടി നേടുമ്പോള്‍

നെടുമ്പാശ്ശേരി: അത്യാധുനിക സാങ്കേതികവിദ്യയും കൃത്യമായ അന്വേഷണ മികവും ഒത്തുചേര്‍ന്നപ്പോള്‍ പ്രവാസിക്ക് നഷ്ടമായ വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടെടുത്ത് കേരള പോലീസ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പോലീസ് ലെയ്സണ്‍ ഓഫീസറും എസ്.ഐയുമായ സാബു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ബാഗ് കണ്ടെത്തിയത്. കൊച്ചി മെട്രോ അധികൃതരുടെ പൂര്‍ണ്ണ സഹകരണത്തോടെയായിരുന്നു ഈ ഓപ്പറേഷന്‍. തിങ്കളാഴ്ച രാവിലെ പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവിനും കുടുംബത്തിനുമാണ് യാത്രാമധ്യേ ബാഗ് നഷ്ടമായത്. എയര്‍പോര്‍ട്ടില്‍ നിന്നും ആലുവയിലേക്ക് മെട്രോ ഫീഡര്‍ ബസ്സില്‍

ഇറാന്റെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്ഫോടനം; പശ്ചിമേഷ്യയില്‍ യുദ്ധമേഘം; വിമാനവാഹിനിക്കപ്പലുമായി അമേരിക്ക; ഗള്‍ഫില്‍ ജാഗ്രത

വാഷിംഗ്ടണ്‍: ഇറാന്റെ അതീവ സുപ്രധാനമായ പാര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയുടെ നിഴലിലാക്കി. ആണവായുധ പരീക്ഷണങ്ങള്‍ നടക്കുന്ന കേന്ദ്രമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്ന ഇവിടെയുണ്ടായ സ്‌ഫോടനം അട്ടിമറിയാണോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇതിനു പിന്നാലെ അമേരിക്കയുടെ വന്‍ നാവികസന്നാഹം മേഖലയിലേക്ക് എത്തിയതോടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി. ചൊവ്വാഴ്ചയാണ് പാര്‍ച്ചിന്‍ സൈനിക സമുച്ചയത്തിനുള്ളില്‍ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സ്‌ഫോടനം നടന്നതിന്റെ സൂചനകള്‍ ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ആക്രമണം നടത്തിയ

കൊറിയന്‍ സംഗീതഭ്രമം ഒടുവില്‍ ജീവനൊടുക്കിയോ? ചോറ്റാനിക്കരയിലെ പ്ലസ് വണ്‍കാരിയുടെ മരണത്തില്‍ ദുരൂഹത; സൈബര്‍ കെണിയെന്ന് സംശയം; ആ കൊറിയന്‍ പാട്ടുകാരനെ തേടി പ്രത്യേക അന്വേഷണ സംഘം എത്തും

കൊച്ചി: അടുത്ത കാലത്തായി കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ കൊറിയന്‍ സംഗീതത്തോടും സിനിമകളോടും വല്ലാത്തൊരു ആഭിമുഖ്യം വളര്‍ന്നുവരുന്നുണ്ട്. മണിക്കൂറുകളോളം മൊബൈലില്‍ കൊറിയന്‍ വീഡിയോകള്‍ കണ്ട് സമയം കളയുന്ന കുട്ടികള്‍, സങ്കല്‍പ്പ ലോകത്തെ പ്രണയങ്ങളിലേക്കും വീണുപോകുന്നു. തിരുവാണിയൂര്‍ കക്കാട് കരയില്‍ പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യയും (16) ഇത്തരത്തില്‍ കൊറിയന്‍ സംഗീതത്തിന്റെ കടുത്ത ആരാധകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ സൈബര്‍ ലോകത്തെ ചതിക്കുഴികളുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം വരും.