പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 2018-ൽ നടന്ന ഒരു പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി. 2018-ൽ ഷൊർണൂരിലെ അന്നത്തെ എംഎൽഎയ്‌ക്കെതിരെ ഉയർന്ന സ്ത്രീപീഡന ആരോപണത്തിൽ നടപടി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.സമരത്തിനിടെ ദേശീയപാത ഉപരോധിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ
തിരുവനന്തപുരം : കേരളത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര നടത്തുന്നവരുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു.കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 2,55,97,600 രൂപയാണ് ഹെല്‍മെറ്റ് വയ്ക്കാതെ ഇരുചക്ര വാഹന യാത്ര നടത്തിയവരില്‍ നിന്നും പോലീസ് പിഴയായി ഈടാക്കിയത്. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 50,969 നിയമ ലംഘനങ്ങളാണ് ഹെല്‍മറ്റുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയത്.1,19,414 ഇരുചക്രവാഹനങ്ങള്‍ ഈ ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് പരിശോധിച്ചു. ഹെല്‍മറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹന യാത്രയില്‍ അപകടങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ ഇടപെടല്‍. കഴിഞ്ഞ 11,
തിരുവനന്തപുരം: ബെവ്‌കോ പുറത്തിറക്കിയ പുതിയ നിർദ്ദേശപ്രകാരം പ്രീമിയം കൗണ്ടറുകളിലെ പണമിടപാടുകൾ ഘട്ടംഘട്ടമായാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നത്ഫെബ്രുവരി 15 മുതൽ.പരമാവധി ഡിജിറ്റൽ പെയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കും. നോട്ടുകൾ വാങ്ങുന്നത് കുറയ്ക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മാർച്ച് 15 മുതൽപ്രീമിയം കൗണ്ടറുകളിൽ നോട്ടിടപാടുകൾ പൂർണ്ണമായും നിരോധിക്കും. ഡിജിറ്റൽ പെയ്‌മെന്റ്വഴി മാത്രമേ മദ്യം വാങ്ങാൻ സാധിക്കൂ. ഇടപാടുകൾ സുതാര്യമാക്കാനും കൃത്യമായ കണക്കുകൾ സൂക്ഷിക്കാനും ഡിജിറ്റൽ സംവിധാനം സഹായിക്കുംഎല്ലാ വെയർഹൗസ് മാനേജർമാരും തങ്ങളുടെ പരിധിയിലുള്ള പ്രീമിയം ഷോപ്പുകളിൽ ഈ നിയമം കർശനമായി നടപ്പിലാക്കണമെന്ന് ബെവ്‌കോ എം.ഡി
തിരുവനന്തപുരം : കേരള ബജറ്റ് പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടി.സി.സി.ഐ). വ്യവസായം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ബജറ്റ് നല്‍കുന്ന ഊന്നല്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുമെന്ന് ചേംബര്‍ വിലയിരുത്തി. വ്യവസായത്തിന് 1,417.26 കോടി രൂപയും എം.എസ്.എം.ഇ & വാണിജ്യത്തിന് 310.84 കോടി രൂപയുംഐ.ടി മേഖലയ്ക്ക് 548.05 കോടി രൂപയുമാണ് ബജറ്റിലെ വകയിരുത്തലുകള്‍. വേള്‍ഡ് ഇക്കണോമിക് ഫോറം വഴിയുള്ള 1.18 ലക്ഷം കോടി രൂപയുടെ താല്‍പ്പര്യപത്രം റെയര്‍
തിരുവനന്തപുരം: പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ വെട്ടേറ്റുവീഴുമ്പോള്‍ വിഷ്ണു വെറുമൊരു പേരായിരുന്നില്ല, തിരുവനന്തപുരം സിപിഎമ്മിന്റെ എരിഞ്ഞമരാത്ത കനലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ രക്തസാക്ഷിയുടെ ചേട്ടന്‍ പാര്‍ട്ടിക്ക് മുന്നില്‍ കണ്ണീരോടെ നില്‍ക്കുമ്പോള്‍, പ്രതിരോധിക്കാന്‍ പുതിയ തിരക്കഥയൊരുക്കുകയാണ് സിപിഎം നേതൃത്വം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപിച്ച വിഷ്ണുവിന്റെ സഹോദരന്‍ വി.വി. വിനോദിനെ ബിജെപി ബന്ധം ആരോപിച്ച് ഒറ്റപ്പെടുത്താനും, മറ്റൊരു സഹോദരനെ മുന്നില്‍ നിര്‍ത്തി കുടുംബം പാര്‍ട്ടിക്കൊപ്പമാണെന്ന് വരുത്താനുമാണ് അണിയറ നീക്കം. രക്തസാക്ഷി ഫണ്ടിലെ തിരിമറിക്കെതിരെ ശബ്ദമുയര്‍ത്തിയ വിഷ്ണുവിന്റെ സഹോദരന്‍ വി.വി. വിനോദിനെതിരെ
പ്രമുഖ അഭിഭാഷകനും ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവുമായ അഡ്വ. ബി.എന്‍. ഹസ്‌കര്‍ ആര്‍.എസ്.പിയിലേക്ക് ചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും ചാനല്‍ ചര്‍ച്ചകളില്‍ നടത്തിയ വിമര്‍ശനങ്ങളെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഹസ്‌കര്‍ സി.പി.എം വിട്ട് ആര്‍.എസ്.പി പാളയത്തിലെത്തുന്നത്. മുന്‍ മന്ത്രി ബേബി ജോണിന്റെ ചരമവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ചവറ ഇടപ്പള്ളിക്കോട്ടയില്‍ വെച്ചാണ് ഹസ്‌കര്‍ ആര്‍.എസ്.പി അംഗത്വം സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ഷിബു ബേബി ജോണ്‍
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി എം.പി. ശശി തരൂര്‍ നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ചയോടെ പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ക്ക് വിരാമമായി. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ധാരണയായെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്നും തരൂര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ശശി തരൂര്‍, പാര്‍ട്ടി നേതൃത്വവുമായി ക്രിയാത്മകമായ സംഭാഷണമാണ് നടന്നതെന്ന് അറിയിച്ചു. ‘എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു. ഞാനും പാര്‍ട്ടിയും ഇപ്പോള്‍ ഒരേ ദിശയിലാണ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വാദം സംസ്ഥാന സർക്കാർതന്നെ പൊളിച്ചു. ആശാവർക്കർമാരുടെ ഓണറേറിയാം വർദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണു സർക്കാരിന്റെതന്നെ മുൻവാദത്തെ പൊളിക്കുന്നത്. പ്രതിമാസ ഓണറേറിയം കൂട്ടണമെന്നാവശ്യപ്പെട്ട് ആശാവർക്കർമാർ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരം നടത്തിയിരുന്നു. 266ദിവസമാണ് ഈ സമരം നീണ്ടത്. പൊതുജന പിന്തുണ ആർജിച്ച ഈ സമരത്തോട് സംസ്ഥാന സർക്കാർ പൂർണമായും മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ആശാ വർക്കാർമാരുടെ ഓണറേറിയാം കൂട്ടേണ്ടത് സംസ്ഥാന സർക്കാരല്ല, കേന്ദ്രസർക്കാർ ആണെന്നായിരുന്നു ഭരണകർത്താക്കളുടെ അന്നത്തെ നിലപാട്. ആശാവർക്കാർമാരുടെ ഓണാറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നുവരെ
കൊച്ചി : കേരളത്തില്‍ സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് കുതിച്ചുചാട്ടം. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില ഒന്നേകാല്‍ ലക്ഷം രൂപ എന്ന നാഴികക്കല്ലും പിന്നിട്ട് മുന്നേറുകയാണ്. ഇന്ന് മാത്രം പവന് 8,640 രൂപയാണ് വര്‍ദ്ധിച്ചത്. സ്വര്‍ണ്ണവിലയില്‍ ഇന്ന് വിസ്മയിക്കുന്ന വില വര്‍ധനയാണുണ്ടായത്. പവന്‍ വില 1.30 ലക്ഷം കടന്നു.സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,31,160 രൂപയിലെത്തി. ഗ്രാമിന് 1,080 രൂപ വര്‍ദ്ധിച്ച് 16,395 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയും പവന് 3,760 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു.
2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നടത്തിയത്. ബജറ്റിലെ പ്രധാന ‘കരുതല്‍’ പ്രഖ്യാപനങ്ങള്‍ താഴെ നല്‍കുന്നു: 1. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. 2. എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ 3. റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ










