യുഡിഎഫില്‍ പ്രതിസന്ധി; നാല് സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് ജോസഫ് വിഭാഗം; നാളെ അടിയന്തര യോഗം; മുന്നണി മാറ്റം ആലോചിച്ച് പിജെ ജോസഫ്; ‘തിങ്കളാഴ്ച’ ആര്‍ക്ക് നല്ല ദിവസമാകും?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരികെ വേണമെന്ന കോണ്‍ഗ്രസ് നിലപാടാണ് മുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇടുക്കി, ഏറ്റുമാനൂര്‍, കോതമംഗലം (അല്ലെങ്കില്‍ ചങ്ങനാശ്ശേരി), കുട്ടനാട് സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ജോസഫ് വിഭാഗം അംഗീകരിക്കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളില്‍ മത്സരിച്ച ജോസഫ് വിഭാഗത്തിന് തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണ് വിജയിക്കാനായത്. പരാജയപ്പെട്ട

വാക്കുതര്‍ക്കത്തിനിടയില്‍ ‘പോയി ചാകെ’ന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണയാകില്ല’,കാസര്‍കോട് സ്വദേശിനി മകളുമായി ജീവനൊടുക്കിയ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായ നിരീക്ഷണം, യുവാവിനെ കുറ്റവിമുക്തനാക്കി

കൊച്ചി : വാക്കുതര്‍ക്കത്തിനിടയില്‍ ദേഷ്യത്തിന്റെ പുറത്ത് പറയുന്ന ‘പോയി ചാക്’ എന്ന വാക്ക് ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. കാസര്‍കോട് സ്വദേശിനി മകളുമായി ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ നിര്‍ണായക നിരീക്ഷണം നടത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കണമെങ്കില്‍, ഇര മരിക്കണമെന്ന് പ്രതിക്ക് കൃത്യമായ ഉദ്ദേശ്യം ഉണ്ടായിരിക്കണം. മരിച്ച വ്യക്തിക്ക് എന്ത് തോന്നി എന്നതിനേക്കാള്‍ പ്രതിയുടെ ആന്തരികമായ ഉദ്ദേശ്യത്തിനാണ് പ്രാധാന്യം.വഴക്കിനിടയിലോ ദേഷ്യത്തിലോ പെട്ടെന്നുണ്ടാകുന്ന വികാരത്തില്‍ പറയുന്ന വാക്കുകള്‍ മരിക്കാനുള്ള പ്രോത്സാഹനമായി

മാധ്യമപ്പോര് മുറുകുന്നു; അജിത്തിന്റെ ‘M5’ ഉം സുജയയുടെ ‘ബിഗ് ടിവി’യും വരുന്നു; ചാനല്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍

തിരുവനന്തപുരം: മലയാള വാര്‍ത്താ ചാനല്‍ രംഗത്ത് വരും മാസങ്ങളില്‍ വമ്പന്‍ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ ചാനലുകള്‍ സംപ്രേക്ഷണം തുടങ്ങാനൊരുങ്ങുന്നതോടെ മാധ്യമപ്രവര്‍ത്തകരുടെ കൂടുമാറ്റവും ശമ്പള യുദ്ധവും പുതിയ തലത്തിലേക്ക് കടക്കുകയാണ്. ന്യൂസ് മലയാളം എന്ന ചാനലിന് തുടക്കമിട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അജിത്തിന്റെ നേതൃത്വത്തില്‍ M5 എന്ന പുതിയ ചാനല്‍ അണിയറയില്‍ ഒരുങ്ങുന്നതാണ് പുതിയ വിശേഷം. ഇതിനൊപ്പം തന്നെ റിപ്പോര്‍ട്ടര്‍ ടിവി വിട്ട സുജയ പാര്‍വ്വതി ചീഫ് എഡിറ്ററായി ബിഗ് ടിവി (Big TV) കൂടി

സ്വര്‍ണ്ണക്കൊള്ളയില്‍ കള്ളപ്പണ വേട്ടയുമായി ഇഡി! പ്രതികളുടെ വീടുകളില്‍ കണ്ടത് വരുമാനത്തിന്റെ അനേകം ഇരട്ടി സ്വത്ത്; കള്ളപ്പണത്തിന്റെ ഉറവിടം തേടി അന്വേഷണം; പോറ്റിയേയും കൂട്ടു പ്രതികളേയും ഇഡിയും അഴിക്കുള്ളിലാക്കും

ED in sabarimala case

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികളുടെ കള്ളപ്പണ ഇടപാടുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കുന്നു. കേസിലെ മുഖ്യപ്രതികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഔദ്യോഗിക വരുമാനത്തേക്കാള്‍ അനേകം ഇരട്ടി സ്വത്തുണ്ടെന്നാണ് ഇഡിയുടെ പുതിയ കണ്ടെത്തല്‍. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലാണ് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക ശില്‍പ്പവും കടത്തിയതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. പ്രതികളുടെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളും ആസ്തി വിവരങ്ങളും പരിശോധിച്ചപ്പോള്‍

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ‘ഐശ്വര്യ’ പൂജയില്‍ താരം വീണു; ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് നിര്‍ണ്ണായക തെളിവായി  ജയറാമിന്റെ മൊഴി; കൊള്ളക്കാരെ കുടുക്കാന്‍ ജയറാം വരുന്നു; ശബരിമല കവര്‍ച്ചക്കാര്‍ കുടുങ്ങും

Sabarimala gold case

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ‘വിശ്വാസ തന്ത്രങ്ങള്‍’ ഒന്നൊന്നായി പൊളിയുന്നു. പുതുതായി നിര്‍മ്മിച്ച സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലെ വീട്ടില്‍ പൂജയ്ക്ക് വെച്ചാല്‍ വലിയ ഐശ്വര്യമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് പോറ്റി നടന്‍ ജയറാമിനെ ഈ കേസില്‍ കരുവാക്കിയത്. എന്നാല്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ എല്ലാം തുറന്നുപറഞ്ഞ് ജയറാം രംഗത്തെത്തിയതോടെ പോറ്റിയും കൂട്ടരും അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ 40 വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ജയറാമിന് അവിടെ വെച്ചുള്ള പരിചയമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നത്. ഈ ബന്ധം മുതലെടുത്താണ്

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ ബാറുടമ ഒരുക്കിയ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തത് 2022ല്‍; കോവളം ഡയമണ്ട് ഹോട്ടലിലെ എക്‌സൈസ് നടപടി വൈകി വന്ന വിവേകം! ആ മൂന്ന് പേരും അന്ന് കഴിച്ചത് വൈന്‍; ബാറുടമയ്‌ക്കെതിരെ നടപടി വരും; എക്‌സൈസിലെ നടപടി ചര്‍ച്ചകളില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവളത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍. 2026 ജനുവരി 29-നാണ് എക്‌സൈസ് കമ്മീഷണര്‍ (ഭരണം) ജെ. കിഷോര്‍ കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആശ ആര്‍.എസ്., അഞ്ജന ജി. നായര്‍ എന്നിവരാണ് നടപടി നേരിട്ടത്. കോവളത്തെ ഡയമണ്ട് പാലസ് (FL3-71) എന്ന ബാര്‍ ഹോട്ടലിലായിരുന്നു മദ്യസല്‍ക്കാരം നടന്നത്.

ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ നടന്‍ ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം

ചെന്നൈ : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രമുഖ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിലെത്തിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് എസ്‌ഐടി പ്രധാനമായും ചോദ്യങ്ങളുന്നയിച്ചത്. താന്‍ ഈ കേസില്‍ നേരിട്ട് പങ്കാളിയല്ലെന്ന് ജയറാം മൊഴി നല്‍കി. പോറ്റിയുമായുള്ള ബന്ധം ശബരിമലയില്‍ വെച്ചാണ് തുടങ്ങിയതെന്നും വിശ്വാസത്തിന്റെ പുറത്താണ് അദ്ദേഹത്തെ വീട്ടില്‍ പൂജകള്‍ക്കായി ക്ഷണിച്ചതെന്നും ജയറാം പറഞ്ഞു. പോറ്റിയെ തനിക്ക് ദൈവികപരമായി വിശ്വാസമായിരുന്നു.

പി.ടി. ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ വിടവാങ്ങി! അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കുഴഞ്ഞുവീണു; ഉഷ സ്‌കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വം!

കോഴിക്കോട് : രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭര്‍ത്താവ് വെങ്ങാലില്‍ ശ്രീനിവാസന്‍ (64) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-ഓടെ കോഴിക്കോട് പെരുമാള്‍പുരത്തെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ ശ്രീനിവാസന്‍ മുന്‍ ദേശീയ കബഡി താരമായിരുന്നു. പി.ടി. ഉഷയുടെ കായിക ജീവിതത്തിലും ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിന്റെ വളര്‍ച്ചയിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഉഷ സ്‌കൂളിന്റെ ട്രസ്റ്റി കൂടിയായിരുന്നു അദ്ദേഹം.

ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും പോലീസുകാര്‍ക്ക് അവധി പ്രഖ്യാപിച്ച് കര്‍ണാടക; സമ്മര്‍ദ്ദം കുറയുന്നതിലൂടെ പ്രവര്‍ത്തന ക്ഷമത കൂടുമെന്ന് ഡിജിപി

ബംഗലുരു : കര്‍ണാടകയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസകരമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഉദ്യോഗസ്ഥരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി അവരുടെ ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും അവധി അനുവദിക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. പോലീസുകാരുടെ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സമതുലിതാവസ്ഥ മെച്ചപ്പെടുത്താനാണ് ഈ നീക്കം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും ജോലിയിലുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കര്‍ണാടക ഡി.ജി.പിയും ഐ.ജി.പിയുമായ ഡോ. എം.എ. സലീം ആണ് ഇത്

മോദി മാജിക് തീരുന്നില്ല; രാഹുലിന് ‘കൈ’ പൊള്ളും! വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭരണം; ഇന്ത്യ സഖ്യം തകര്‍ന്നടിയുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി കരുത്താര്‍ജ്ജിക്കുന്നു. രാജ്യം ഇന്ന് മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സഖ്യം 352 സീറ്റുകള്‍ തൂത്തുവാരുമെന്ന് ‘ഇന്ത്യ ടുഡേ – സി വോട്ടര്‍’ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. 2024-ല്‍ നഷ്ടപ്പെട്ട ഒറ്റയ്ക്കുള്ള ഭൂരിപക്ഷം ബിജെപി തിരിച്ചുപിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. മാന്ത്രിക സംഖ്യ കടന്ന് ബിജെപി; നിതീഷും നായിഡുവും ‘എക്‌സ്ട്രാ’ 2024-ല്‍ 240 സീറ്റിലൊതുങ്ങിയ ബിജെപിക്ക് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും താങ്ങായെങ്കില്‍, ഇന്ന് വോട്ടെടുപ്പ് നടന്നാല്‍