തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി ആർ കെ ജ്യോതിഷ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായിരുന്ന വി ചന്ദ്രശേഖരൻ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ജ്യോതിഷ് തെരഞ്ഞെടുക്കപ്പെട്ടത്. കേരള പോലീസിലെ സബ് ഇൻസ്പെക്ടറാണ് ജ്യോതിഷ്. ഇപ്പോൾ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ജോലി ചെയ്തു വരികയാണ്. സംഘടനയുടെ വൈസ് പ്രസിഡണ്ട് ആയിരിക്കെ സർവീസിൽ നിന്നും വിരമിക്കുന്ന ചന്ദ്രശേഖരന് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം സമുചിതമായ യാത്രയയപ്പുനൽകി.സബ് ഇൻസ്‌പെക്ടർ ആയിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രമുഖ നടന്‍ ജയറാമിന് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ചിറ്റ് നല്‍കി. കൊള്ളയുമായി ജയറാമിന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ജയറാമിനെ ഈ കേസില്‍ പ്രതിയാക്കില്ലെന്നും പകരം പ്രധാന സാക്ഷികളില്‍ ഒരാളാക്കുമെന്നും എസ്ഐടി അറിയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ താരത്തെ ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ജയറാം നല്‍കിയ മൊഴിയിലെ തീയതികളില്‍
തിരുവനന്തപുരം : പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം അവിശ്വസനീയമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. സ്‌നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മ്മിക്കപ്പെടും. ഈ വേദനയുടെ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്റെ ഹൃദയവുമുണ്ട്,’ മോഹന്‍ലാല്‍ കുറിച്ചു. ബെംഗളൂരു അശോക് നഗറിലെ ഹോസൂര്‍ റോഡിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം കേരളത്തിലെയും ബെംഗളൂരുവിലെയും പ്രമുഖരായ പലരെയും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കും അങ്കലാപ്പിലേക്കും തള്ളിയിടുന്നു. ബാങ്ക് വായ്പകള്‍ പരമാവധി കുറച്ചുമാത്രം ബിസിനസ് ചെയ്തിരുന്ന റോയിയെ അതിന് സഹായിച്ചിരുന്നത് ഉറ്റ സുഹൃത്തുക്കളും പ്രമുഖരുമായ വ്യക്തികളുടെ പണമായിരുന്നു. രാഷ്ട്രീയക്കാര്‍, സിനിമാ പ്രവര്‍ത്തകര്‍, പ്രമുഖ വ്യവസായികള്‍ എന്നിവരുടെ ശതകോടികളാണ് റോയിയുടെ വിവിധ പ്രോജക്റ്റുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് എന്നാണ് സൂചന. എന്നാല്‍ ഈ പണമിടപാടുകളെക്കുറിച്ച് റോയിയുടെ കുടുംബാംഗങ്ങള്‍ക്ക് പോലും വ്യക്തമായ അറിവില്ലാത്തത് നിക്ഷേപകരെ കടുത്ത ആശങ്കയിലാക്കുന്നു.
ബംഗ്ലൂരൂ: ‘ആവേശം’ സിനിമയിലെ അമ്പാന്‍ പറയുന്ന ഒരു ഹിറ്റ് ഡയലോഗുണ്ട് ‘രംഗണ്ണന്‍ പണ്ട് കുറച്ച് ഭൂമി വാങ്ങിയിട്ടിരുന്നു, അതിലാണ് ഇന്ന് ബെംഗളൂരു എയര്‍പോര്‍ട്ട് നില്‍ക്കുന്നത്!’ എന്ന്. സിനിമയില്‍ കേട്ട് ആരാധകര്‍ ആവേശം കൊണ്ട ആ വാചകം അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയ വ്യക്തിയായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.ജെ. റോയ്. ബെംഗളൂരു നഗരത്തിന്റെ വളര്‍ച്ച പ്രവചിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യമായ ദീര്‍ഘവീക്ഷണം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ വ്യക്തിയാണ് ആത്മഹത്യ ചെയ്യുന്നത്. വര്‍ഷം 2000. ഇലക്ട്രോണിക് സിറ്റിക്കും വൈറ്റ് ഫീല്‍ഡിനും ഇടയിലുള്ള
ബംഗലുരു : ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം കേന്ദ്ര സര്‍ക്കാരിനെയും ആദായനികുതി വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്നു. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയുണ്ടായ ആത്മഹത്യ വലിയവിവാദത്തിനാണ് വഴിതെളിയിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഓഫീസിലും വസതിയിലും നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി.ജെ. റോയ് ജീവനൊടുക്കിയത്. വെറും ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഇത്രയും കരുത്തനായ ഒരു വ്യവസായി ഇത്തരമൊരു തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നു. റെയ്ഡിനിടെ ഉദ്യോഗസ്ഥരില്‍ നിന്ന്
തിരുവനന്തപുരം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സജീവമായ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. കെ.എസ്.യു. നേതാവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുവ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെ നേമം മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഓരോ ജില്ലയിലും 25 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന എ.ഐ.സി.സി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാല് വനിതകളെ തിരുവനന്തപുരത്ത് പരിഗണിക്കുന്നത്.കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ നിന്ന് അട്ടിമറി വിജയം നേടിയ വൈഷ്ണ, കോണ്‍ഗ്രസിന്റെ യുവമുഖമെന്ന നിലയിലാണ്
മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എന്‍സിപി. വിമാനാപകടത്തില്‍ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ച് മണിയോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന എന്‍സിപി നിയമസഭാ കക്ഷി യോഗത്തില്‍ സുനേത്ര പവാറിനെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡ് സുനേത്രയ്ക്ക് സ്വന്തമാകും.
തിരുവനന്തപുരം : നഗരൂരിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐക്ക് പരിക്ക്. നഗരൂര്‍ എസ്.ഐ അന്‍സറിനെയാണ് പള്ളിക്കല്‍ സ്റ്റേഷനിലെ സി.പി.ഒ ചന്ദുവും സഹോദരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. നഗരൂരില്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ ചന്ദുവിനെയും സംഘത്തെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പിന്നീട് വലിയ അക്രമത്തില്‍ കലാശിച്ചത്. ഗാനമേള കഴിഞ്ഞതിന് പിന്നാലെ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേര്‍ന്ന് എസ്.ഐ അന്‍സറിനെയും മറ്റ് പോലീസുകാരെയും ആക്രമിക്കുകയായിരുന്നു.
കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി എം ഹേമലത ഐപിഎസ് ചുമതലയേറ്റു.എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിസ്ഥാനത്ത് നിന്നാണ് അവര്‍ കൊല്ലത്തേക്ക് എത്തിയത്. സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനില്‍ നിന്നാണ് ഹേമ ലത ചുമതല ഏറ്റെടുത്തത്.തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിനിയാണ് ഹേമലത.ഇന്റര്‍ഗ്രേറ്റഡ് വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദധാരിയാണ്. പെരിന്തല്‍മണ്ണ എ എസ് പി യായാണ് തുടക്കം. എ എസ് പി യായി അട്ടപ്പാടിയിലും ജോലി നോക്കിയിട്ടുണ്ട്.കോഴിക്കോട് സിറ്റി, കണ്ണൂര്‍ റൂറല്‍, തിരുവനന്തപുരം റൂറല്‍, എറണാകുളം റൂറല്‍










