തിരുവനന്തപുരം : പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി നടന് മോഹന്‍ലാല്‍.
തന്റെ പ്രിയ സുഹൃത്തിന്റെ വിയോഗം അവിശ്വസനീയമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. സ്നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മ്മിക്കപ്പെടും. ഈ വേദനയുടെ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്റെ ഹൃദയവുമുണ്ട്,’ മോഹന്‍ലാല്‍ കുറിച്ചു.
ബെംഗളൂരു അശോക് നഗറിലെ ഹോസൂര്‍ റോഡിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെയാണ് സി.ജെ. റോയ് ജീവനൊടുക്കിയത്.ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഉച്ചയ്ക്ക് ശേഷം ഓഫീസിലെത്തിയ റോയിയെ ഒന്നര മണിക്കൂറോളം ഐടി വിഭാഗം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുറമെ സിനിമാ നിര്‍മ്മാണ രംഗത്തും റോയ് സജീവമായിരുന്നു. നാല് സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. കേരളം, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള സംരംഭകനായിരുന്നു അദ്ദേഹം.
ചിരിച്ചുക്കൊണ്ടും ആത്മവിശ്വാസത്തോടെയും മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള റോയ് ഇത്തരമൊരു തീരുമാനമെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. റെയ്ഡിനിടെ ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം ഉണ്ടായോ എന്ന് കര്‍ണാടക പോലീസ് അന്വേഷിച്ചുവരികയാണ്.


തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിനെതിരെ ക്രിമിനൽ കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി
കൊച്ചി മെട്രോയുടെ ചുവടുപിടിച്ച് വാട്ടര്‍ മെട്രോയും രാജ്യമെങ്ങും; ബെഹ്റയുടെ ‘മാസ്റ്റര്‍ പ്ലാനിന്’ കേന്ദ്രത്തിന്റെ പച്ചക്കൊടി; ഡല്‍ഹി മെട്രോയ്ക്ക് ഡിഎംആര്‍സി എങ്ങനെയോ, അതുപോലെ ഇനി ഇന്ത്യയിലെ വാട്ടര്‍ മെട്രോകള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വഴികാട്ടും





