കൊച്ചി: വിവാദമായ തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരെ ക്രിമിനൽ കുറ്റം കണ്ടെത്തുക പ്രയാസകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ജൂനിയർ അഭിഭാഷകൻ പ്രതിക്ക് വേണ്ടി ചില സഹായങ്ങൾ ചെയ്തു എന്നതുകൊണ്ട് മാത്രം അത് കുറ്റകൃത്യമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവും മയക്കുമരുന്ന് കേസിലെ പ്രതിയും തമ്മിൽ എന്ത് തരം പരിചയമാണുള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീലിൽ വാദം പൂർത്തിയായി.
കേസിലെ പ്രതി സീനിയർ അഭിഭാഷകന്റെ കക്ഷിയാണെന്നും അതേ ഓഫീസിലെ ജൂനിയർ മാത്രമായിരുന്നു ആന്റണി രാജുവെന്നും കോടതി നിരീക്ഷിച്ചു. സീനിയർ അഭിഭാഷകൻ അറിയാതെയാണോ ആന്റണി രാജു പ്രതിക്ക് സഹായം ചെയ്തതെന്ന ചോദ്യവും കോടതി ഉയർത്തി. എന്നാൽ തൊണ്ടിമുതലുകൾ കൈകാര്യം ചെയ്യുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം കോടതിയിലെ ക്ലർക്കിനാണെന്ന് ആന്റണി രാജു കോടതിയെ അറിയിച്ചു. ആര്, എപ്പോൾ, എവിടെ വെച്ചാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയതെന്ന് കൃത്യമായി പറയാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയെന്നും പ്രതിഭാഗം വാദിച്ചു.
മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് എന്തൊക്കെ രേഖകളാണ് ഒപ്പിട്ട് വാങ്ങിയതെന്ന് തനിക്ക് അറിയില്ലെന്ന ആന്റണി രാജുവിന്റെ വാദത്തെ കോടതി വിമർശിച്ചു. ജൂനിയറായാലും സീനിയറായാലും കോടതിയിൽ നിന്ന് ഒപ്പിട്ട് വാങ്ങുന്ന രേഖകൾ എന്താണെന്ന് അഭിഭാഷകൻ അറിഞ്ഞിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയിൽ ഈ വിധി നിർണ്ണായകമാകും.
ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ച തിരഞ്ഞെടുപ്പ്, ഇനി കല്ലറ പണിയും;”അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കുന്നവർക്ക് ജനങ്ങൾ നൽകിയ മറുപടി ” പിണറായി സർക്കാരിനെതിരെ ചാണ്ടി ഉമ്മൻ


പൈലറ്റ് വാഹനങ്ങള്‍ ലക്ഷ്യബോധമില്ലാതെ ഓടി; മുഖ്യമന്ത്രിയുടെ യാത്രയില്‍ ‘വഴിതെറ്റി’ പൈലറ്റ് വാഹനങ്ങള്‍; സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് ഇന്റലിജന്‍സ്





