ബംഗലുരു : ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം കേന്ദ്ര സര്‍ക്കാരിനെയും ആദായനികുതി വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്നു. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെയുണ്ടായ ആത്മഹത്യ വലിയവിവാദത്തിനാണ് വഴിതെളിയിച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ ഓഫീസിലും വസതിയിലും നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി.ജെ. റോയ് ജീവനൊടുക്കിയത്. വെറും ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഇത്രയും കരുത്തനായ ഒരു വ്യവസായി ഇത്തരമൊരു തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നു. റെയ്ഡിനിടെ ഉദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനം ഉണ്ടായതായി ജീവനക്കാര്‍ മൊഴി നല്‍കിയത് കേസില്‍ നിര്‍ണ്ണായകമാണ്.
സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കര്‍ണാടക സര്‍ക്കാരും രംഗത്തെത്തി.കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വ്യവസായികളെ വേട്ടയാടുകയാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആരോപിച്ചു.
ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: സുരക്ഷാവീഴ്ചയിൽ കന്റോൺമെന്റ് എസിക്ക് സ്ഥലംമാറ്റം
സംഭവത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.ബെംഗളൂരു സെന്‍ട്രല്‍ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.
റോയിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് ബെംഗളൂരുവില്‍ നടക്കും.
രാവിലെ സഹോദരന്റെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചവരെ പൊതുദര്‍ശനത്തിന് വെക്കും.തുടര്‍ന്ന് സംസ്കാരം നടക്കും.


തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരന്‍; ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി





