ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം: സുരക്ഷാവീഴ്ചയിൽ കന്റോൺമെന്റ് എസിക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: റയിഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേ റ്റ് (ഇ ഡി )ഉദ്യോഗസ്ഥർക്കെതിരെ സിപിഎം പ്രവർത്തകർ നടത്തിയ ആസൂത്രിത ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി കന്റോൺമെന്റ് പോലീസ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ജി അജയനാഥിനെയാണ് തിരക്കിട്ട് സ്ഥലം മാറ്റിയിരിക്കുന്നത്.
 കൊല്ലം റൂറൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ആയിരുന്ന വി ജയചന്ദ്രനാണ് പുതിയ കൻന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ. ജി അജയനാഥിനെ സംസ്ഥാന ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ആസ്ഥാന വിഭാഗം ഡിവൈഎസ്പി ആയാണ് മാറ്റിയിട്ടുള്ളത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലായിരുന്നു ഇ ഡി റെയിഡ്. റെയിഡ് പൂർത്തിയാക്കി പുറത്തേക്കിറങ്ങവെ വീടിനു മുന്നിലെ റോഡിൽ വച്ചായിരുന്നു ആസൂത്രിത ആക്രമണം.
ഇ ഡി ഉദ്യോഗസ്ഥർ യാത്ര ചെയ്ത മൂന്ന് കാറുകളും തകർക്കപ്പെട്ടു. ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റവുമുണ്ടായി. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനും ഡ്രൈവർക്കു മടക്കം പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലം തിരുവനന്തപുരം സിറ്റിയിലെ മ്യൂസിയം പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലായിരുന്നു. മ്യൂസിയം സ്റ്റേഷന്റെ മേൽനോട്ട ചുമതലയുള്ള പോലീസ് സബ് ഡിവിഷനാണ് കൻന്റോൺമെന്റ്.
വേണ്ടത്രസമയം ലഭിച്ചിട്ടും ആക്രമണം തടയുയുന്നതിൽ പോലീസ് പരാജയപ്പെട്ടതായാണ് ഉന്നതതല വിലയിരുത്തൽ.ഇ തിന്റെ ഉത്തരവാദി എന്നനിലയിലാണ് കൻന്റോൺ മെന്റ് അസിസ്റ്റന്റ് കമ്മിഷണറെ സ്ഥലം മാറ്റിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ തപോഷ് ബസുമിത്രയിയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം. സിറ്റിയിൽ വേണ്ടത്ര പരിചയമുള്ള ഉദ്യോഗസ്ഥനായിരുന്നില്ല അസം സ്വദേശിയായ ഡി സി പി. ഇദ്ദേഹത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിലും ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ )യിലേക്ക് ഡെപ്യൂട്ടേഷൻ ലഭിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിനെതിരെ മറ്റു നടപടികൾ ഉണ്ടാകില്ല. ആഭ്യന്തര വകുപ്പും പൊതുഭരണ വകുപ്പും ഇദ്ദേഹത്തിന് വിടുതൽ അനുവദിച്ചിട്ടുണ്ട്.
 മ്യൂസിയം എസ് എച്ച് ഒക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന. പ്രതികളുടെ അറസ്റ്റ് പൂർണമായാൽ അച്ചടക്ക നടപടി സ്വീകരിക്കും. കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റിയിലെ ഏതെങ്കിലും സ്പെഷ്യൽ യൂണിറ്റ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറാനും ആലോചിക്കുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.