കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയ് ജീവനൊടുക്കി; മരണം ബംഗളൂരുവില്‍; ആത്മഹത്യ ചെയ്തത് സ്വയം വെടിയുതിര്‍ത്ത്; മലയാളി ബിസിനസ്സുകാരന്റെ മരണം ഇഡി റെയ്ഡിനിടെ എന്ന് റിപ്പോര്‍ട്ട്

ബംഗ്ലൂരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് (Confident Group) ചെയര്‍മാനും മലയാളിയുമായ ഡോ. സി.ജെ. റോയ് (CJ Roy) ജീവനൊടുക്കി. ബംഗളൂരു റിച്ച്മണ്ട് സര്‍ക്കിളിലെ ഓഫീസില്‍ വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റ ഉടനെ തന്നെ അദ്ദേഹത്തെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സംഭവസ്ഥലത്ത് പോലീസ് എത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ റോയിയുടെ മരണം വ്യവസായ ലോകത്ത് ഞെട്ടലുളവാക്കിയിരിക്കുകയാണ്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും, ആദായനികുതി വകുപ്പിന്റെ (IT) പരിശോധനയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. റെയ്ഡ് നടക്കുന്നതിനിടെയാണ് വെടിവച്ചതെന്നും സൂചനയുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ളവരുടെ അടുത്ത സുഹൃത്താണ്. കൊച്ചിയാണ് സ്വദേശം.

ഇഡി റെയ്ഡിനിടെയാണ് ആത്മഹത്യയെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലും കേരളത്തിലുമായി നിരവധി റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. സിനിമാ നിര്‍മ്മാണ രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.