തിരുവനന്തപുരം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സജീവമായ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. കെ.എസ്.യു. നേതാവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുവ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെ നേമം മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഓരോ ജില്ലയിലും 25 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന എ.ഐ.സി.സി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നാല് വനിതകളെ തിരുവനന്തപുരത്ത് പരിഗണിക്കുന്നത്.കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ നിന്ന് അട്ടിമറി വിജയം നേടിയ വൈഷ്ണ, കോണ്‍ഗ്രസിന്റെ യുവമുഖമെന്ന നിലയിലാണ് നേമത്തേക്ക് പരിഗണിക്കപ്പെടുന്നത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ രമണി പി. നായരെ വാമനപുരം മണ്ഡലത്തിലേക്കാണ് പാര്‍ട്ടി ആലോചിക്കുന്നത്പാറശ്ശാല, അരുവിക്കര, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളിലൊന്നില്‍ ഫ്രീഡ സൈമണെയാണ് പരിഗണിക്കുന്നത്.
മുകേഷ് ഇനി സിനിമയിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; കൊല്ലത്ത് പകരക്കാരെ തേടി സിപിഎം; നടന് രാഷ്ട്രീയം മടുത്തു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വീണ എസ്. നായര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സാധ്യത പട്ടികയിലുണ്ട്.തിരുവനന്തപുരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറായ വൈഷ്ണ സുരേഷ് ശ്രദ്ധിക്കപ്പെടുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടപ്പെട്ടതിനെത്തുടര്ന്ന് ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിലൂടെയാണ് വൈഷ്ണ വോട്ടവകാശവും സ്ഥാനാര്‍ത്ഥിത്വവും തിരികെ നേടിയത്.
എല്‍.ഡി.എഫിന്റെ ഉറച്ച സീറ്റായ മുട്ടട വാര്‍ഡില്‍ സിറ്റിംഗ് കൗണ്‍സിലര്‍ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ കൗണ്‍സിലറായത്.


ട്വന്റി ട്വന്റിക്ക് വൻ തിരിച്ചടി; ലക്ഷ്മി പ്രിയയ്ക്കും വീണ നായർക്കും വോട്ടില്ല, സ്ഥാനാർത്ഥിത്വം റദ്ദാക്കി





