സെക്രട്ടേറിയറ്റിന് തൊട്ടുമുന്നില്‍ അനാശാസ്യവും ഭീഷണിയും! ഇത് സര്‍ക്കാരിനും നാണക്കേട്; സ്പാ പൂട്ടിച്ചു… പക്ഷെ എല്ലാവരും ‘സേഫ്’; കേസില്ലാതെ പ്രതികള്‍ തടിയൂരും; ‘സ്പര്‍ശന്‍ വെല്‍നസ് സ്പാ’യില്‍ പോലീസ് അന്വേഷണം ഇല്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് തൊട്ടുമുന്നില്‍ അനാശാസ്യവും ഭീഷണിയും നടന്നെന്ന ആക്ഷേപം ഉയര്‍ന്ന ‘സ്പര്‍ശന്‍ വെല്‍നസ് സ്പാ’ കോര്‍പ്പറേഷന്‍ പൂട്ടിച്ചെങ്കിലും, സ്പാ ഉടമകളും രാഷ്ട്രീയ ബന്ധമുള്ളവരും സുരക്ഷിതരായി പുറത്തേക്ക്. സ്പാ നടത്തിപ്പിന്റെ പിന്നിലെ ദുരൂഹതകള്‍ നിലനില്‍ക്കെ, പരാതിക്കാരിയായ യുവതി പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തത് പലരെയും രക്ഷപ്പെടുത്താനുള്ള നീക്കമാണെന്ന സംശയം ശക്തമാക്കുന്നു. പാങ്ങോട് സ്വദേശി മനോഹരന്റെ പേരിലാണ് സ്പായുടെ ലൈസന്‍സ് എന്നാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ പരിശോധനയ്ക്കിടെ സ്പായിലെ ജീവനക്കാരോട് ചോദിച്ചപ്പോള്‍ ഇങ്ങനെയൊരാളെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് അവര്‍ മൊഴി

വട്ടിയൂര്‍ക്കാവിലില്ല! ഡല്‍ഹി യാത്രയും ഉപേക്ഷിച്ചു; നിയമസഭയിലേക്കില്ലെന്ന് ആര്‍. ശ്രീലേഖ; ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് മുന്‍ ഡി.ജി.പിയും ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ പുറത്തേക്ക്. താന്‍ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ശ്രീലേഖ തന്നെ വ്യക്തമാക്കിയതോടെ മണ്ഡലം പിടിക്കാന്‍ ബി.ജെ.പി കണ്ടുവെച്ച ‘സെലിബ്രിറ്റി’ കാര്‍ഡ് നഷ്ടമായിരിക്കുകയാണ്. കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്രയില്‍ നിന്ന് ശ്രീലേഖ വിട്ടുനിന്നതും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയതും പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രവിജയം നേടിയ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര

‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ രാഷ്ട്രീയം; ജെന്‍സികളെ ചേര്‍ത്തു പിടിച്ച് ഭരണ തുടര്‍ച്ച; സിപിഎമ്മിന്റെ ഹാട്രിക് മോഹങ്ങളില്‍ വിപ്ലവ തീരുമാനങ്ങളും; നിയമസഭയിലേക്ക് മത്സരിക്കാന്‍ വേടനും?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവെ, അപ്രതീക്ഷിത നീക്കങ്ങളുമായി സി.പി.എം. മുഖ്യധാരാ രാഷ്ട്രീയക്കാരെ മാത്രം രംഗത്തിറക്കുന്ന പതിവ് രീതിയില്‍ നിന്ന് മാറി, ജനപ്രിയ സാംസ്‌കാരിക ബിംബങ്ങളെ കളത്തിലിറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായാണ് സൂചനകള്‍. ഈ പട്ടികയില്‍ പശസ്ത ഗായകന്‍ വേടനും ഉണ്ട്. നടി ഭാവനയെ അടക്കം സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം പരിഗണിക്കുന്നത്. ഇതിനിടെയാണ് ജെന്‍സികളെ ആകര്‍ഷിക്കാനുള്ള പുതിയ നീക്കം. കേരളത്തിലെ യുവത്വത്തിന്റെ ആവേശമായ റാപ്പര്‍ വേടനുമാണ് (ഹിരണ്‍ദാസ് മുരളി). യുവതലമുറയെ, പ്രത്യേകിച്ച് ‘ജെന്‍സി’ വോട്ടര്‍മാരെ പാര്‍ട്ടിയോട് ചേര്‍ക്കാന്‍ വേടന്റെ

തിരുവനന്തപുരത്ത് മേയര്‍ വിവി രാജേഷ് പൂട്ടിച്ചത് ബിജെപിക്കാരന്റെ സ്പാ? വിവി മേയറാകാതിരിക്കാന്‍ ചരടുവലിച്ച ‘നേതാവിന്റെ’ അനുയായിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സ്പാ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മേയര്‍ വി.വി. രാജേഷ് മുന്നോട്ട് പോകുമ്പോള്‍, ബിജെപിക്കുള്ളിലും അത് ചര്‍ച്ച. സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ‘സ്പര്‍ശന്‍ വെല്‍നസ് സ്പാ’ പൂട്ടിച്ച് മേയര്‍ വി.വി. രാജേഷ് മാതൃക കാട്ടിയപ്പോള്‍, നടപടി നേരിട്ടത് ബിജെപിയിലെ തന്നെ പ്രമുഖ നേതാവാണെന്നതാണ് ഇപ്പോള്‍ പാര്‍ട്ടി വൃത്തങ്ങളിലെ ചൂടുള്ള ചര്‍ച്ച. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മറ്റൊരു പ്രമുഖ പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ നേതാവിന്റേതാണ് പൂട്ടിച്ച ഈ സ്പാ. കോവളത്തും ഇയാള്‍ക്ക് സമാനമായ രണ്ടു

29-ൽ നിന്ന് 884-ലേക്ക്! കേരളത്തിൽ ബാറുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പത്ത് വർഷത്തെ കണക്കുകൾ പുറത്ത്

തിരുവനന്തപുരം: അന്ന് 29 ബാറുകൾ: ഇന്നു 884 എണ്ണം. ബാറുകളുടെ എണ്ണത്തിൽ കേരളത്തിൽ വൻകുതിച്ചുചാട്ടം. മദ്യലഭ്യത കുറയ്ക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടമാണിത്. ബാറുകളുടെ എണ്ണത്തിൽ 30 48. 28 ശതമാനം വർദ്ധനവാണ് കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ ഉണ്ടായിട്ടുള്ളത്. യുഡിഎഫ് സർക്കാർ 2016ൽ അധികാരമൊഴിയുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണം 29 മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ -2026 ൽ -ബാറുകളുടെ എണ്ണം 884 എണ്ണവും.യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 5177 കള്ളുഷാപ്പുകളാണ് കേരളത്തിൽ

എൽഡിഎഫ് തുടർഭരണത്തിനെതിരെ സാറാ ജോസഫും; സാംസ്കാരിക നായകരുടെ നിലപാടിൽ ഇടത് ക്യാമ്പുകളിൽ ആശങ്ക

തിരുവനന്തപുരം: എൽഡിഎഫിന്റെ തുടർഭരണത്തിനെതിരെ സാറാ ജോസഫും രംഗത്ത്.നേരത്തെ സച്ചിദാനന്ദനും തുടർ ഭരണത്തിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക നായകരും എഴുത്തുകാരും മൂന്നാം പിണറായി സർക്കാർ എന്ന പ്രചരണത്തിനെതിരെ രംഗത്തുവന്നത് എൽഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്ക ഉയ ർത്തിയിട്ടുണ്ട്. കടുത്ത ഇടതുപക്ഷ സഹയാത്രികനാ ണ് സച്ചിദാനന്ദൻ.സാറാ ജോസഫ് നേരത്തെ ആം ആദ്മി പാർട്ടിയിൽ ആയിരുന്നു. സച്ചിദാനന്ദന്റെയും സാറ ജോസഫിന്റെയും പരസ്യനിലപാടുകൾ പാർട്ടി അണികളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സച്ചിദാനന്ദന്റെ പ്രസ്താവന ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുതിർന്ന

തിരഞ്ഞെടുപ്പിന് മുൻപേ ശിവകുമാറിന് ‘അഗ്നിശുദ്ധി’; സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ ക്ലീൻ ചിറ്റ്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ രാഷ്ട്രീയ നേട്ടം നേടി വിഎസ് ശിവകുമാർ. അനധികൃത സ്വത്ത്‌ സമ്പാദന  കേസിൽ ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന വിഎസ് ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കേസ്. നേരിട്ടും ബിനാമികൾ വഴിയും ശിവകുമാർ കോടികളുടെ അനധികൃത നേട്ടം ഉണ്ടാക്കി എന്ന പരാതി സർക്കാർ അന്വേഷണത്തിനായി വിജിലൻസിന് കൈമാറുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷണത്തിന് ചുമതലപ്പെട്ട വിജിലൻസ് ആൻഡ്

“സച്ചിദാനന്ദന്റേത് സ്വന്തം അഭിപ്രായം; തുടർഭരണം വന്നാൽ കേരളത്തിൽ ‘പാവപ്പെട്ടവർ’എന്ന വാക്ക് ഉണ്ടാവില്ല : എംവി ഗോവിന്ദന്‍

കോഴിക്കോട്:കേരളത്തിൽ മുന്നണികൾ മാറി മാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്ന പ്രശസ്ത കവി സച്ചിദാനന്ദന്റെ നിരീക്ഷണത്തിന് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് വെച്ച് നടത്തിയ പ്രതികരണത്തിലാണ് സച്ചിദാനന്ദന്റെ വിമർശനങ്ങൾ തള്ളിയത്. സച്ചിദാനന്ദൻ ഉന്നയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും എന്നാൽ അതിനർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ തുടരരുത് എന്നല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തിൽ ‘പാവപ്പെട്ടവൻ’ എന്ന പ്രയോഗം തന്നെ ഇല്ലാതാകുമെന്നും, എല്ലാവരെയും ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുകയാണ്

നടിയും നര്‍ത്തകിയുമായ ആര്യ പാര്‍വതി വിവാഹിതയായി | Arya Parvathy

നടിയും നര്‍ത്തകിയുമായ ആര്യ പാര്‍വതിയും നടനും മോഡലുമായ ദിലീപും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ആര്യയുടെ കുഞ്ഞനുജത്തി ആദ്യ പാര്‍വതി (പാലു) വിവാഹച്ചടങ്ങുകളില്‍ ഉടനീളം മുഖ്യ ആകര്‍ഷണമായിരുന്നു. താലി ചാര്‍ത്തുമ്പോഴും പുടവ കൈമാറുമ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പം കുഞ്ഞുപെങ്ങളും സാക്ഷിയായി.സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ മെഹന്തി ചടങ്ങുകളുടെ വീഡിയോകള്‍ പങ്കുവെച്ചിരുന്നുവെങ്കിലും വിവാഹമാണെന്ന സൂചന ആരാധകര്‍ക്ക് നല്‍കിയിരുന്നില്ല. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ വാര്‍ത്ത പുറംലോകമറിഞ്ഞത്. മോഹിനിയാട്ടം നര്‍ത്തകി എന്ന നിലയില്‍

സമസ്തയുടെ നിലപാട് വെട്ടിലായി യു.ഡി.എഫ്; ജമാ അത്തെ ഇസ്ലാമി ബന്ധം പുനരാലോചനയ്ക്ക് ലീഗിലും ആവശ്യം

ജമാ അത്തെ ഇസ്ലാമിക്കെതിരെ സമസ്ത സ്വീകരിച്ച പരസ്യനിലപാട് യു.ഡി.എഫില്‍ ആശങ്കയുണ്ടാക്കുന്നു. നിയമസഭാതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലീം വോട്ടുകളെ വലിയതോതില്‍ ബാധിക്കാവുന്ന ഈ തീരുമാനം യു.ഡി.എഫില്‍ വലിയ പ്രതിസന്ധിക്ക് വഴിവച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലീം ലീഗിനുള്ളില്‍. ഇപ്പോള്‍ തന്നെ ജമാ അത്തെ ഇസ്ലാമി ബന്ധവുമായി ബന്ധപ്പെട്ട് ലീഗിനുള്ളില്‍ വല്ലാത്ത അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം അവരുടെ വോട്ടുബാങ്കായ സമസ്തകൂടി നിലപാട് കടുപ്പിച്ചതോടെ എന്തുവേണമെന്ന ആലോചന ലീഗിലും തുടങ്ങിയിട്ടുണ്ട്. വികസനത്തില്‍ നിന്നും ജമാ അത്തെ ഇസ്ലാമിയിലേയ്ക്കും ശബരിമലയിലേക്കും ചര്‍ച്ച തിരിച്ചുവിടുക എന്നതാണ്