കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടന പരിപാടിയില്‍നിന്ന് നടന്‍ ദിലീപിനെ ഒഴിവാക്കി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ക്ഷണിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ഷേത്ര ഭരണസമിതി ഈ തീരുമാനം എടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് ശേഷം അതിജീവിതയും മുന്‍ ഭാര്യ മഞ്ജു വാര്യരും വിധിയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായതും ദിലീപിനെ ഒഴിവാക്കിയതും. ജനുവരി 23-ന് ആരംഭിക്കുന്ന എറണാകുളം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കേവല ഭൂരിപക്ഷമായ 51 അംഗങ്ങളെ ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സ്വതന്ത്രരെ ഒപ്പം നിര്‍ത്താന്‍ ശ്രമം തുടങ്ങി. ഇതിനിടെ ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസും സിപിഎമ്മും അണിയറയില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നടന്ന 100 വാര്‍ഡുകളില്‍ ബിജെപിക്ക് 50, എല്‍ഡിഎഫിന് 29, യുഡിഎഫിന് 19 എന്നിങ്ങനെയാണ് സീറ്റ് നില. ഭരണം സുഗമമാക്കാന്‍ ഒരു അംഗത്തിന്റെ പിന്തുണ കൂടി ബിജെപിക്ക് അനിവാര്യമാണ്.
Exclusive, Latest News
തദ്ദേശവിജയം ആത്മവിശ്വാസം; ജോസ് കെ മാണി വിഭാഗത്തെ തിരികെ കൊണ്ടുവരാന്‍ നീക്കം; ലീഗുമായി കൂടിയാലോചിച്ച് മുന്നണി വിപുലീകരണം വേഗത്തിലാക്കും; പിവി അന്‍വറിനേയും ശ്രേയംസ് കുമാറിനേയും ഒപ്പം കൂട്ടും; ബിഡിജെഎസിനെ കൊണ്ടു വരാന്‍ അടൂര്‍ പ്രകാശ്; ന്യൂനപക്ഷ പിന്തുണ നിലനിര്‍ത്തി ഭൂരിപക്ഷവിഭാഗങ്ങളെ ഒപ്പം ചേര്‍ക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങിന് കോണ്‍ഗ്രസ്
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ മികച്ച വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങി യുഡിഎഫ്. തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുന്നതിനായി ഈയാഴ്ച കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങള്‍ ചേരും. യുഡിഎഫ് വിട്ടു പോയവരെ തിരികെ എത്തിക്കും. കേരളാ കോണ്‍ഗ്രസ് എമ്മും സോഷ്യലിസ്റ്റ് ജനതയും വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും. ബിഡിജെഎസിനെ എന്‍ഡിഎയില്‍ നിന്ന് കൊണ്ടു വരാനും പദ്ധതിയുണ്ട്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. മുന്നണി വിപുലീകരണത്തിനാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്.
Latest News, Special Story
മഞ്ജു വാര്യര്‍ കണ്ടെന്ന് പറയുന്ന സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല; ദിലീപ് അതിജീവിതയ്ക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നിഷേധിച്ചു എന്ന ആരോപണത്തിനുള്ളത് വാക്കാലുള്ള മൊഴി; മെമ്മറി കാര്‍ഡിന്റെ ഹാഷ് മൂല്യത്തിലുണ്ടായ മാറ്റം തെളിവു മൂല്യം കുറയ്ക്കില്ല; ദിലീപ് രക്ഷപ്പെട്ടത് എന്തുകൊണ്ട്?
കൊച്ചി: 2017-ലെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രതികാരമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അതിജീവിത മഞ്ജു വാര്യരെ അറിയിച്ചതിനുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെ പ്രേരണ എന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഈ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ കണ്ടെന്ന് പറയുന്ന സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വാദത്തിന് ഉപോല്‍ബലകമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസറും ഡിജിപി റാങ്കിലെത്തിയ ആദ്യ ഐപിഎസുകാരിയുമായ ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറാകും. ഈ നിര്‍ണായക തീരുമാനത്തോട് ബിജെപി ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടന്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയേക്കും. മേയര്‍ പദവിയിലേക്ക് ശ്രീലേഖ എത്തുന്നതോടെ കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമാണ് കുറിക്കപ്പെടുക. ബിജെപിയുടെ ആദ്യ വനിതാ മേയറായാണ് അവര്‍ തലസ്ഥാനത്തെ നയിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമായ പാലാ നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ വിജയം ഭരണസമിതിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക ശക്തിയായി മാറി. കഴിഞ്ഞ തവണ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ, സഹോദരന്‍ ബിജു എന്നിവരുടെ വിജയം യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഈ മൂന്ന് വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യുഡിഎഫ്, ബിനു പുളിക്കക്കണ്ടം പക്ഷത്തിന് പിന്തുണ നല്‍കിയിരുന്നു. പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തില്‍ വിജയിച്ച മൂന്ന് സ്വതന്ത്രര്‍ യുഡിഎഫിനെ






