തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുലച്ച് വമ്പന്‍ സെക്‌സ് സ്‌കാന്‍ഡല്‍ വിവാദം. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത്, സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ ‘ആര്‍ഷഭാരത സംസ്‌കാരം’ മറന്ന് ക്രോസ് മസാജിംഗും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയ സ്പാ സെന്ററിന്റെ ഉടമസ്ഥന്‍ ബിജെപി സംസ്ഥാന നേതാവായ ഷൈന്‍ ലാല്‍ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്ദീപ് വാര്യര്‍ രംഗത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ നേതാവിന്റെ പിതാവിന്റെ പേരിലാണ് ഈ വിവാദ സ്പാ
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക് സേഷന്റെ (ഗിഫ്റ്റ്) ഡയറക്ടറെ യോഗ്യതകളിൽ ഇളവ് വരുത്തി നിയമിക്കാൻ നീക്കം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചെയർമാനായ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് ഏറെ അടുപ്പമുള്ള ഒരു വ്യക്തിയെ ഡയറക്ടറായി നിയമിക്കുന്നതിനു വേണ്ടിയാണ് പ്രൊഫസ്സർ യോഗ്യതയിൽ ഇളവ് വരുത്തി തിരക്കിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പു വിഞാപനം വരുന്നതിനു മുൻപ് വേണ്ടപ്പെട്ട ആളെ നിയമിക്കാനാണ്
തൃശൂർ: ജനസൗഹൃദ പോലീസിംഗിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പുതിയ സബ് ഇന്‍സ്പെക്ടര്‍മാരോട് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖറിന്റെ ആഹ്വാനം. പരമ്പരാഗത പോലീസിംഗിന്‍റെ രീതികള്‍ അനുദിനം മാറിവരികയാണ്. അതിനനുസൃതമായി പോലീസ് ഓഫീസര്‍മാര്‍ അവരവരുടെ വൈദഗ്ദ്ധ്യമേഖലകള്‍ വിപുലപ്പെടുത്തണം-സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു. കേരള പൊലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 73 പൊലീസ് സബ് ഇന്‍സ്പെക്ട്ര്‍മാരുടെ പാസിംഗ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍, വിര്‍ച്വല്‍ അറസ്റ്റ്, ക്രിപ്റ്റോ കറന്‍സി വഴിയുള്ള തട്ടിപ്പുകള്‍,
ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങള്‍ക്കും ടെക് കമ്പനികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2021-ലെ ഐടി നിയമത്തില്‍ നിര്‍ണ്ണായക ഭേദഗതികള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി വന്‍തോതില്‍ വെട്ടിക്കുറച്ചതും എഐ നിര്‍മ്മിത ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് പുതിയ പരിഷ്‌കാരത്തിലെ പ്രധാന വശങ്ങള്‍. ഫെബ്രുവരി 20 മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരും. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന സാവകാശം കേന്ദ്രം കുത്തനെ കുറച്ചു.സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 3 മണിക്കൂറിനകം പോസ്റ്റുകള്‍
തിരുവനന്തപുരം : തിരുവനന്തപുരം ജവഹര്‍നഗറില്‍ അമേരിക്കന്‍ മലയാളി ഡോറ അസറിയ ക്രിപ്സിന്റെ 10 കോടി രൂപ വിലമതിക്കുന്ന ഭൂമിയും വീടും തട്ടിയെടുത്ത കേസില്‍ വനിതാ സബ് രജിസ്ട്രാര്‍ കെ. ലക്ഷ്മിയുടെ അറസ്റ്റോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ആള്‍മാറാട്ടത്തിനും വ്യാജരേഖകള്‍ ചമയ്ക്കാനും ഒത്താശ ചെയ്തതിന് വനിതാ സബ് രജിസ്ട്രാര്‍ കെ. ലക്ഷ്മി വാങ്ങിയത് 10 ലക്ഷം രൂപയും 10 വിലകൂടിയ മൊബൈല്‍ ഫോണുകളുമാണെന്ന് പോലീസ് കണ്ടെത്തി.രജിസ്‌ട്രേഷന് മുന്‍പും ശേഷവും ലക്ഷ്മിയും ആധാരമെഴുത്തുകാരന്‍ മണികണ്ഠനും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ന്യൂഡൽഹി:കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സജീവമാക്കി. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന്റെ ഭാഗമായി, തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മിഷൻ പുറപ്പെടുവിച്ചു .കേരളത്തെ കൂടാതെ അസം,തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. തിരഞ്ഞെടുപ്പ് ജോലികളുള്ള ഉദ്യോഗസ്ഥരെ അവരുടെ സ്വന്തം ജില്ലകളിൽ നിയമിക്കാൻ പാടില്ല.കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരേ ജില്ലയിൽ മൂന്ന് വർഷം കാലാവധി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയും
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നിൽ ദുബായ്, കൊളംബോ പോർട്ടുകളുടെ ഒത്താശയുണ്ടായിരുന്നുവെന്ന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ പ്രസ്താവനയ്ക്കെതിരെ ലത്തീൻ അതിരൂപത. മന്ത്രിയുടെ പരാമർശം തികച്ചും അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് അതിരൂപത വ്യക്തമാക്കി. വിഴിഞ്ഞം സമരമുഖത്ത് നടന്ന പോലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഫാ. യൂജിൻ പെരേര ആവശ്യപ്പെട്ടു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ തങ്ങളുടെ ബിസിനസ്
ആലപ്പുഴ:ലഹരിക്കേസിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങിയ ആലപ്പുഴയിലെ അഭിഭാഷക അഡ്വ. സത്യമോൾ (46) വീടിനുള്ളിൽ ജീവനൊടുക്കി. മകനോടൊപ്പം മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിലായ ഇവർ , ജാമ്യം ലഭിച്ച് വീട്ടിലെത്തിയതിന് പിന്നാലെയാണ് തൂങ്ങിമരിച്ചത്. കരുനാഗപ്പള്ളി കുടുംബക്കോടതിയിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്നു സത്യമോള്‍. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവർ പോലീസ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ സത്യമോൾക്കും മകൻ സൗരവ്ജിത്തിന്റെയും പക്കൽ നിന്നും ആദ്യം മൂന്ന് ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. തുടർന്ന് അമ്പലപ്പുഴയിലെ ഇവരുടെ
തിരുവനന്തപുരം : ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (AKPCTA) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ. ബിജുകുമാര്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ. സോജു എസ്. പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.ഡോ. സുമേഷ് ജി.എസ്., ഡോ. രഞ്ജുകൃഷ്ണന്‍, ഡോ. ശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.ഡോ. ജഹാംഗീര്‍ സ്വാഗതവും എന്‍.കെ. സുനില്‍കുമാര്‍
തിരുവനന്തപുരം: ആർസിസിയിൽ താൽക്കാലിക സ്റ്റാഫ് നേഴ്സുമാരെ നിയമിക്കാൻ സർക്കാർ അനുമതി. നേരത്തെ ഈ തസ്തികയിലേക്കുള്ള റാങ്ക് പട്ടിക ക്രമക്കേടിനെതുടർന്ന് റദ്ദാക്കിയിരുന്നു. എഴുത്ത് പരീക്ഷ നടത്തുന്നതിനായി തിരുവനന്തപുരത്തെ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുമായി കരാറിൽ ഏർപ്പെടാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ആർസിസിക്ക് അനുമതി നൽകിയിട്ടുണ്ട്. നേരത്തെ അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികളിൽനിന്നും എഴുത്തു പരീക്ഷയുടെ ഫീസായി 91,000 രൂപ ശേഖരിച്ചിരുന്നു. പുതിയ എഴുത്തു പരീക്ഷയ്ക്ക് ഇതിനേക്കാൾ കൂടുതൽ തുക ചെലവാകുമെങ്കിൽ അത്










