കുറ്റപത്രം വൈകുന്നു; ശബരിമല കേസിൽ എൻ. വാസുവിനും സ്വാഭാവിക ജാമ്യത്തിന് വഴിതെളിയുന്നു

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിത് നാളെ വിധി പറയും. കേസിലെ മൂന്നാം പ്രതിയാണ് വാസു. വാസുവിന്റെ ജാമ്യഹർജിന്മേൽ വാദം പൂർത്തിയായിട്ടുണ്ട്. ജയിലിലായി 90 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിനാണ് വാസുവിന്റെ ശ്രമം. റിമാൻഡിൽ 90 ദിവസം പൂർത്തിയാക്കുന്ന പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് നിയമപരമായ അർഹതയുണ്ട്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ

രാജ്ഭവനില്‍ സംഘി ‘സൈബറിടം’; വിദ്വേഷം വിളമ്പുന്നവര്‍ക്ക് ഗവര്‍ണറുടെ പൊന്നാടയെന്ന് ആരോപണം പദവി മറന്ന് അര്‍ലേക്കറുടെ ‘ആദരിക്കല്‍’; കട്ടക്കലിപ്പില്‍ സിപിഎം, പിണറായി പ്രതിഷേധം അറിയിച്ചേക്കും

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ലോക്ഭവനെ ബിജെപി സെല്ലായി മാറ്റുന്നു എന്ന ആരോപണത്തിന് പുതിയ ആയുധം നല്‍കി ‘സൈബര്‍ പരിവാറുകാരുടെ’ രാജ്ഭവന്‍ സന്ദര്‍ശനം. സമൂഹമാധ്യമങ്ങളില്‍ സംഘപരിവാറിന് വേണ്ടി വിദ്വേഷ പ്രചാരണം നടത്തുന്ന ഒമ്പതംഗ സൈബര്‍ സംഘത്തെ രാജ്ഭവനില്‍ വിളിച്ച് പൊന്നാട അണിയിച്ച് ആദരിച്ച ഗവര്‍ണറുടെ നടപടി വന്‍ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയാണ്. ലസിത പാലക്കല്‍ ഉള്‍പ്പെടെയുള്ള തീവ്ര സൈബര്‍ പോരാളികള്‍ക്ക് ഗവര്‍ണര്‍ നേരിട്ട് ‘സര്‍ട്ടിഫിക്കറ്റ്’ നല്‍കിയതിനെതിരെ സിപിഎം കടുത്ത പ്രതിഷേധത്തിലാണ്. സമൂഹമാധ്യമങ്ങളില്‍ നിരന്തരം വിദ്വേഷ പോസ്റ്റുകള്‍

തുടര്‍ഭരണത്തിനെതിരെ തുടര്‍ച്ചയായ വിമര്‍ശനം ; കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സി.പി.എം . തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ സച്ചിദാനന്ദന്റെ വടൂക്കരയിലെ വീട്ടിലെത്തി

തൃശൂര്‍ : കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍ തുടര്‍ ഭരണത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ സി.പി.എം അനുനയ നീക്കം ആരംഭിച്ചു. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ സച്ചിദാനന്ദന്റെ വടൂക്കരയിലെ വീട്ടിലെത്തി നേരിട്ട് കൂടിക്കാഴ്ച നടത്തിയതോടെ വിവാദങ്ങള്‍ തണുപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. സാഹിത്യ അക്കാദമി ഉപാധ്യക്ഷന്‍ അശോകന്‍ ചരുവിലിനൊപ്പമാണ് ജില്ലാ സെക്രട്ടറി സച്ചിദാനന്ദനെ കാണാനെത്തിയത്.സച്ചിദാനന്ദന്‍ പാര്‍ട്ടി അംഗമല്ലെന്നും അദ്ദേഹത്തിന് വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ അദ്ദേഹം ഉദ്ദേശിച്ച

ജോസിനെ വിരട്ടി പിണറായി; യുഡിഎഫിലേക്ക് പോയാല്‍ റോഷിയെ എതിരിടണം; മാണി സി. കാപ്പന്റെ വെളിപ്പെടുത്തലില്‍ പാലാ ഇളകുന്നു; കുരിശുപള്ളി മാതാവിന് മുന്നില്‍ സത്യം ചെയ്യാന്‍ വെല്ലുവിളിയുമായി മാണി സി കാപ്പന്‍; ജോസ് കെ മാണിയുടെ പ്രതികരണം നിര്‍ണ്ണായകം

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങും മുന്‍പേ പാലായില്‍ മാണിയുടെ മകനും മാണിയുടെ പേരുള്ളവനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. യുഡിഎഫിലേക്ക് മടങ്ങാന്‍ വട്ടംകൂട്ടുന്ന ജോസ് കെ. മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന മാണി സി. കാപ്പന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ഭൂകമ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്നണി വിട്ടാല്‍ വിശ്വസ്തനായ റോഷി അഗസ്റ്റിനെ തന്നെ ജോസിനെതിരെ മത്സരരംഗത്തിറക്കുമെന്ന് പിണറായി താക്കീത് നല്‍കിയതായാണ് കാപ്പന്‍ ആരോപിക്കുന്നത്. റോഷി അഗസ്റ്റിന്‍ എന്തിനാണ് ഇപ്പോഴും എല്‍ഡിഎഫില്‍ തുടരുന്നതെന്ന രഹസ്യം

പ്രഖ്യാപനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശോഭനയുള്‍പ്പെടെയുളളവര്‍ക്ക് ഡിലിറ്റ് നല്‍കാതെ കാലടി വാഴ്‌സിറ്റി

തൃശൂര്‍ : കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഡി.ലിറ്റ്  പ്രഖ്യാപനം അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കാത്തത് വിവാദമാകുന്നു. നടി ശോഭന ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ബിരുദം നല്‍കാനുള്ള തീരുമാനം ഇതുവരെ നടപ്പിലായില്ല. 2021-ലാണ് മൂന്ന് വ്യത്യസ്ത മേഖലകളില്‍ പ്രഗത്ഭരായ വ്യക്തികള്‍ക്ക് ഡി.ലിറ്റ് നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചത്:ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്. രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ പ്രതിഭയായ ശോഭന.സംസ്‌കൃത സാഹിത്യത്തിലെയും ഗവേഷണത്തിലെയും സംഭാവനകള്‍ പരിഗണിച്ച്. കാലടി സര്‍വകലാശാലയുടെ മുന്‍ വി.സിയായ ഡോ. എന്‍.പി.

സി. ദിവാകരനെ പിടിച്ചുകെട്ടാന്‍ സിപിഎം; ചൂരക്കറിക്ക് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ ‘വെടിക്കെട്ടുമായി’ വീണ്ടും മുന്‍മന്ത്രി; ദിവാകരന്‍ യുഡിഎഫിലേക്കോ? ഉടന്‍ നടപടിയെടുക്കാന്‍ സിപിഐക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഎം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തിക്കൊണ്ട് തുടര്‍ച്ചയായ വിവാദ പ്രസ്താവനകള്‍ നടത്തുന്ന സി. ദിവാകരനെ നിലയ്ക്ക് നിര്‍ത്തണമെന്ന ആവശ്യവുമായി സിപിഎം. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നിരന്തരം പൊതുവേദിയില്‍ അപമാനിക്കുന്ന ദിവാകരനെതിരെ അടിയന്തര അച്ചടക്ക നടപടി വേണമെന്ന് സിപിഎം നേതൃത്വം സിപിഐയോട് ആവശ്യപ്പെടും. ദിവാകരന്റെ പോക്ക് യുഡിഎഫ് പാളയത്തിലേക്കാണെന്ന ഉറച്ച വിലയിരുത്തലിലാണ് സിപിഎം കേന്ദ്രങ്ങള്‍. പിണറായി വിജയന്റെ ‘മീന്‍കറി’ കഥ പറഞ്ഞ് ചിരിപ്പിച്ചതിന് പിന്നാലെ കേരളത്തില്‍ ഒരു ‘ചുക്കും ചുണ്ണാമ്പും’ ഇല്ലെന്ന കടുത്ത വിമര്‍ശനവുമായാണ് ദിവാകരന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. യുവാക്കള്‍

ശ്രേയാംസ് കുമാറിന് യുഡിഎഫില്‍ ‘നോ എന്‍ട്രി’; കല്‍പ്പറ്റയും വടകരയും കോവളവും വിട്ടൊരു കളിയ്ക്ക് കോണ്‍ഗ്രസ് ഇല്ല; കൂത്തുപറമ്പ് തിരിച്ചുപിടിക്കുന്നത് ആര്‍ജെഡിയെ തഴയുകയാണെന്ന സന്ദേശം നല്‍കാന്‍

കണ്ണൂര്‍: ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രേയാംസ് കുമാറിനും ആര്‍ജെഡിക്കും കഴിയില്ല. ഈ പാര്‍ട്ടിയ്ക്ക് യുഡിഎഫില്‍ ഇടം കിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ആര്‍ജെഡി ആവശ്യപ്പെടുന്ന കല്‍പ്പറ്റ, വടകര, കോവളം സീറ്റുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇക്കാരണത്താല്‍ തന്നെ ശ്രേയാംസ് കുമാറുമായി ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്ന കല്‍പ്പറ്റ നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. സിറ്റിംഗ് സീറ്റ് ഒരു കാരണവശാലും ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വടകരയിലാകട്ടെ ആര്‍എംപി

എഎസ്പി കുറുപ്പ് വെട്ടിലാകുമോ? മോഹന്‍ലാല്‍ നല്‍കിയ സ്വര്‍ണ്ണം എങ്ങോട്ട് പോയി? കൊടിമര അട്ടിമറിക്ക് പിന്നിലെ കറുത്ത കൈകള്‍ പുറത്തേക്ക്; 2011ലെ ഛായം പൂശയും സംശയത്തില്‍

ശബരിമല: ശബരിമലയിലെ സ്വര്‍ണ്ണക്കൊടിമര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കഥകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പും സംശയനിഴലിലാകുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളും പ്രമുഖ വ്യവസായികളും ഭക്തിപൂര്‍വ്വം നല്‍കിയ കിലോക്കണക്കിന് സ്വര്‍ണ്ണം എവിടെപ്പോയി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അഡ്വ. രാജഗോപാലന്‍ നായരുടെ നേതൃത്വത്തിലുള്ള 2011ലെ ബോര്‍ഡും സംശയത്തിന്റെ നിഴലിലാണ്. 2011-ല്‍ തുടങ്ങിയ ആസൂത്രിതമായ അട്ടിമറി നീക്കങ്ങളാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയുടെ വന്‍ വിവാദമായി പടരുന്നത്. 2018-ല്‍ എഎസ്പി കുറുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ

ശബരിമല കേസിൽ ഗോവർദ്ധന് തിരിച്ചടി! ജാമ്യാപേക്ഷ സുപ്രീം കോടതി ; കള്ളപ്പണ ഇടപാടുകളിൽ ഇ.ഡി അന്വേഷണവുംതള്ളി;

ന്യൂഡല്‍ഹി : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സ്വര്‍ണ്ണം വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ അന്വേഷണം അതീവ ഗൗരവകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സമയത്ത് ജാമ്യം നല്‍കി ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം മാത്രം പുതിയ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയില്‍

ഫെബ്രുവരി 12-ന് ദേശീയ പൊതുപണിമുടക്ക്; കേരളം നിശ്ചലമാകും! അറിയേണ്ടതെല്ലാം

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്ക് ഫെബ്രുവരി 12-ന് നടക്കും. കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണമാകുമെന്നും ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ . പത്ത് പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി ഏകദേശം 30 കോടി തൊഴിലാളികള്‍ സമരത്തില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം നിര്‍ത്തലാക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക.കേരളത്തില്‍