പുതുയുഗ യാത്രയുടെ വേദിയില്‍ വി.ഡി. സതീശനെ സാക്ഷിയാക്കി ഷാഫി പറമ്പിലിന്റെ നീരസ പ്രകടനം ; വേദിയില്‍ പരസ്യമായി തര്‍ക്കം

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കോഴിക്കോട് കുറ്റ്യാടിയിലെ സ്വീകരണ വേദിയില്‍ നാടകീയ രംഗങ്ങള്‍. ജാഥാ ക്യാപ്റ്റനായ സതീശന്റെ പ്രസംഗത്തിന് മുന്‍പ് തന്നെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിനെച്ചൊല്ലി ഷാഫി പറമ്പില്‍ എം.പി.യും പ്രാദേശിക നേതാക്കളും തമ്മില്‍ വേദിയില്‍ വെച്ച് പരസ്യമായ പിടിവലിയുണ്ടായി. സാധാരണ നിലയില്‍ ജാഥാ ക്യാപ്റ്റന്‍ സംസാരിക്കുന്നതിന് തൊട്ടുമുന്‍പാണ് പ്രധാന നേതാക്കള്‍ സംസാരിക്കാറുള്ളത്. എന്നാല്‍ കുറ്റ്യാടിയിലെ യോഗത്തില്‍ അധ്യക്ഷനായ ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫി പറമ്പിലിനെ ഒഴിവാക്കി നേരിട്ട് വി.ഡി.

ശബരിമല കൊടിമരക്കേസിൽ വിജിലൻസ് ‘സർജിക്കൽ സ്ട്രൈക്ക്’! ആർ. മഹേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം

കൊല്ലം: ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ മൂന്നാം പ്രതി എൻ വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ഡോ. സി എസ് മോഹിത് ആണ് ജാമ്യം അനുവദിച്ചത്. ശബരിമല സ്വർണ്ണക്കൊ ള്ള കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിൽ മോചിതനാകുന്ന നാലാമത്തെ ആളാണ് എൻ വാസു.തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും ദേവസ്വം ബോർഡ് മുൻ കമ്മിഷണറും ആയിരുന്നു അദ്ദേഹം.കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും മറ്റു പ്രതികളായ മുരാരി ബാബു, ശ്രീകുമാർ എന്നിവർക്കും നേരത്തെ സ്വാഭാവിക

ദീപക്കിന്റെ മരണം; ഇൻസ്റ്റാഗ്രാം വ്ലോഗർ ഷിംജിതയ്ക്ക് ജാമ്യം!

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ദീപക് ബസില്‍ വച്ച് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്നും അതിനെതിരെയാണ് പ്രതികരിച്ചതെന്നുമാണ് ഷിംജിതയുടെ വാദം. ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുന്നത് വരെ ജാമ്യം നല്‍കരുത് എന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഷിംജിതയുടെ ബോധപൂര്‍വ്വമായ മാനസിക പീഡനവും

ഔദ്യോഗിക ചടങ്ങുകളില്‍ ഇനി വന്ദേമാതരം നിര്‍ബന്ധം! കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് പുറത്ത്‌

ന്യൂഡല്‍ഹി : രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ സുപ്രധാന തീരുമാനം. ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങുകള്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനവും അഭിസംബോധനയും, ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികള്‍, സ്‌കൂള്‍ അസംബ്ലികളിലും ദേശീയ ഗീതം ആലപിക്കാവുന്ന ചടങ്ങുകളും വന്ദേമാതരം നിര്‍ബന്ധമാക്കിയ  പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള 3 മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പതിപ്പാണ് ആലപിക്കേണ്ടത്.ദേശീയ ഗാനവും ദേശീയ ഗീതവും

ശബരിമല കേസില്‍ എന്‍. വാസുവിനും ജാമ്യം! പ്രമുഖരെല്ലാം പുറത്തേക്ക്; അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമര്‍ശനം

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മൂന്നാം പ്രതി എന്‍ വാസുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ഡോ. സി എസ് മോഹിത് ആണ് ജാമ്യം അനുവദിച്ചത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ച് ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാണ് എന്‍ വാസു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ദേവസ്വം ബോര്‍ഡ് മുന്‍ കമ്മിഷണറും ആയിരുന്നു അദ്ദേഹം.കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും മറ്റു പ്രതികളായ മുരാരി ബാബു, ശ്രീകുമാര്‍ എന്നിവര്‍ക്കും നേരത്തെ സ്വാഭാവിക

Exclusive | പോലീസ് തലപ്പത്ത് അഴിച്ചുപണി? 10 പുതിയ IPS കാർക്ക് ഉടൻ നിയമനം;അന്വേഷണ മികവിന് അംഗീകാരമായി പ്രജീഷ് തോട്ടത്തിലിനും പി വിക്രമനും അടക്കം പത്തു പേര്‍ക്ക് ഐപിഎസ്; ജോസി ചെറിയാനും പട്ടികയില്‍; 2023-2024 വര്‍ഷത്തെ ഐപിഎസ് കണ്‍ഫര്‍മേഷന് കേന്ദ്ര വിജ്ഞാപനം; ആ പത്തു പേരുടെ പട്ടിക വയര്‍ലെസ് എക്‌സ്‌ക്ലൂസീവായി പുറത്ത് വിടുന്നു

ന്യൂഡല്‍ഹി: കേരള പോലീസിലെ പത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ് (ഇന്ത്യന്‍ പോലീസ് സര്‍വീസ്) പദവി നല്‍കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നു. സംസ്ഥാന പോലീസ് സര്‍വീസില്‍ (SPS) നിന്ന് ഐപിഎസ് കേഡറിലേക്കുള്ള സ്ഥാനക്കയറ്റത്തിന് 2026 ഫെബ്രുവരി 9-ന് യുപിഎസ്സി അംഗീകാരം നല്‍കുകയായിരുന്നു. 2023, 2024 വര്‍ഷങ്ങളിലെ സെലക്ട് ലിസ്റ്റ് പ്രകാരമാണ് പത്ത് ഒഴിവുകളിലേക്ക് നിയമനം നടത്തിയിരിക്കുന്നത്. സ്ഥാനക്കയറ്റം ലഭിച്ചവര്‍: സെലക്ട് ലിസ്റ്റ് 2023: എ. നസീം ബി. കൃഷ്ണകുമാര്‍ (ജൂനിയര്‍ 1) പ്രജീഷ് തോട്ടത്തില്‍ ഇ.

കൊച്ചി മെട്രോയുടെ ചുവടുപിടിച്ച് വാട്ടര്‍ മെട്രോയും രാജ്യമെങ്ങും; ബെഹ്റയുടെ ‘മാസ്റ്റര്‍ പ്ലാനിന്’ കേന്ദ്രത്തിന്റെ പച്ചക്കൊടി; ഡല്‍ഹി മെട്രോയ്ക്ക് ഡിഎംആര്‍സി എങ്ങനെയോ, അതുപോലെ ഇനി ഇന്ത്യയിലെ വാട്ടര്‍ മെട്രോകള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വഴികാട്ടും

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോ ഇനി ഇന്ത്യയുടെ നെറുകയിലേക്ക്. റെയില്‍ മെട്രോയുടെ കാര്യത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) കൈവരിച്ചതിന് സമാനമായ വളര്‍ച്ച ഇനി കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിനും സാധ്യമാകുമെന്ന് ഉറപ്പായി. കൊച്ചി മെട്രോയുടെ എം.ഡി. ലോക്നാഥ് ബെഹ്റയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്. രാജ്യത്തെ 18 പ്രധാന നഗരങ്ങളില്‍ വാട്ടര്‍ മെട്രോ വ്യാപിപ്പിക്കാനുള്ള കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കരട് മാര്‍ഗരേഖ കൊച്ചിക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

ഇന്ന് അര്‍ദ്ധരാത്രി 12 കഴിഞ്ഞാല്‍ വണ്ടി പുറത്തിറക്കണ്ട; പണി കിട്ടും… രാജ്യം മൊത്തം പണിമുടക്ക്; പക്ഷേ കേരളത്തില്‍ മാത്രം ‘അടച്ചുപൂട്ടല്‍’; സാധാരണക്കാരന്റെ നടുവൊടിക്കാന്‍ വീണ്ടുമൊരു കരിദിനം

തിരുവനന്തപുരം: ഇന്ന് അര്‍ദ്ധരാത്രി 12 മണി കഴിഞ്ഞാല്‍ മലയാളികള്‍ വീടിന് പുറത്തിറങ്ങാന്‍ നില്‍ക്കണ്ട, പണി പാളും! രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്ക് കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ‘ബന്ദായി’ മാറും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണ നിലയിലായിരിക്കുമ്പോഴാണ് ‘പ്രബുദ്ധ കേരളം’ മാത്രം നാളെ സ്തംഭിക്കാന്‍ പോകുന്നത്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വണ്ടി നിരത്തിലിറക്കരുത് എന്ന നേതാക്കളുടെ അഭ്യര്‍ത്ഥനയില്‍ ഒളിഞ്ഞിരിക്കുന്നത് പരോക്ഷമായ ഭീഷണിയാണോ എന്ന ആശങ്കയിലാണ് പൊതുജനം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് സമരമെങ്കിലും അതിന്റെ ദുരിതം

എസ്‌ഐടി അന്വേഷണം ആഗോള അയ്യപ്പ സംഗമത്തിലേക്കും! ദേവസ്വം ബോര്‍ഡിന് 3.4 കോടിയുടെ നഷ്ടം; എ.എസ്.പി. കുറുപ്പിനെതിരെ വിജിലന്‍സ്‌

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമവും എസ്‌ഐടി അന്വേഷണ പരിധിയിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് നടന്ന സംഗമത്തെക്കുറിച്ചാണ് അന്വേഷണം.ഇത്രയും വലിയൊരു പരിപാടി നടത്താന്‍ തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ ഔദ്യോഗിക മിനുട്സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.സംഗമത്തിനായി ചെലവാക്കിയ തുകയുടെ ഉറവിടത്തിലും വിനിയോഗത്തിലും വലിയ അവ്യക്തതകളുണ്ട്. ഇതിനെക്കുറിച്ച് ചര്‍ച്ച

തലസ്ഥാനത്ത് ‘ക്രോസ് മസാജ്’ നടത്തിയത് രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനോ? സദാചാര ക്ലാസ് എടുക്കുന്നവരുടെ ‘സുഖചികിത്സ’ കേന്ദ്രം പൂട്ടിച്ച മേയര്‍ക്ക് ബിഗ് സല്യൂട്ട്! ആര്‍ഷഭാരത സംസ്‌കാരം പ്രസംഗിക്കുന്നവരുടെ മുഖംമൂടി വലിച്ചുകീറി സന്ദീപ് വാര്യര്‍; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ സ്പാ വിവാദം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുലച്ച് വമ്പന്‍ സെക്‌സ് സ്‌കാന്‍ഡല്‍ വിവാദം. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത്, സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ ‘ആര്‍ഷഭാരത സംസ്‌കാരം’ മറന്ന് ക്രോസ് മസാജിംഗും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയ സ്പാ സെന്ററിന്റെ ഉടമസ്ഥന്‍ ബിജെപി സംസ്ഥാന നേതാവായ ഷൈന്‍ ലാല്‍ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്ദീപ് വാര്യര്‍ രംഗത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ നേതാവിന്റെ പിതാവിന്റെ പേരിലാണ് ഈ വിവാദ സ്പാ