തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ചുവപ്പുക്കൊടി പാറിച്ച വിപ്ലവനായിക ആതിര ഗ്രേസിനെ വളഞ്ഞിട്ടാക്രമിക്കാന്‍ നോക്കിയവര്‍ക്ക് നിരാശ. വെള്ളറടയുടെ മണ്ണില്‍ കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത പെണ്‍കരുത്തിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയെ അടിക്കാന്‍ നോക്കിയ രാഷ്ട്രീയ എതിരാളികള്‍ക്ക് ആതിരയുടെ മറുപടി അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രഹരമായി മാറി. ഇതോടെ ആ സെല്‍ഫി വിവാദം അവസാനിക്കുകയാണ്. ബാലസംഘത്തിലൂടെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച്, എസ്എഫ്‌ഐയിലൂടെ പോരാട്ടവീര്യം വീണ്ടെടുത്ത്, ലോ അക്കാദമിയിലെ നിയമപഠനത്തിലൂടെ കരുത്താര്‍ജ്ജിച്ച ഈ 25-കാരി സിപിഎമ്മിന്റെ ചടുലമായ നീക്കമായിരുന്നു. നാലുതവണ വെള്ളറടയെയും രണ്ടുതവണ പൂവച്ചലിനെയും പ്രതിനിധീകരിച്ച
പത്തനംതിട്ട: ശബരിമല ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആഗോള അയ്യപ്പസംഗമം വൻ സാമ്പത്തിക ധൂർത്തിനും അഴിമതിക്കും വേദിയായതായി വെളിപ്പെടുത്തുന്ന രേഖകൾ പുറത്ത്. ഇവന്റ് മാനേജ്‌മെന്റിനായി മാത്രം എട്ട് കോടിയിലേറെ രൂപ ചെലവിട്ടതായും സുപ്രധാന ചട്ടങ്ങൾ ലംഘിച്ചതായും ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുമായാണ് 8.22 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. അടിസ്ഥാന സൗകര്യങ്ങൾക്കും ഇവന്റ് മാനേജ്‌മെന്റിനും മാത്രമായി ഇത്ര വലിയ തുക അനുവദിച്ചതിൽ ദുരൂഹതയുണ്ട്.
കോഴിക്കോട്: റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ നിയമലംഘകനെ തടഞ്ഞുനിർത്തി പാഠം പഠിപ്പിച്ച വയോധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കോഴിക്കോട് ചാലപ്പുറം സ്വദേശിനിയായ പ്രഭാവതി അമ്മയാണ് നിയമലംഘകർക്ക് മുന്നിൽ സധൈര്യം നിലയുറപ്പിച്ച് ഇപ്പോൾ ‘പാൻ കേരള’ സ്റ്റാറായി മാറിയിരിക്കുന്നത്. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു സിനിമാ സ്റ്റൈലിനെ വെല്ലുന്ന ഈ സംഭവം. പ്രഭാവതി അമ്മ ഫുട്പാത്തിലൂടെ നടന്നു വരുമ്പോൾ എതിർദിശയിൽ നിന്ന് ഒരു സ്കൂട്ടർ പാഞ്ഞെത്തുകയായിരുന്നു. വഴിമാറിക്കൊടുക്കാൻ തയ്യാറാവാതിരുന്ന വയോധിക സ്കൂട്ടർ അവിടെത്തന്നെ തടഞ്ഞു.
തിരുവനന്തപുരം: തലസ്ഥാന നഗരിയെ കലയുടെ മാസ്മരികതയിൽ ആറാടിക്കാൻ നിശാഗന്ധി നൃത്തോത്സവത്തിന് (Nishagandhi Fest 2026) നാളെ തുടക്കമാകും. വൈകുന്നേരം 6 മണിക്ക് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ ഈ വർഷത്തെ നിശാഗന്ധി പുരസ്കാരം പ്രശസ്ത മണിപ്പൂരി നർത്തകി പത്മശ്രീ ദർശന ജാവേരിക്ക് ചടങ്ങിൽ സമ്മാനിക്കും. ഒന്നര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 13
തിരുവനന്തപുരം: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രേഖ രതീഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോ സൈബറിടത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ജീവിതത്തിൽ നിർണ്ണായകമായ ഒരു തീരുമാനമെടുത്തുവെന്നും ഉടൻ തന്നെ ഒരു പുതിയ അധ്യായം ആരംഭിക്കുമെന്നുമാണ് താരം വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെക്കാലമായി സിംഗിൾ മദറായി കഴിയുന്ന താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘എ ന്യൂ ചാപ്റ്റർ’ (A New Chapter) എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ തന്റെ മുൻകാല ജീവിതത്തിലെ വേദനകളെയും നിശബ്ദതയെയും കുറിച്ചും
ചെന്നൈ: പ്രമുഖ ഫുഡ് ബ്രാൻഡായ ‘മന്ന’യുടെ വിപണി ഏറ്റെടുത്ത് മുകേഷ് അംബാനിയുടെ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് . സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള മന്നയെ ഏകദേശം 156.42 കോടി രൂപയ്ക്കാണ് റിലയൻസ് സ്വന്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ഏറ്റെടുക്കലിലൂടെ ദക്ഷിണേന്ത്യൻ ഭക്ഷ്യവിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്നാട്ടിലും കേരളത്തിലും ഉൾപ്പെടെ പോഷകാഹാര രംഗത്തെ വിശ്വസ്ത ബ്രാൻഡാണ് മന്ന. ചെറുധാന്യങ്ങൾ (Millets) ഉപയോഗിച്ചുള്ള
സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അനന്തരാവകാശിയായി മകൾ കിം ജു-എ നിയോഗിക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) ആണ് സാഹചര്യത്തെളിവുകൾ നിരത്തി ഈ നിഗമനത്തിലെത്തിയത്. ഈ മാസം അവസാനം പ്യോങ്യാങ്ങിൽ നടക്കാനിരിക്കുന്ന വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ ഇത് സംബന്ധിച്ച ഔദ്യോഗിക സൂചനകൾ ഉണ്ടായേക്കുമെന്നാണ് നിരീക്ഷണം. കഴിഞ്ഞ കുറച്ചു കാലമായി കിം ജോങ് ഉന്നിനൊപ്പം പ്രധാന ഔദ്യോഗിക പരിപാടികളിലും വിദേശ സന്ദർശനങ്ങളിലും കിം ജു-എ സ്ഥിരസാന്നിധ്യമാണ്. ചൈന സന്ദർശന വേളയിൽ ഉന്നതതല
കൊച്ചി: ബിവറേജ് കോർപ്പറേഷന്റെ (Bevco) കീഴിലുള്ള മലബാർ ഡിസ്റ്റിലറീസ് നിർമ്മിക്കുന്ന പുതിയ മദ്യത്തിന് പേരും ലോഗോയും കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ച മത്സരത്തിന്റെ എല്ലാ തുടർനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. കൊല്ലത്തെ കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. സർക്കാർ സ്ഥാപനം തന്നെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് അബ്കാരി ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന തരത്തിലുള്ള പരസ്യങ്ങൾ നേരത്തെ വലിയ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗത്തെ അദ്ദേഹം വിലക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യാവസ്ഥ വെളിപ്പെടുത്തി ജനപ്രതിനിധി ആതിര ഗ്രേസ് രംഗത്ത്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ സംഭവത്തെ ചില കേന്ദ്രങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും താൻ സെൽഫിയെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആതിര വ്യക്തമാക്കി. വെള്ളറട ഡിവിഷനിൽ നിന്നുള്ള സിപിഎം അംഗമാണ് ആതിര. ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനാണ് താൻ പോയതെന്ന് ആതിര പറഞ്ഞു. ആ സമയത്ത് ഫോണിൽ ഒരു കോൾ വന്നത്
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കാനുള്ള നീക്കവുമായി ബിജെപി. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഇത് സംബന്ധിച്ച പ്രമേയം സഭയിൽ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രിമാർക്കെതിരായ ആരോപണങ്ങളും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ചുള്ള പരാമർശങ്ങളും, എപ്‌സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്ന ആരോപണവുമാണ് സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദത്തിന് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ










