നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ ‘മെഗാ ഫ്രോഡ്’; വരാത്തവര്‍ക്ക് എട്ട് ലക്ഷം! അയ്യപ്പന്റെ പേരില്‍ തീവെട്ടിക്കൊള്ള; ഇടത് സര്‍ക്കാര്‍ പ്രതിരോധത്തില്‍! വിജിലന്‍സ് കേസിന് പ്രതിപക്ഷ നീക്കം; ധൂര്‍ത്തിന്റെ ‘പമ്പാ കഥ’ പുറത്ത്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന കോടികളുടെ വെട്ടിപ്പ് ഇടത് സര്‍ക്കാരിനെ വെട്ടിലാക്കുന്നു. ഭക്തിയുടെ പേരില്‍ നടന്ന തീവെട്ടിക്കൊള്ള സഭയിലും തെരുവിലും കത്തിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ സംഗമം വിജിലന്‍സ് അന്വേഷണത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. ഇതോടെ സംഗമത്തിന്റെ മറവില്‍ നടന്ന പണംവാരിക്കല്‍ സര്‍ക്കാരിന് വലിയ തലവേദനയായി മാറിക്കഴിഞ്ഞു. പ്രശ്‌നം അതിവേഗം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഹൈക്കോടതിയുടെ കര്‍ക്കശമായ നിലപാട് ഭരണകൂടത്തെ വിറപ്പിക്കുകയാണ്. നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍

കോഴിക്കോട് രാജാവാര്; ഷാഫിയും രാഘവനും നേര്‍ക്കുനേര്‍; രണ്ടുപതിറ്റാണ്ടത്തെ സീറ്റുദാരിദ്ര്യം മറികടക്കാന്‍ പോര് പാരയാകുമോ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എം.കെ. രാഘവനും ഷാഫി പറമ്പിലും തമ്മിലുള്ള പോര് മുറുകുന്നു. നിര്‍ണ്ണായകമായ നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോഴിക്കോട് ജില്ലയില്‍ താനാണ് പ്രധാനി എന്നുകാട്ടാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നാണ് എം.കെ. രാഘവന്‍പക്ഷത്തിന്റെ ആരോപണം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ഒരു സീറ്റുപോലും കോണ്‍ഗ്രസിന് നേടാന്‍ കഴിയാത്ത ജില്ലയില്‍ ഇക്കുറി പ്രകടനം മെച്ചമാക്കാനുള്ള ശ്രമം നടക്കുന്ന വേളയിലാണ് മുതിര്‍ന്ന രണ്ടു നേതാക്കള്‍ തമ്മിലുള്ള ബലപരീക്ഷണം കോണ്‍ഗ്രസിന് തലവേദനയാകുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കുറ്റ്യാടിയിലുണ്ടായ സംഭവങ്ങളുടെ

കേരള കോണ്‍ഗ്രസി(എം)ന് 13 സീറ്റ് തന്നെ കിട്ടിയേക്കും; കുറ്റ്യാടി നല്‍കില്ല; പകരം തിരുവനന്തപുരം സെന്‍ട്രല്‍ പരിഗണനയില്‍

കേരള കോണ്‍ഗ്രസി(എം)ന്റെ 13 സീറ്റ് എന്ന ആവശ്യം ഇക്കുറി ഇടതുമുന്നണി അനുവദിച്ചുകൊടുക്കും. ഇക്കുറി കുറ്റ്യാടിക്ക് പകരം തിരുവനന്തപുരം സെന്‍ട്രല്‍ മാണി കോണ്‍ഗ്രസിന് ലഭിക്കാനാണ് സാദ്ധ്യത. തൊണ്ടിമുതല്‍ മാറ്റിയ കേസില്‍ ആന്റണിരാജുവിന്റെ നിയമസഭാംഗത്വം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ആ സീറ്റ് മാണി കോണ്‍ഗ്രസിന് നല്‍കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഇടതുമുന്നണിയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് (?ം) മാറിയ കഴിഞ്ഞ തവണയും അവര്‍ക്ക് 13 സീറ്റുകളാണ് നല്‍കിയതെങ്കിലും സി.പി.എമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ മൂലം കുറ്റ്യാടി സീറ്റ് തിരികെ നല്‍കേണ്ടി വന്നിരുന്നു. സി.പി.എം തിരികെ ഏറ്റെടുത്ത ആ

പാങ്ങോട് സൈനിക ക്യാമ്പിൽ വൻ സുരക്ഷാവീഴ്ച; രണ്ടുകോടിയുടെ ആനക്കൊമ്പുകൾ കടത്തി! പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അതീവ സുരക്ഷാ മേഖലകളിലൊന്നായ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ മോഷണം പോയി. ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബിൽ പ്രദർശിപ്പിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് കാണാതായത്. 1929-ൽ അന്നത്തെ തിരുവിതാംകൂർ ഭരണകൂടം സൈന്യത്തിന് ഉപഹാരമായി നൽകിയവയായിരുന്നു ഇവ. സംഭവത്തിൽ പൂജപ്പുര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി ക്യാമ്പിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിന് ശേഷമാണ് ആനക്കൊമ്പുകൾ നഷ്ടപ്പെട്ടതെന്നാണ് നിഗമനം. ഈ ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും

തൃശൂർ പൂരം കലക്കലിൽ പൊലീസിന് ക്ലീൻ ചിറ്റ്! പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്; തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് വഴിതുറന്ന തൃശൂർ പൂരം കലക്കലിൽ പൊലീസിനെ കുറ്റവിമുക്തരാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പൂരം അലങ്കോലപ്പെട്ടത് പൊലീസിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമല്ലെന്നും തിരുവമ്പാടി ദേവസ്വത്തിന്റെ കടുപ്പമേറിയ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമായതെന്നും എ.ഡി.ജി.പിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 16 മാസം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. വിവാദത്തിൽ ഉൾപ്പെട്ട എ.ഡി.ജി.പി അജിത് കുമാറിനെതിരെ റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് സൂചന. മഠത്തിൽ വരവ് സമയത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തലിലുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നു

ഹസീന യുഗം അവസാനിച്ചു; ബംഗ്ലാദേശിൽ ബിഎൻപി തരംഗം! കേവല ഭൂരിപക്ഷം കടന്നു ; ,താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കും

ധാക്ക:  രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശിൽ ബിഎൻപിക്ക് (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) ചരിത്ര വിജയം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിഎൻപി കേവല ഭൂരിപക്ഷം മറികടന്ന് അധികാരത്തിലേക്ക് നീങ്ങുകയാണ്. ഇതുവരെ ഫലം പുറത്തുവന്ന 204 മണ്ഡലങ്ങളിൽ 158 സീറ്റുകളിലും വിജയിച്ചാണ് ബിഎൻപി കരുത്തറിയിച്ചത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎൻപി ചെയർമാനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ധാക്ക, ബോഗ്ര എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. ഇതോടെ താരിഖ്

“തിരുവനന്തപുരത്തെ വിജയം ചെറുതല്ല; ജനവിശ്വാസം കാത്തുസൂക്ഷിക്കണം !കേരളം ലക്ഷ്യമിടാൻ മോദി; മേയർ വി വി രാജേഷ് ഉൾപ്പടെ ബിജെപി ജനപ്രതിനിധി സംഘവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ഒന്നര മണിക്കൂർ നീണ്ട ചർച്ചയിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള കർമ്മപദ്ധതികൾ അദ്ദേഹം മുന്നോട്ടുവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ വിജയത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണമെന്ന് നിർദ്ദേശിച്ചു. ഗുജറാത്തിലെ തന്റെ രാഷ്ട്രീയ അനുഭവങ്ങൾ വിവരിച്ച അദ്ദേഹം, ജനപ്രതിനിധികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട! എല്ലാം വിരൽത്തുമ്പിൽ; പോൽ ആപ്പിന്റെ പുതിയ സേവനങ്ങൾ അറിയാം | Pol-App

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് സുരക്ഷിതവും വേഗത്തിലുമുള്ള സേവനങ്ങൾ ഉറപ്പാക്കാൻ കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ ആപ്പ്’ (Pol-App Download) കൂടുതൽ വിപുലീകരിക്കുന്നു. പൊലീസ് സ്റ്റേഷനുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ 34 ഓളം സേവനങ്ങളാണ് നിലവിൽ ആപ്പിലൂടെ ലഭ്യമാകുന്നത്. സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ആപ്പിന്റെ രൂപകൽപ്പന. ഉപഭോക്താവിന്റെ ലൊക്കേഷൻ  തിരിച്ചറിഞ്ഞ് ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷൻ ഏതാണെന്ന് കണ്ടെത്താനും അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാനും ആപ്പ് സഹായിക്കും.

മുതിർന്ന റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ടി. മാധവ മേനോൻ അന്തരിച്ചു; കേരളപ്രഭ പുരസ്കാര ജേതാവിന് വിട

തിരുവനന്തപുരം ∙ മുതിർന്ന റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും കേരള സർക്കാരിന്റെ ‘കേരളപ്രഭ’ പുരസ്കാര ജേതാവുമായ ടി.മാധവ മേനോൻ (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം പോങ്ങുംമൂട് ബാപ്പുജി നഗർ ബിഎൻ 333 ‘സായികൃപ’യിൽ ആയിരുന്നു അന്ത്യം. സംസ്കാരം വെളളിയാഴ്ച(13–02–2026) ഉച്ചയ്ക്ക് ഒരു മണിക്ക് കഴക്കൂട്ടം ശാന്തിതീരം സെമിത്തേരിയിൽ. 1954 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പൊതു ഭരണം, ഗോത്രവർഗ ക്ഷേമം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. പാലക്കാട് ജില്ലാ കലക്ടർ, ന്യൂഡൽഹിയിലെ സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ,

കരാറുകാരുടെ ബില്ലുകള്‍ പാസാക്കാത്തത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതു കൊണ്ട്; ആര്യാ രാജേന്ദ്രന്‍ മേയര്‍ ആയിരിക്കുമ്പോള്‍ പാസാക്കിയ പദ്ധതികളുടെ രേഖകള്‍ കൃത്യമായി പരിശോധിക്കാതെ പണം കൊടുക്കാന്‍ കഴിയില്ലെന്ന് മേയര്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലും ഓണ്‍ലൈന്‍ ഫയല്‍ പാസാക്കല്‍

ആര്യയുടെ കാലത്തെ ഫയലുകള്‍ നോക്കാതെ പണം നല്‍കില്ല! ഡല്‍ഹിയിലിരുന്ന് ഭരണം നിയന്ത്രിച്ച് വി.വി. രാജേഷ്; നഗരസഭയിലെ ഭരണസ്തംഭന ആരോപണങ്ങള്‍ക്ക് മേയറുടെ മാസ് മറുപടി! തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണസ്തംഭനമെന്ന പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് മേയര്‍ വി.വി. രാജേഷ്. മേയറും സംഘവും ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വിരുന്നിന് പോയതോടെ നഗരസഭ അനാഥമായെന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രചാരണത്തിന് കണക്കിന് മറുപടിയാണ് രാജേഷ് നല്‍കുന്നത്. കരാറുകാരുടെ ബില്ലുകള്‍ പാസാക്കാത്തത് താന്‍ സ്ഥലത്തില്ലാത്തതുകൊണ്ടല്ലെന്നും, മറിച്ച് ആര്യ രാജേന്ദ്രന്‍ മേയറായിരുന്ന കാലത്തെ പദ്ധതികളുടെ രേഖകള്‍ അപൂര്‍ണ്ണമായതുകൊണ്ടാണെന്നുമാണ് മേയറുടെ തുറന്നടി.