തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ ഭജന നടത്താതെ നന്ദ ഗോവിന്ദം ഭജൻസ് എന്ന സംഘടനയ്ക്ക് 8 ലക്ഷം രൂപ നൽകിയെന്ന ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ അശ്രദ്ധയിൽ നിന്നുണ്ടായ ഒരു പിശകാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി പബ്ലിക് റിലേഷൻസ് ഓഫീസർ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ
മിലാൻ: 25-ാമത് ശൈത്യകാല ഒളിമ്പിക്സിന് ആവേശകരമായ തുടക്കം കുറിച്ചതിന് പിന്നാലെ ഇറ്റലിയിലെ അത്‌ലറ്റ്‌സ് വില്ലേജിൽ അപ്രതീക്ഷിത പ്രതിസന്ധി. കായികതാരങ്ങൾക്കായി സംഘാടകർ കരുതിയിരുന്ന 10,000 സൗജന്യ കോണ്ടങ്ങൾ വെറും മൂന്ന് ദിവസത്തിനുള്ളിൽ തീർന്നുപോയതാണ് അധികൃതരെ അമ്പരപ്പിച്ചിരിക്കുന്നത്. ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് സംഘാടക സമിതി.ഫെബ്രുവരി 6-ന് മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച ഗെയിംസിൽ 93 രാജ്യങ്ങളിൽ നിന്നായി 3,500-ലധികം അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. ഇറ്റാലിയൻ പത്രമായ ‘ലാ സ്റ്റാമ്പ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം,
കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്കുള്ളിൽ അധികാരത്തർക്കമുണ്ടെന്ന വാർത്തകളെ പൂർണ്ണമായും തള്ളിക്കൊണ്ട് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനകളെ സദുദ്ദേശത്തോടെയാണ് കാണുന്നതെന്നും തങ്ങൾക്കിടയിൽ സഹോദരതുല്യമായ ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലായിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചതും, ജോസിന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങി സംസാരിച്ചതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഇതിനോടാണ് ജോസ് കെ. മാണി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നവേളയിലും വിടാതെ പിന്തുടരുന്ന ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഇടതുമുന്നണിയുടെ ഉറക്കം കെടുത്തുന്നു. ഒന്ന് പരിഹരിച്ചുവരുമ്പോള്‍ മറ്റൊന്ന് എന്ന തരത്തില്‍ ദിനംതോറും പ്രതിസന്ധികള്‍ മുന്നില്‍ വന്നുപെടുന്നതില്‍ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പിനുമെതിരെ പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായ പ്രതിഷേധം പുകയുകുമാണ്. ദേവസ്വംവകുപ്പിന് ഇതിലൊന്നും ഒരു ബന്ധവുമില്ലെന്ന് പറയാമെങ്കിലും അതൊന്നും ജനങ്ങളില്‍ എത്തപ്പെടുന്നില്ലെന്നതാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്. അശ്രദ്ധയോ അല്ലെങ്കില്‍ അമിത ആത്മവിശ്വാസമോ മുന്നണിയെ പ്രതിസന്ധിയിലാക്കിയെന്ന വികാരം ഘടകകക്ഷികള്‍ക്കിടയിലുമുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണപാളി കവര്‍ച്ച കേസ് പുതിയൊരു തലത്തില്‍ എത്തിനില്‍ക്കുന്ന വേളയിലാണ് ആഗോള അയ്യപ്പസംഗമം
തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ഒരു കുട്ടികൂടി. ഈ വർഷം സമിതിയുടെ അമ്മത്തൊ ട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. ഇന്നലെ രാവിലെ 9.20 നാണ് അഞ്ചുദിവസം പ്രായമുള്ള ആൺകുഞ്ഞ് അമ്മത്തൊ ട്ടിലിൽ എത്തിയത്. പുതിയ അതിഥിക്ക് ‘വസന്ത്’ എന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി എത്തിയ വിവരം ലഭിച്ചുടൻ ആയമാരടക്കാമുള്ള അധികൃതർ ഓടിയെത്തി കുട്ടിയ്ക്ക് ആവശ്യമായ പരിചരണങ്ങൾ നൽകി. തുടർന്ന് ആശുപത്രിയിലെത്തിച്ചു വൈദ്യ പരിശോധന നടത്തി. ആരോഗ്യവാനായ കുഞ്ഞിന് 2.8 കിഗ്രാം ഭാരമുണ്ട്. മലയാളിയുടെ പ്രിയ കവി ഒഎൻവി
സന്നിധാനം: സ്വര്‍ണ്ണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പത്തിന്റെ കൈ മുറിച്ചെടുത്ത നടപടി സന്നിധാനത്തെ വിശ്വാസികളെയും തന്ത്രിയെയും ഒരുപോലെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അളക്കാനെന്ന പേരില്‍ ശില്‍പ്പത്തിന് അംഗഭംഗം വരുത്തിയതില്‍ തന്ത്രി കടുത്ത അതൃപ്തിയിലാണ്. എന്നാല്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണമായതിനാല്‍ പരസ്യമായി പ്രതികരിക്കാന്‍ കഴിയാത്ത ധര്‍മ്മസങ്കടത്തിലാണ് തന്ത്രി കുടുംബം. അംഗഭംഗം വന്ന ബിംബങ്ങളോ പാളികളോ ശ്രീകോവിലില്‍ നിലനിര്‍ത്തുന്നത് വലിയ ദോഷമാണെന്നിരിക്കെ, ദ്വാരപാലക ശില്‍പ്പങ്ങള്‍ പുതിയത് നിര്‍മ്മിക്കാന്‍ അനുമതി തേടി ദേവസ്വം
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാറിനെ സാംസ്‌കാരിക വേദികളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സിപിഎം തീരുമാനം. സര്‍ക്കാരിനെതിരെയും പാര്‍ട്ടിക്കെതിരെയും പരസ്യമായി രംഗത്തെത്തിയ പ്രേംകുമാറിന്റെ നിലപാട് അച്ചടക്കലംഘനമാണെന്നും ഒരു ഇടത് അനുഭാവിക്ക് ചേര്‍ന്നതല്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു. സച്ചിദാനന്ദന്റെ കാര്യത്തില്‍ പാര്‍ട്ടി ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന പ്രേംകുമാറിന്റെ വിമര്‍ശനത്തെ പാര്‍ട്ടി തള്ളി. സച്ചിദാനന്ദന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹം ഒരു സ്വതന്ത്ര ചിന്തകനും ലോകമറിയുന്ന എഴുത്തുകാരനുമാണെന്നാണ് പാര്‍ട്ടി ലൈന്‍. സച്ചിദാനന്ദന്റെ വിയോജിപ്പുകളെ ജനാധിപത്യപരമായി
കൊച്ചി: മാമല കക്കാട് പാറമടയിൽ പതിനാറുകാരിയായ ആദിത്യ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. പെൺകുട്ടി പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. കൊറിയൻ ചിത്രങ്ങളും ദുരൂഹമായ ഉള്ളടക്കങ്ങളുമുള്ള ഈ അക്കൗണ്ട് കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേഴ്‌സ് കുറഞ്ഞ നിലയിലാണെന്ന് പോലീസ് കണ്ടെത്തി. ആദിത്യ പഠിച്ചിരുന്ന സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി രഹസ്യമായി കൊണ്ടുവന്നിരുന്ന ഫോൺ കേന്ദ്രീകരിച്ചാണ് ഫോറൻസിക് പരിശോധന നടന്നത്. ഈ
കൊച്ചി: എളമക്കരയിൽ പത്തു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പെൺകുട്ടി ഒരു വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണത്തിന് തൊട്ടുമുൻപും പീഡനം നടന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ സംഭവത്തിൽ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ മാസം 16-നാണ് കൊച്ചിയിലെ വാടക വീടിനുള്ളിൽ പിതാവിനെ തൂങ്ങി മരിച്ച നിലയിലും മകളെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തിയത്. അമ്മ ജോലി
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലെ കണക്കുകളെച്ചൊല്ലിയുള്ള വിവാദം ആളിക്കത്തിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പങ്കിനെക്കുറിച്ച് സിപിഎം കേന്ദ്രങ്ങളില്‍ കടുത്ത സംശയം. ദേവസ്വം മന്ത്രി വി.എന്‍. വാസവനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചതെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും പാര്‍ട്ടിയും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചു കഴിഞ്ഞു. വിവാദം കൈകാര്യം ചെയ്ത രീതിയില്‍ ബോര്‍ഡിന് വീഴ്ച പറ്റിയെന്നും മതിയായ ജാഗ്രതയില്ലാതെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമാണോ എന്നാണ് പാര്‍ട്ടി സംശയിക്കുന്നത്. അയ്യപ്പസംഗമത്തിന്റെ










