ഇന്ത്യൻ വ്യോമസേനയുടെ കരുത്തറിയിക്കാൻ ‘വായുശക്തി 2026’;പാകിസ്ഥാനെ വിറപ്പിച്ച റഫാലും തേജസും അണിനിരക്കുന്നു

ന്യൂഡൽഹി: ഭാരതത്തിന്റെ വ്യോമപ്രതിരോധ ശേഷി വിളംബരം ചെയ്യുന്ന ബൃഹത്തായ വ്യോമാഭ്യാസ പ്രകടനം ‘വായുശക്തി 2026’ ഈ മാസം 27-ന് രാജസ്ഥാനിലെ പൊഖ്‌റാനിൽ നടക്കും. രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിൽ നിർണ്ണായകമായ ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന വ്യോമാഭ്യാസ പ്രകടനമാണിത്. അതിനൂതന യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ വൻ സന്നാഹമാണ് ഈ അഭ്യാസപ്രകടനത്തിൽ അണിനിരക്കുന്നത്. 77 യുദ്ധവിമാനങ്ങൾ, 43 ഹെലികോപ്റ്ററുകൾ, എട്ട് മിലിട്ടറി കാർഗോ വിമാനങ്ങൾ എന്നിവയാണ് വായുശക്തിയിൽ തങ്ങളുടെ പ്രഹരശേഷി പ്രദർശിപ്പിക്കുന്നത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ

വേണുവിനെ വെട്ടാന്‍ നേതാക്കള്‍ ഒന്നിക്കുന്നു; തരൂരിനെ മെരുക്കിയതും ഇതിന്റെ ഭാഗം

താന്‍ മത്സരത്തിനില്ലെന്ന് പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കെ.സി. വേണുഗോപാലിന് വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ സാദ്ധ്യത നല്‍കുമെന്ന് നേതാക്കള്‍ക്കിടയില്‍ ആശങ്ക. താന്‍ മത്സരത്തിനില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വരുന്ന നിയമസഭാതെരഞ്ഞെടുപ്പ്‌വിജയിച്ച് യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ താക്കോല്‍ സ്ഥാനത്തേയ്ക്ക് താനുമുണ്ടാകുമെന്ന സൂചന പലപ്പോഴായി വേണുഗോപാല്‍ പരോക്ഷമായി നല്‍കുന്നുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. അടുത്തിടെ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലുണ്ടായ നാണംകെട്ട പരാജയത്തിന്റെ ഭാരം തലയില്‍ കെട്ടിവച്ച് വേണുഗോപാലിന്റെ ഈ നീക്കത്തിനെ തടയിടാനുള്ള ശ്രമവും നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത

മാള്‍ ഓഫ് ട്രാവന്‍കൂറിലെ എസ്എഫ്‌ഐ ഗുണ്ടായിസം സര്‍ക്കാരിന് തിരിച്ചടിയാവുന്നു; പോലീസുകാരനെതിരായ കള്ളക്കേസ് റദ്ദാക്കും, കുട്ടി സഖാക്കളുടെ ക്രിമിനലിസത്തില്‍ തലസ്ഥാനത്ത് സിപിഎമ്മിന് അതൃപ്തി; തിരുത്തലിന് നീക്കം

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്ന നിരന്തരമായ ഗുണ്ടായിസം പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഷോപ്പിംഗ് മാളില്‍ വെച്ച് എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മിഥുന്‍ റോയിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍, മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥനെതിരെ എടുത്ത കള്ളക്കേസ് റദ്ദാക്കാന്‍ ഉന്നതതല നീക്കം തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും സത്യം പുറത്തുവരുകയും ചെയ്തതോടെയാണ് പോലീസിന് നിലപാട് മാറ്റേണ്ടി വന്നത്. ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ച് പോലീസുകാരനെതിരായ എഫ്ഐആര്‍ റദ്ദാക്കാനാണ് ആലോചന. അതേസമയം, പോലീസുകാരനെ തല്ലിയ എസ്എഫ്‌ഐക്കാര്‍ക്കെതിരെ നിസാരമായ ജാമ്യവകുപ്പുകള്‍ മാത്രമാണ്

ശബരിമല കൊടിമര കേസിൽ ഷാജി കൈലാസും രഞ്ജി പണിക്കരും വിജിലൻസിന് മൊഴി നൽകി! സ്വർണം നൽകിയത് നാണയങ്ങളായെന്ന് താരങ്ങൾ; മോഹൻലാലും സുരേഷ് ഗോപിയും എത്തും; സ്വർണം നൽകിയവരെ തേടി പരസ്യം നൽകാൻ നീക്കം

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ് കുമാർ, രഞ്ജി പണിക്കർ എന്നിവർ വിജിലൻസിന് മൊഴി നൽകി. കൊടിമരം സ്വർണ്ണം പൊതിയുന്നതിനായി ഭക്തർ നൽകിയ സ്വർണ്ണത്തിന്റെ കണക്കിലും ഉറവിടത്തിലും ഉണ്ടായ അവ്യക്തതയെക്കുറിച്ചാണ് വിജിലൻസ് സംഘം അന്വേഷിക്കുന്നത്. നാണയ രൂപത്തിലാണ് തങ്ങൾ സ്വർണ്ണം കൈമാറിയതെന്നാണ് താരങ്ങൾ മൊഴി നൽകിയിട്ടുള്ളത്. ഈ കേസിൽ മൊഴി നൽകാൻ തയ്യാറാണെന്ന് നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തുന്നതോടെ

അഴിമതി റിപ്പോർട്ട് ചെയ്തു, ഒടുവിൽ കിട്ടിയത് സ്ഥലംമാറ്റവും പീഡനവും; മനംനൊന്ത് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സ്വയം വിരമിച്ചു

കൊല്ലം: പോലീസ് സേനയ്ക്കുള്ളിലെ വഴിവിട്ട ഇടപാടുകളും അഴിമതിയും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നേരിടേണ്ടി വന്ന മാനസിക പീഡനത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സർവീസിൽ നിന്ന് വിരമിച്ചു. ശാസ്താംകോട്ട സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ. ഹർഷാദാണ് (49) ആറര വർഷത്തെ സർവീസ് ബാക്കിനിൽക്കെ പടിയിറങ്ങിയത്. പോലീസ് അസോസിയേഷന്റെ രാഷ്ട്രീയ സ്വാധീനവും ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുമാണ് ഹർഷാദിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ വീട്ടിൽ നിന്ന് കേബിൾ

പോലീസായാലും സഖാക്കളുടെ അടി കൊണ്ടോളണം; അടിച്ചവര്‍ക്ക് ജാമ്യമുള്ള കേസ്; അടികൊണ്ട പോലീസുകാരനെതിരെ ജാമ്യമില്ലാ കേസ്! ഇതാണ് ‘ഇന്നത്തെ’ കേരള പോലീസ്; മാള്‍ ഓഫ് ട്രാവന്‍കൂറിലേത് പോലീസുകാരനോടുള്ള കൊടും നീതി നിഷേധം; എല്ലാം രാഷ്ട്രീയം നിശ്ചയിക്കുമ്പോള്‍

തിരുവനന്തപുരം: അടി കിട്ടിയത് പോലീസുകാരന്, മര്‍ദ്ദിച്ചത് എസ്.എഫ്.ഐക്കാര്‍; പക്ഷേ പോലീസുകാരനെതിരെയും കേസെടുത്തു. കേരളാ പോലീസിന്റെ ദയനീയ അവസ്ഥ വെളിപ്പെടുത്തി തലസ്ഥാനത്തെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ അരങ്ങേറിയത് വിചിത്രമായ നടപടികള്‍.  മാളിലിട്ട് സഖാക്കളുടെ ചവിട്ടും തൊഴിയും ഏറ്റിട്ടും, ഭരണകക്ഷി ഗുണ്ടകളെ തൃപ്തിപ്പെടുത്താന്‍ പോലീസുകാരനെതിരെ തന്നെ കൗണ്ടര്‍ കേസെടുത്ത് നാണംകെട്ടിരിക്കുകയാണ് വഞ്ചിപ്പൂര്‍ പോലീസ്. അതും ജാ്മ്യമില്ലാ കേസ്. കഴിഞ്ഞ ഡിസംബര്‍ 31-ന് ശംഖുമുഖം ബീച്ചില്‍ പുതുവത്സര ഡ്യൂട്ടിക്കിടെ പ്രശ്‌നമുണ്ടാക്കിയ എസ്.എഫ്.ഐക്കാരെ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയി തടഞ്ഞിരുന്നു. ഈ

അഞ്ച് പേരിലൂടെ ഇനി അലിന്‍ ജീവിക്കും; കുഞ്ഞുമാലാഖയ്ക്ക് വിടചൊല്ലാന്‍ കേരളം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; മടക്കം ചരിത്രം കുറിച്ച്

തിരുവനന്തപുരം: മരണത്തിലും അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി മടങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞുമാലാഖ അലിന്‍ ഷെറിന്‍ എബ്രഹാം ചരിത്രത്തിലേക്ക്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ അലിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ ഔദ്യോഗിക ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന സ്ഥാനവും ഇനി അലിന് സ്വന്തമാകും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മല്ലപ്പള്ളി നെടുങ്ങാടുപള്ളി സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ചിലാണ് സംസ്‌കാരം നടക്കുക. മുഖ്യമന്ത്രി പിണറായി

ഡ്യൂട്ടിക്കിടെ തടഞ്ഞതിലുള്ള പക: മാളില്‍ കയറി സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ചു; നാലു ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ ചുമത്തിയത് ജാമ്യമുള്ള കുറ്റം മാത്രം; സഖാക്കള്‍ക്ക് വീണ്ടും സുഖസൗകര്യം; പോലീസില്‍ അമര്‍ഷം പുകയുന്നു

തിരുവനന്തപുരം: പുതുവത്സര തലേന്ന് ഡ്യൂട്ടിക്കിടെ തടഞ്ഞതിലുള്ള വിരോധം തീര്‍ക്കാന്‍ മാളില്‍ വെച്ച് സിവില്‍ പോലീസ് ഓഫീസറെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിപ്പൂര്‍ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പക്ഷേ ചെറിയവകുപ്പുകളാണ് ചുമത്തിയത്. കേരള പോലീസില്‍ സിവില്‍ പോലീസ് ഓഫീസറായ മിഥുന്‍ റോയിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 2025 ഡിസംബര്‍ 31-ന് ശംഖുമുഖം ബീച്ചില്‍ പുതുവത്സര ഡ്യൂട്ടിക്കിടെ, പോലീസിന്റെ നിര്‍ദ്ദേശം പാലിക്കാതെ പ്രശ്‌നങ്ങളുണ്ടാക്കിയ പ്രതികളെ മിഥുന്‍ വിലക്കിയിരുന്നു. ഈ വിരോധം

ഐഎസ്എൽ ഉദ്ഘാടന മത്സരം: കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് മോഹൻ ബഗാൻ; ഗോളുമായി മക്ലാരനും ആൾഡ്രെഡും

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിന് തോൽവിയോടെ തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ജാമി മക്ലാരൻ, ടോം ആൾഡ്രെഡ് എന്നിവരാണ് കൊൽക്കത്തൻ പടയ്ക്കായി വലകുലുക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ സർവ്വാധിപത്യം പുലർത്തിയ മോഹൻ ബഗാൻ 4-4-2 ഫോർമേഷനിലാണ് കളത്തിലിറങ്ങിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച ആതിഥേയർ 36-ാം മിനിറ്റിൽ തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തി. സൂപ്പർ

കോഴിക്കോട് ടൗൺ എസ്.ഐക്ക് കുത്തേറ്റു; ഗുണ്ടാപ്പട്ടികയിലുള്ള പ്രതി പിടിയിൽ

കോഴിക്കോട്: നഗരമധ്യത്തിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്.ഐ ഷാഫിക്കാണ് കുത്തേറ്റത്. സംഭവത്തിൽ വെസ്റ്റ്‌ഹിൽ സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷന് സമീപത്തെ ഹോട്ടലിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐക്ക് നേരെ ആക്രമണമുണ്ടായത്. ടൗൺ സ്റ്റേഷന് മുൻവശത്തുള്ള ഹോട്ടലിൽ ചായ കുടിക്കാനായി എത്തിയതായിരുന്നു എസ്.ഐ ഷാഫി. ഈ സമയം ഹോട്ടൽ ജീവനക്കാരനും പ്രതിയായ പ്രമോദും തമ്മിൽ രൂക്ഷമായ വാക്കുതർക്കം നടക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഇടപെട്ട എസ്.ഐ, ഹോട്ടലിൽ