ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1050 കോടി അനുവദിച്ചു! 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്കുള്ള ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഈ മാസം 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ തുക വർദ്ധിപ്പിച്ചതിന് ശേഷം കുടിശികയില്ലാതെ ഓരോ മാസവും വിതരണം ചെയ്യുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും.ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി തുക വീട്ടിലെത്തി

‘അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ അപകടം’;സ്റ്റുഡിയോയിലെ കൃത്രിമ കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി  സ്റ്റുഡിയോയിൽ എത്തിയ മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു. ബെംഗളൂരു മാഗഡി റോഡിലുള്ള സ്വകാര്യ സ്റ്റുഡിയോയിലാണ് ലക്ഷ്‌വീർ എന്ന കുട്ടി മരണപ്പെട്ടത്. ഏഴ് മാസം ഗർഭിണിയായ സ്വാതിയും സുഹൃത്തും ഷൂട്ടിംഗിനായി സ്റ്റുഡിയോയിൽ എത്തിയതായിരുന്നു.ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സ്റ്റുഡിയോ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്റ്റുഡിയോയ്ക്ക് അകത്തുള്ള കൃത്രിമ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  സ്റ്റുഡിയോയിൽ ആകർഷണത്തിനായി നിർമ്മിച്ച മൂന്ന് കൃത്രിമ കുളങ്ങളിൽ ഒന്നിലേക്ക് കുട്ടി കാൽ വഴുതി

പ്രധാനമന്ത്രിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തി; നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രമുഖ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചർച്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്തത് വിഷയത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ നയതന്ത്രതലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന പ്രധാന ആവശ്യം കാന്തപുരം ഉന്നയിച്ചു.നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളിൽ സുരക്ഷാ ഉപദേഷ്ടാവിന്റെ സാന്നിധ്യം, വിഷയത്തിൽ കേന്ദ്രം ഗൗരവകരമായ തുടർനീക്കങ്ങൾ ആലോചിക്കുന്നു എന്നതിന്റെ

ഇടിവളയുമായി ആക്രമണം; പോലീസിലെ ‘സ്ഥിരം പ്രശ്നക്കാരൻ’ മിഥുൻ റോയിക്കെതിരെ കുരുക്ക് മുറുകുന്നു

Mithun Roy CPO

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ജില്ലാ സായുധ റിസർവിലെ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയ് ചെറിയ മീനല്ല, പോലീസിലെ സ്ഥിരം പ്രശ്നക്കാരൻ. ഇടിവളയാണ് പ്രധാന ആയുധം. സമരസ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടെങ്കിൽ സമരക്കാരെ ആക്രമിക്കുകയാണ് ഇയാളുടെ സ്ഥിരം ശൈലി. അതിനു പാർട്ടി ഒന്നുമില്ല. സിപിഎം ആയാലും കോൺഗ്രസ് ആയാലും ബിജെപി ആയാലും മിഥുന് ഒരുപോലെ. മിഥുന്റെ അമിതാധികാര പ്രവർത്തികളെക്കുറിച്ച് മൂന്നു സ്പെഷ്യൽ റിപ്പോർട്ടുകൾ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് മേലധികാരികൾക്ക് നൽകിയിരുന്നു. പക്ഷേ ഒന്നിലും നടപടി ഉണ്ടായില്ലെന്ന് മാത്രം. ഏറ്റവും

തിരഞ്ഞെടുപ്പ് ചൂടില്‍ വീണ്ടും ശബരിമല; കേന്ദ്രം വിശ്വാസികള്‍ക്കൊപ്പം, കേരളത്തിന്റെ ‘മൗനം’ രാഷ്ട്രീയ ആയുധമാകും; ജനവിധിയെ സ്വാധീനിക്കാന്‍ വീണ്ടും ‘ശരണമന്ത്രം’; വരാനിരിക്കുന്നത് ഒരു ‘ശബരിമല തിരഞ്ഞെടുപ്പ്’ തന്നെ

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാന രാഷ്ട്രീയം വീണ്ടും ശബരിമല വിഷയത്തിലേക്ക് വഴിമാറുന്നു. സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കാന്‍ തീരുമാനിച്ചതോടെ, ‘ശബരിമല 2.0’ എന്ന നിലയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം മാറുകയാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പ്രധാന കാരണമായത് ശബരിമല വിഷയത്തിലെ കര്‍ക്കശ നിലപാടായിരുന്നു എന്ന തിരിച്ചറിവ് നിലനില്‍ക്കെ, പിണറായി സര്‍ക്കാരിന്റെ കോടതിയിലെ അടുത്ത നീക്കം അതിനിര്‍ണ്ണായകമാകും. തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍

ഗോവിന്ദന്‍ മാസ്റ്ററുടെ ‘പെന്‍ഷന്‍ നാടകം’ പൊളിഞ്ഞു; വിഡിയോ തിരക്കഥയെന്ന് വയോധികന്റെ വെളിപ്പെടുത്തല്‍; ബാലുശ്ശേരിയിലെ ‘അബദ്ധം’ ചതിയോ? പിണറായി കട്ടക്കലിപ്പില്‍

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയില്‍ വയോധികന്‍ പെന്‍ഷന്‍ തുക കൈമാറിയ സംഭവം ആസൂത്രിതമായ തിരക്കഥയെന്ന് വെളിപ്പെടുത്തല്‍ സിപിഎമ്മിന് തിരിച്ചടിയായി. സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ നടപടിക്കും സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. ബാലുശ്ശേരിയില്‍ നടന്ന സ്വീകരണത്തിനിടെ മൊയ്തീന്‍ എന്ന വയോധികന്‍ സ്റ്റേജിലെത്തി 2000 രൂപ ഗോവിന്ദന് നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, താന്‍ സ്വമനസ്സാലെ ചെയ്തതല്ല ഇതെന്നും ചിലര്‍

മോദിയോ രാഹുലോ? ; താപ്സി പന്നുവിന്റെ ‘കൈകൂപ്പിയുള്ള’ മറുപടി വൈറല്‍!

ബോളിവുഡ് താരം താപ്‌സി പന്നുവിന്റെ രാഷ്ട്രീയ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ടിവി 9  സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് തമാശരൂപേണയാണെങ്കിലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് നടി പരോക്ഷമായി പരാമർശിച്ചത്. അവതാരകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ കാണിച്ചുകൊണ്ട് ഇതിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ താപ്‌സിയോട് ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും വൈകാതെ നടി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു.എന്തുകൊണ്ടാണ് മോദിയെ തിരഞ്ഞെടുത്തതെന്ന അവതാരകന്റെ ചോദ്യത്തിന് നടി നൽകിയ മറുപടിയാണ്

ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിനായി ഹാജരായി; അറസ്റ്റ് ബുധനാഴ്ചയുണ്ടായേക്കും

തിരുവനന്തപുരം: ബലാത്സംഘ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിനായി പോലീസ് മുൻപാകെ ഹാജരായി. ആദ്യ ബലാൽസംഗം കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഇന്ന് ഹാജരായത്. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്ന് ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിഷ്കർഷിച്ചിരുന്നു. രാവിലെ പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം എന്നായിരുന്നു ഉത്തരവ്. ഇന്ന് രാവിലെ 10 മണിക്ക് ഹാജരായ രാഹുലിനെ പേരൂർക്കടയിലെ പോലീസ് ക്ലബായ അഗസ്ത്യയിലാണ് ചോദ്യം

നിലമ്പൂരില്‍ നിന്നുളള സിനിമാറ്റിക്കായ ‘മാല വിഴുങ്ങല്‍’ കേസിന് ആന്റി ക്ലൈമാക്‌സ്; കാത്തിരുന്നിട്ടും കിട്ടിയില്ല; മാല വിഴുങ്ങിയ കള്ളിയെ വെറുതെ വിട്ട് പോലീസ്! ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്ത് ‘മുട്ടന്‍ പണി’; വനിതാ പോലീസുകാര്‍ക്ക് പണി കിട്ടും!

മലപ്പുറം: നിലമ്പൂര്‍ പോലീസിന് ഇപ്പോള്‍ ഒരു പഴഞ്ചൊല്ല് നേരിട്ട് ബോധ്യമായിരിക്കുകയാണ്; ‘കാത്തു കാത്തിരുന്ന കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി’. പക്ഷേ ഇവിടെ കൊത്തിപ്പോയത് കാക്കയല്ല, മാല വിഴുങ്ങിയ ഒരു സ്ത്രീയാണ്. കുട്ടിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസില്‍ പ്രതിയായ യുവതി പോലീസിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഒടുവില്‍ തൊണ്ടിമുതല്‍ ശൗചാലയത്തിലെ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്ത് പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ് ഈ വിരുതി. നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് സംഭവം. ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന

മതനിരപേക്ഷത വോട്ട് തട്ടാനുള്ള തന്ത്രം; കോൺഗ്രസിന്റേത് ഗീബൽസിയൻ തന്ത്രമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: യുഡിഎഫിന്റെ മതനിരപേക്ഷ നിലപാടുകൾ വഞ്ചനാപരമാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് വിജ്ഞാപനം പുറപ്പെടുവിച്ച ഏക സർക്കാർ ഇടതുപക്ഷത്തിന്റേതാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലടക്കം എന്തുകൊണ്ട് ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നില്ലെന്ന് മന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്ന ‘കനഗോലു സിദ്ധാന്തമാണ്’ യുഡിഎഫ് ഇപ്പോൾ പിന്തുടരുന്നത്. ഒരു നുണ ആയിരം തവണ ആവർത്തിച്ച് സത്യമാണെന്ന് വരുത്തിത്തീർക്കുന്ന ഹിറ്റ്‌ലറുടെ ഗീബൽസിയൻ തന്ത്രമാണിതെന്നും അദ്ദേഹം പരിഹസിച്ചു. 2021-ൽ എൽഡിഎഫ് വീണ്ടും