സ്ഥാനാര്‍ത്ഥിത്വം തളളാതെ വി.എസിന്റെ മകന്‍ അരുണ്‍ കുമാര്‍; മലമ്പുഴയില്‍ എ. സുരേഷിനെ നേരിടാന്‍ സിപിഎം അരുണ്‍ കുമാറിനെ ഇറക്കുമോ?

ഡല്‍ഹി : മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ രംഗത്തെത്തി. വി.എസിന്റെ മുന്‍ പി.എ എ. സുരേഷ് മലമ്പുഴയില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് അരുണ്‍ കുമാറിന്റെ ഈ പ്രതികരണം. തന്റേത് ഒരു പാര്‍ട്ടി കുടുംബമാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് നിലവില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.വി.എസ് അച്യുതാനന്ദനുമായി വൈകാരികമായി ഏറെ ബന്ധമുള്ള മണ്ഡലമാണ് മലമ്പുഴയെന്നും അവിടുത്തെ

ശബരിമല കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം ; ജാമ്യം ലഭിക്കുന്നത് 41 ദിവസത്തിന് ശേഷം ; SIT-ക്ക് വന്‍ തിരിച്ചടി

കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് 41 ദിവസത്തിന് ശേഷം കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നീ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹം ഉടന്‍ ജയില്‍ മോചിതനാകും. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ ജാമ്യ ഉത്തരവിലൂടെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ ക്രമക്കേടുകള്‍ക്കും കാരണമെന്നും

നെല്ല് സംഭരണത്തിൽ വൻ ക്രമക്കേട്; പാലക്കാട്ടെ മില്ലുകൾ സപ്ലൈകോയെ പറ്റിക്കുന്നത് കോടികൾ

പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണ മേഖലയിൽ മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന വൻ അഴിമതി പുറത്ത്. സപ്ലൈ ഓഫീസർ നടത്തിയ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ നെല്ല് മുക്കിയതായി കണ്ടെത്തിയത്. പരിശോധന നടത്തിയ അഞ്ച് മില്ലുകളിൽ മാത്രം 45 കോടി രൂപയുടെ നെല്ലിന്റെ കുറവ് കണ്ടെത്തിയത് ഗൗരവകരമായ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കർഷകരിൽ നിന്ന് ശേഖരിക്കുന്ന മികച്ച നിലവാരമുള്ള നെല്ല് മില്ലുടമകൾ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു. അവിടെ വെച്ച് ഇത് അരിയാക്കി ‘പാലക്കാടൻ മട്ട’ എന്ന പേരിൽ പ്രീമിയം

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു

കൊച്ചി: നിക്ഷേപ തട്ടിപ്പ് ആരോപണം ഉയർന്ന ‘സേവ് ബോക്സ്’ ആപ്പുമായി ബന്ധപ്പെട്ട കേസിൽ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. താരത്തിന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചിരുന്ന ജയസൂര്യ, സ്ഥാപനത്തിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.കേസുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി യൂണിറ്റ് നേരത്തെ രണ്ട് തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലോ തട്ടിപ്പിലോ തനിക്ക് പങ്കില്ലെന്നും ബ്രാൻഡ് അംബാസഡർ

സിനിമാ നിർമ്മാണത്തിൽ സാമ്പത്തിക തട്ടിപ്പ്:’അഭിലാഷം’ സംവിധായകൻ ഷംസു സൈബയെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം : സൈജു കുറുപ്പ് നായകനായ ‘അഭിലാഷം’ എന്ന സിനിമയുടെ സംവിധായകൻ ഷംസു സൈബയെ സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണ കരാറിൽ പറഞ്ഞതിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നും വഞ്ചിച്ചുവെന്നുമുള്ള നിർമ്മാതാവിന്റെ പരാതിയിലാണ് നടപടി. ഷംസു സൈബ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സെക്കൻഡ് ഷോ പ്രൊഡക്ഷൻസിന്റെ മാനേജിങ് പാർട്ട്ണർ ആൻ സരിഗ ആന്റണിയാണ് പരാതിക്കാരി. വഞ്ചന, ഗൂഢാലോചന, കോപ്പിറൈറ്റ് ആക്ട്, സിനിമാറ്റോഗ്രാഫി ആക്ട് തുടങ്ങിയ

നിയമക്കുരുക്കുകൾക്കിടയിലും സർക്കാർ ബ്രാൻഡി ശനിയാഴ്ച മുതൽ ഔട്ട്‌ലെറ്റുകളിൽ; പേര് ഇപ്പോഴും സസ്പെൻസ്

തിരുവനന്തപുരം: പേരിടൽ  വിവാദങ്ങളിൽ കുടുങ്ങിയ മലബാർ ഡിസ്റ്റിലറിയുടെ പുതിയ ബ്രാൻഡി ഫെബ്രുവരി 21 ശനിയാഴ്ച മുതൽ വിപണിയിലെത്തും. മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച ബെവ്‌കോയുടെ നടപടി ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ, പേരിന്റെ സർപ്രൈസ് നിലനിർത്തിക്കൊണ്ടാണ് വിതരണം ആരംഭിക്കുന്നത്. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി പേരിടൽ മത്സരം താൽക്കാലികമായി സ്റ്റേ ചെയ്തത്. മദ്യത്തിന് പേരിടാൻ എൻട്രികൾ ക്ഷണിച്ച ബെവ്‌കോയുടെ നടപടി കോടതി മരവിപ്പിച്ചു. ഇത്തരത്തിലുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസ്

നിവിൻ പോളിയുടെ പൊളിറ്റിക്കൽ ത്രില്ലർ “പ്രതിഛായ” ട്രെയ്‌ലർ പുറത്തിറങ്ങി! ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്ത് മോഹൻലാൽ

കൊച്ചി: നിവിൻ പോളിയും ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ‘പ്രതിഛായ’യുടെ ട്രെയ്‌ലർ കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുറത്തിറക്കി. കേരളത്തിൽ സമീപകാലത്ത് വലിയ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പും പ്രകടനവുമാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം. ശ്രീ ഗോകുലം മൂവീസും ആർ.ഡി. ഇലുമിനേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തൊണ്ണൂറ് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷമാണ് പൂർത്തിയായത്. മലയാളത്തിലെ മുതിർന്ന താരം ബാലചന്ദ്രമേനോൻ ഒരു സുപ്രധാന വേഷത്തിൽ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞു മരിച്ച സംഭവം ; ഡോക്ടർക്ക് നിർബന്ധിത അവധി; കർശന നടപടിയുമായി ആരോഗ്യവകുപ്പ്! പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ഡോക്ടറോടും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന ആവശ്യപ്പെട്ടു. കേസിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് അടിയന്തര നീക്കം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന പ്രത്യേക സംഘമാകും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുക.കുഞ്ഞ് മരിച്ച

അയ്യപ്പസംഗമത്തില്‍ ഊരാളുങ്കലിന് ദേവസ്വം ബോര്‍ഡിന്റെ ‘ചെക്ക്’; ഏഴ് കോടിയുടെ ബില്ല് ചവറ്റുകുട്ടയിലേക്ക്; പിഴവ് സമ്മതിച്ച് ബോര്‍ഡ്!

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കീഴിലുള്ള ഐഐഐസി സമര്‍പ്പിച്ച ഏഴ് കോടിയുടെ ബില്ല് ദേവസ്വം ബോര്‍ഡ് തള്ളി. 7.11 കോടി രൂപയുടെ ഫൈനല്‍ ബില്ലാണ് ഏജന്‍സി ബോര്‍ഡിന് മുന്നില്‍ വെച്ചത്. നിശ്ചയിച്ച 4.99 കോടി രൂപയില്‍ കൂടുതല്‍ ഒരു നയാപൈസ പോലും അധികമായി നല്‍കില്ലെന്ന് ബോര്‍ഡ് കര്‍ശന നിലപാടെടുത്തു. വിവാദമായതോടെ അധിക തുക വേണ്ടെന്ന് ഊരാളുങ്കലും ബോര്‍ഡിനെ അറിയിക്കുമെന്നാണ് സൂചന. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ കള്ളത്തരങ്ങള്‍ വെളിച്ചത്തായതോടെ കുറ്റം മുഴുവന്‍ ദേവസ്വം ബോര്‍ഡ്

എല്ലാം വിറ്റ് ആദ്യ ബെന്‍സ് വാങ്ങി; പോര്‍ഷെ കാറിന് ഇഷ്ട നമ്പര്‍ നേടാന്‍ 31 ലക്ഷം; ആന്റണി രാജുവിന് ‘അടിതെറ്റി’; തിരുവനന്തപുരം പിടിക്കാന്‍ മന്ത്രി ഗണേഷിന്റെ ‘ചങ്ക്’ ബ്രദര്‍! കെ എസ് ബാലഗോപാല്‍ മത്സരിച്ചേക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് കോടതി വിധി തിരിച്ചടിയായതോടെ, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം നിലനിര്‍ത്താന്‍ ഇടതുമുന്നണി പുതിയ തന്ത്രം മെനയുന്നു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വലംകൈയ്യും കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ട്രഷററുമായ കെ.എസ്. ബാലഗോപാല്‍ ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. ആന്റണി രാജുവിന്റെ അയോഗ്യത മുന്നണിക്ക് വെല്ലുവിളിയായ സാഹചര്യത്തില്‍, നഗരത്തില്‍ വലിയ സ്വാധീനമുള്ള ബാലഗോപാലിനെ ഇറക്കി സീറ്റ് പിടിക്കാനാണ് സി.പി.എം നീക്കം. വീണത് ‘ജട്ടി’ക്കേസില്‍; ആന്റണി രാജുവിന് തിരിച്ചടി ഓസ്ട്രേലിയന്‍